ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെ കുറിച്ചാണ്.. അതായത് വലുതും ചെറുതുമായ ശാരീരികവും അതുപോലെതന്നെ മാനസികവും ബുദ്ധിപരവുമായ പ്രശ്നങ്ങൾക്ക് അഥവാ ബുദ്ധിമുട്ടുകൾക്ക് ചികിത്സ ആവശ്യമായി വേണ്ടിവരുന്ന കുട്ടികളുടെ എണ്ണം ഇന്ന് വളരെയധികം വർദ്ധിച്ചു വരികയാണ്.. പുതിയ പഠനങ്ങൾ കാണിക്കുന്നത് ബീജം അല്ലെങ്കിൽ അണ്ഡത്തിന്റെ അതുപോലെ ഭ്രൂണത്തിന്റെ വളർച്ചക്കാലത്ത് അല്ലെങ്കിൽ അതിനു മുൻപ് മാതാപിതാക്കൾക്ക് ഉണ്ടാകുന്ന ചില രോഗങ്ങളും അവ മാറാൻ വേണ്ടി കഴിക്കുന്ന മരുന്നുകളും അവർക്ക് കൂടുതൽ പോഷക കുറവുകളും അതുപോലെതന്നെ ജനിക്കാൻ പോകുന്ന കുഞ്ഞിന് ആരോഗ്യ കുറവും വൈകല്യങ്ങളും ഉണ്ടാക്കാം എന്നാണ്..
ചെറുപ്പക്കാരിൽ പ്രമേഹം അതുപോലെതന്നെ പ്രഷർ തൈറോയ്ഡ് അതുപോലെ പിസിഒഡി.. ഒബിസിറ്റി അഥവാ അമിതവണ്ണം പോലുള്ള ജീവിതശൈലി രോഗങ്ങൾ അവർക്ക് കൂടി വരുന്നത് അടുത്ത തലമുറയുടെ ആരോഗ്യത്തെ പോലും പ്രതികൂലമായി ബാധിക്കുന്നു.. കരുതലോടെ കൂടിയ ഗർഭധാരണം ആണ് കുട്ടികളിലെ ആരോഗ്യം വളരെയധികം മെച്ചപ്പെടുത്താൻ സഹായിക്കുന്ന ഏറ്റവും പ്രധാനം ഘടകം.. പ്രഗ്നൻസിക്ക് മൂന്നുമാസം മുൻപേ തന്നെ കുഞ്ഞിന്റെ ആദ്യ കോശമായി മാറേണ്ട അണ്ഡത്തിന്റെ അല്ലെങ്കിൽ ബീജത്തിന്റെയും വളർച്ചകൾ തുടങ്ങും.. അതിനാൽ ഗർഭധാരണത്തിന് മൂന്നുമാസം മുമ്പ് എങ്കിലും ദമ്പതിമാര് ശാസ്ത്രീയമായ അറിവുകൾ ഉൾപ്പെടുത്തി വേണ്ട രീതിയിൽ അവരുടെ ആരോഗ്യം ഉത്തമമാക്കിയാൽ ജനിക്കാൻ പോകുന്ന കുഞ്ഞിന് ബുദ്ധിപരവും ശാരീരികവും മാനസികവുമായ ആരോഗ്യങ്ങൾ ലഭിക്കാനും അതുപോലെതന്നെ ജന്മ വൈകല്യങ്ങളും ഗർഭകാല രോഗങ്ങളും അതുമൂലം അവർക്ക് ഉണ്ടാകാവുന്ന കോംപ്ലിക്കേഷനുകളും ഒഴിവാക്കാനും സാധിക്കും..
നമ്മുടെ ശാസ്ത്രം ഇത്രയധികം പുരോഗമിച്ചു എങ്കിലും നമുക്ക് ലഭ്യമായ ശാസ്ത്രീയമായ അറിവുകൾ നമ്മുടെ മക്കളുടെ അല്ലെങ്കിൽ അടുത്ത തലമുറയുടെ ബുദ്ധിശക്തിയും അതുപോലെതന്നെ അവരുടെ ആരോഗ്യവും വർദ്ധിപ്പിക്കാനായി വേണ്ട രീതിയിൽ ഉപയോഗിക്കാൻ ശ്രമിക്കുന്നില്ല.. പകരം നൂതന ചികിത്സാ മാർഗ്ഗങ്ങളും മെഡിസിനുകളും ഉപയോഗിച്ച് ആരോഗ്യമില്ലാത്ത കുഞ്ഞുങ്ങൾക്ക് ജന്മം നൽകുവാനും ആയുസ്സ് നീട്ടിയെടുക്കാനും ആണ് ശ്രമിക്കുന്നത്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…