ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് ഒരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. ലോകത്ത് ഏറ്റവും കൂടുതൽ ആളുകൾക്ക് ബാധിക്കുന്ന ഒരു മസ്കിലോകിലട്ടസ് അല്ലെങ്കിൽ മാംസപേശികളെയും അതുപോലെ സന്ധികളെയും ബാധിക്കുന്ന ഒരു രോഗമാണ് നടുവ് വേദന എന്ന് പറയുന്നത്.. ഇത് പ്രായഭേദമന്യേ ആർക്കുവേണമെങ്കിലും സംഭവിക്കാവുന്ന ഒന്നാണ്.. അപ്പോൾ നടുവേദന എന്ന വിഷയത്തെ കുറിച്ചാണ് ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത്.. നടുവ് വേദന വന്നു സാധാരണഗതിയിൽ നമ്മൾ ഒരു ഡോക്ടറെ കാണാൻ പോയിക്കഴിഞ്ഞാൽ പലപ്പോഴും ഒരു എക്സറേ പോലുള്ള കാര്യങ്ങൾ എടുക്കാൻ പറയും അല്ലെങ്കിൽ ചെയ്യും.. എക്സറേ എടുത്തുകഴിഞ്ഞ ചില ആളുകളോട് ഡോക്ടർമാർ പറയും നിങ്ങളുടെ നടുവിനെ യാതൊരു കുഴപ്പവുമില്ല..
അതുപോലെ നിങ്ങളുടെ നട്ടെല്ലിന് യാതൊരു തകരാറുമില്ല.. പക്ഷേ നടുവിൽ വേദന അവിടെത്തന്നെ ഉണ്ടാവും.. അവിടെ ചൂട് വെക്കുകയാണെങ്കിൽ അൽപദിവസത്തേക്ക് കുറഞ്ഞു കിട്ടും.. അല്ലെങ്കിൽ വല്ല ബാം തേക്കുകയാണെങ്കിൽ കുറച്ചു ദിവസത്തേക്ക് കുറവുണ്ടാവും.. അതുപോലെ ലോക്കൽ ആയിട്ടുള്ള ഓയിൽ അപ്ലിക്കേഷൻ പോലുള്ളവ ചെയ്താലും കുറച്ചു ദിവസത്തേക്ക് ആശ്വാസം ലഭിക്കുമെങ്കിലും രണ്ടുദിവസം കഴിയുമ്പോൾ അതിലും വളരെ ശക്തമായി ഇത്തരം നടുവേദനകൾ തിരിച്ചു വരുന്നതായി നമുക്ക് കാണാൻ കഴിയും.. എന്തുകൊണ്ടാണ് ഇത്തരം നടുവേദനകൾ വരുന്നത്.. പലപ്പോഴും നടുവ് വേദനയുടെ മൂല കാരണം എന്ന് പറയുന്നത് നമ്മുടെ നട്ടെല്ല് തന്നെ ആകണമെന്ന് യാതൊരു നിർബന്ധവുമില്ല..
മിക്ക ആൾക്കാരിലും ഈ കാലഘട്ടത്തിൽ ഉള്ളത് അവരുടെ പോസ്റ്റർ അതായത് അവരുടെ ഇരുത്തത്തിന്റെ രീതികൊണ്ട് ഒക്കെയാണ് പലപ്പോഴും ഈ രോഗങ്ങൾ വരുന്നത്.. ഒരു ഉദാഹരണം നോക്കുകയാണെങ്കിൽ പലർക്കും ഇരുന്ന് ചെയ്യുന്ന ജോലികളാണ് പലർക്കും ഉള്ളത്.. ആളുകളൊക്കെ 8 അല്ലെങ്കിൽ 10 മണിക്കൂർ വരെയൊക്കെ ഇരുന്നു ജോലി ചെയ്യുന്ന ആളുകളാണ്.. അങ്ങനെ ചെയ്യുന്ന സമയത്ത് നമ്മുടെ കാലിൻറെ തുടയുടെ പുറകുവശത്തുള്ള പേശികൾ ഒക്കെ അതിന്റെ ടോൺ മാറും.. ഉദാഹരണത്തിന് നമ്മൾ ഇരിക്കുന്ന സമയത്ത് നമ്മുടെ തുടയുടെ പുറകിലുള്ള പേശികൾ റിലാക്സ് ആയിട്ടാണ് ഉള്ളത് അതുപോലെ മുൻവശത്തുള്ള പേശികൾ വലിഞ്ഞിട്ട് ആണ് ഉള്ളത്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…