ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ചാണ്.. അതായത് ക്യാൻസർ എന്ന ഒരു രോഗത്തെക്കുറിച്ച് നിങ്ങൾ അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങളെ കുറിച്ചാണ് സംസാരിക്കുന്നത്.. നമ്മുടെ നാട്ടിലെ ക്യാൻസറുകൾ എടുത്തു നോക്കുകയാണെങ്കിൽ പുരുഷന്മാരിൽ ഏറ്റവും കൂടുതൽ കാണുന്നത് ശ്വാസകോശ ക്യാൻസറുകളും അതുപോലെ വായിൽ ഉണ്ടാകുന്ന കാൻസറുകളുമാണ്.. അതുപോലെ സ്ത്രീകളെ സംബന്ധിച്ചു നോക്കുകയാണെങ്കിൽ ഏറ്റവും കൂടുതൽ അവരിൽ കണ്ടുവരുന്നത് ബ്രസ്റ്റ് ക്യാൻസറും അതുപോലെ ഗർഭാശയ കാൻസറുകളുമാണ്.. അതുപോലെതന്നെ തൈറോയ്ഡ് ക്യാൻസറുകളും കൂടിക്കൊണ്ട് ഇരിക്കുന്നുണ്ട്.. നമ്മുടെ നാട്ടിലുള്ള ഇത്തരം ക്യാൻസറുകളിൽ മൂന്നിൽ ഒന്ന് ക്യാൻസറിനെ നമുക്ക് വരാതെ തടയാൻ സാധിക്കുന്നതാണ്..
പിന്നെ വേറെ മൂന്നിലൊന്ന് നമുക്ക് നേരത്തെ തന്നെ കണ്ടു പിടിച്ച് ചികിത്സിക്കുകയാണെങ്കിൽ അത് പൂർണമായും ഗുണപ്പെടുത്താൻ കഴിയുന്നതുമാണ്.. എന്നാൽ ഇത്തരം കാര്യങ്ങൾ മനസ്സിലാക്കാതെ ക്യാൻസർ ആയി ബന്ധപ്പെട്ട എന്തെങ്കിലും ലക്ഷണങ്ങൾ കണ്ടാൽ അത് ഡോക്ടറെ കാണിക്കാതെ മടിച്ചിരുന്നു ക്യാൻസറിന്റെ മൂർച്ഛിച്ച അവസ്ഥയിൽ എത്തുമ്പോഴാണ് ഭൂരിഭാഗം രോഗികളും ഇതിൻറെ ചികിത്സക്കായി ഡോക്ടറുടെ അടുത്തേക്ക് എത്തുന്നത്.. അത് തീർത്തും വളരെ നിർഭാഗ്യകരമായ ഒരു അവസ്ഥ ആണ്.. അപ്പോൾ നമ്മൾ അറിഞ്ഞിരിക്കേണ്ട ഒരു കാര്യം എങ്ങനെ നമുക്ക് ഈ ക്യാൻസറിനെ തടയാൻ കഴിയും.. ക്യാൻസർ തീർത്തും ഒരു ജീവിതശൈലി രോഗമാണ്.. നമ്മുടെ നാട്ടിൽ കണ്ടുവരുന്ന ഒരു 30 ശതമാനം ക്യാൻസറും വരാനുള്ള ഒരു പ്രധാന കാരണം പുകയില ഉൽപ്പന്നങ്ങൾ ഉപയോഗിക്കുന്നതുകൊണ്ടാണ്..
പുകയില ഉൽപ്പന്നങ്ങൾ ഏത് തരത്തിലും നിങ്ങൾ ഉപയോഗിച്ചാലും നിങ്ങൾക്കത് ഹാനികരം തന്നെയാണ്.. പുകയില വലിക്കുക അതുപോലെ പുകയില കഴിക്കുക ഇങ്ങനെ ഏത് തരത്തിലും നിങ്ങൾ പുകയില ഉപയോഗിച്ചാലും അത് നിങ്ങളുടെ ആരോഗ്യത്തിന് ഹാനികരമാണ്.. 30% ത്തോളം ക്യാൻസറുകൾ വരാനുള്ള ഒരു പ്രധാന കാരണം ആളുകളിലെ പുകയില ഉപയോഗം തന്നെയാണ്.. 14 തരം ക്യാൻസറുകളാണ് പുകയിലയുമായി ബന്ധപ്പെട്ട് ഉള്ളത് എന്ന് കണ്ടുപിടിച്ചിട്ടുണ്ട്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…