ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് ഒരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. അതായത് ഇന്ന് ഒരുപാട് ആളുകൾ കണ്ടുവരികയും അതുപോലെതന്നെ പലവിധ ബുദ്ധിമുട്ടുകളും ഉണ്ടാക്കുന്ന നടുവേദന എന്ന വിഷയത്തെക്കുറിച്ചാണ് സംസാരിക്കാൻ പോകുന്നത്.. നടുവേദന അഥവാ സയാറ്റിക.. സയാറ്റിക് എന്ന് പറയുന്നത് ഒരു ടൈപ്പ് ഓഫ് നടുവേദന മാത്രമാണ്.. അതായത് നമ്മുടെ നടുവിൽ നിന്നും കാലിലേക്ക് പടർന്നുപിടിക്കുന്ന വേദന.. സയാറ്റിക് നർവു എന്ന് പറയുന്നത് നമ്മുടെ നട്ടെല്ലിൽ നിന്നും പുറപ്പെടുന്ന നമ്മുടെ കാലിലേക്ക് പോകുന്ന ഒരു ഞരമ്പിന്റെ അഥവാ നാഡിയുടെ പേരാണ് സയാറ്റിക..
ഈ നാഡീ വഴി ഉണ്ടാകുന്ന വേദനക്കാണ് സയാറ്റിക എന്നു പറയുന്നത്.. സാധാരണഗതിയിൽ ഒരു 80 മുതൽ 90% വരെ ഡീസ്ക്കിന്റെ തള്ളിച്ചുകൊണ്ട് അല്ലെങ്കിൽ തേയ്മാനം കൊണ്ട് സൈഡിലേക്ക് അവിടെ ഞരമ്പുകളിലേക്ക് നീർക്കെട്ട് വരുമ്പോഴാണ് ഇത്തരത്തിൽ സംഭവിക്കുന്നത്.. എന്നാൽ മറ്റുള്ള കാരണങ്ങളും സയാറ്റിക എന്നുള്ള കാറ്റഗറിയിൽ പെടുന്നുണ്ട് എന്നുള്ളതും യാഥാർത്ഥ്യമാണ്.. നമ്മുടെ നട്ടെല്ലിന് ഇടയിൽ കുഷ്യൻ പോലെ സ്ഥിതി ചെയ്യുന്ന ഒന്നാണ് ഡിസ്ക്.. ഈ ഡിസ്ക്ക് കാലക്രമേണ അതായത് ഒരുപാട് കാലം കുനിഞ്ഞു നിന്നുള്ള വർക്ക് ചെയ്യുകയോ അല്ലെങ്കിൽ ഒരുപാട് ലോഡ് വർക്കുകൾ ചെയ്യുമ്പോൾ..
നിവർന്നു നിന്ന് ഒരുപാട് കാലം ജോലി ചെയ്യുമ്പോൾ ആളുകൾക്കുണ്ടാകുന്ന ഈ ഡിസ്ക് തേയ്മാനം കാരണം നമ്മുടെ ഡിസ്ക് ചെറുതായി ഒന്ന് ബാക്കിലോട്ട് തള്ള്.. തള്ളുന്നതിന്റെ കൂടെത്തന്നെ അതിന്റെ തൊട്ട് താഴെയുള്ള ഞരമ്പുകളിലേക്ക് ഒരു വീക്കം സംഭവിക്കുകയും ആ നാഡികളിലൂടെ പുറത്തേക്ക് വരുന്ന ഞരമ്പുകൾക്ക് നീർക്കെട്ട് സംഭവിക്കുകയും ചെയ്യുന്നു.. അപ്പോഴാണ് നടുവ് വേദന നമ്മുടെ കാലുകളിലേക്ക് പടരുന്നത്.. ഇത്തരം ആളുകൾക്ക് ഒരുപാട് സമയം ഇരുന്നാൽ ആയിരിക്കും ഡിസ്ക് കാരണമുണ്ടാകുന്ന വേദന വരിക.. പക്ഷേ ഈ വേദന കാലുകളിലേക്ക് ബാധിക്കുമ്പോൾ അവർക്ക് നടക്കുമ്പോഴും അതുപോലെ കാൽ പൊന്തിക്കുമ്പോഴും രാവിലെ എഴുന്നേൽക്കുമ്പോഴും ഒക്കെ നല്ല അതികഠിനമായ വേദനകൾ അനുഭവപ്പെടും.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…