ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെ കുറിച്ചാണ്.. അതായത് നമുക്കറിയാം മാറിവരുന്ന കാലാവസ്ഥ വ്യതിയാനം പോലെ നമ്മുടെ സാഹചര്യങ്ങളിലും അതുപോലെതന്നെ നമ്മുടെ സമൂഹത്തിലും സംസ്കാരത്തിലും അതുപോലെ ജീവിതരീതികളിലും എല്ലാം വളരെയധികം വ്യത്യാസങ്ങൾ വന്നു കൊണ്ടിരിക്കുന്നുണ്ട്.. ഇതിൻറെ എല്ലാം ഭാഗമായിട്ട് നമ്മുടെ ശാരീരികവും മാനസികവുമായ വളർച്ചയിൽ വളരെയധികം വ്യത്യാസങ്ങൾ വരുന്നുണ്ട്.. ലഘു മാനസിക പ്രയാസങ്ങൾ തുടങ്ങി സങ്കീർണമായ മാനസിക രോഗങ്ങൾ വരെ എത്തി നിൽക്കുകയാണ് നമ്മുടെ ചുറ്റിലുമുള്ള ഈ ലോകം..
ഈ സാഹചര്യത്തിൽ മാനസിക ആരോഗ്യങ്ങളെക്കുറിച്ചും അതുപോലെതന്നെ മാനസികരോഗങ്ങളെ കുറിച്ചും അവയുടെ പരിഹാരങ്ങളെ കുറിച്ചും നമ്മൾ ഓരോരുത്തരും അറിഞ്ഞിരിക്കേണ്ടത് വളരെ അത്യാവശ്യമായ ഒരു കാര്യമാണ്.. ഈ വിഷയത്തെ കുറിച്ചാണ് ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത്.. ഏതൊക്കെ സാഹചര്യത്തിലാണ് ഒരു സൈക്കോളജിസ്റ്റ് സഹായം തേടേണ്ടത് എന്നുള്ള കാര്യത്തെക്കുറിച്ച് നമുക്ക് നോക്കാം.. സാധാരണയായി കണ്ടുവരുന്ന പ്രശ്നങ്ങളാണ് സ്ട്രസ്സ് അതുപോലെ ടെൻഷൻ വിഷാദം തുടങ്ങിയ കാര്യങ്ങൾ ഒക്കെ.. ഇതിനെല്ലാം പലപല കാരണങ്ങൾ ഉണ്ടാകും.. ചിലർക്ക് കുടുംബ പ്രശ്നങ്ങളാണ് അല്ലെങ്കിൽ ജോലി സംബന്ധമായ പ്രശ്നങ്ങളും ബുദ്ധിമുട്ടുകളും ഉണ്ടാവാം അല്ലെങ്കിൽ പങ്കാളികൾ തമ്മിലുള്ള പ്രശ്നങ്ങൾ കൊണ്ട് ആവാം അതല്ലെങ്കിൽ മറ്റെന്തെങ്കിലും കാരണങ്ങൾ കൊണ്ട് ആവാം.. പലപ്പോഴും ഇത്തരം കാര്യങ്ങൾ നമുക്ക് തന്നെ മാനേജ് ചെയ്യാൻ കഴിയാറുണ്ട്..
അതുപോലെ ചില സാഹചര്യങ്ങളിൽ ചില സമ്മർദ്ദങ്ങൾ കൊണ്ടോ മറ്റെന്തെങ്കിലും ബുദ്ധിമുട്ടുകൾ കൊണ്ടോ നമ്മളെക്കൊണ്ട് ഇത്തരം കാര്യങ്ങൾ തരണം ചെയ്യാൻ കഴിയാതെ വരാം.. ആ ഒരു സമയത്ത് നമ്മൾ അത്യാവശ്യമായി ആരുടെയെങ്കിലും സഹായം തേടേണ്ടതായി വരും.. അത് ഏത് ലെവൽ തൊട്ട് ആണ് എന്ന് ചോദിച്ചാൽ നമ്മൾ ദിവസേന ചെയ്യുന്ന കാര്യങ്ങൾ മുതൽ ബുദ്ധിമുട്ടുകൾ അനുഭവപ്പെടുക.. അതായത് ചിലർക്ക് ഉറക്കം കുറയുക അതുപോലെ ഭയങ്കരമായ സങ്കടം വരിക.. വിശപ്പ് ഇല്ലാതിരിക്കുക.. ഇങ്ങനെ ഉണ്ടാവുമ്പോൾ മനസ്സിലാക്കാം നമ്മളെക്കൊണ്ട് മാനേജ് ചെയ്യാൻ കഴിയാത്ത ഒരവസ്ഥയിലേക്ക് എത്തി എന്ന്.. ആ ഒരു സമയത്ത് നമ്മൾ തീർച്ചയായും ഒരു മനശാസ്ത്രജ്ഞന്റെ സഹായം തേടേണ്ടത് വളരെ അത്യാവശ്യമാണ്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…