ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് ഒരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. അതായത് ഇന്ന് നമ്മുടെ നാട്ടിൽ ഹാർട്ട് സംബന്ധമായ ബ്ലോക്കുകൾ ഉള്ള ആളുകളുടെ എണ്ണം വളരെയധികം വർദ്ധിച്ചു കൊണ്ടിരിക്കുകയാണ്.. ഈ ബ്ലോക്കുകളുടെ ചികിത്സ ആയിട്ട് നമ്മൾ പലപ്പോഴും ബൈപ്പാസ് ഓപ്പറേഷൻ പല ആളുകൾക്കും വേണം എന്ന് പറയാറുണ്ട്.. പല ഹോസ്പിറ്റലുകളിൽ പോകുമ്പോഴും ഡോക്ടർമാർ പരിശോധിച്ച് ബൈപ്പാസ് ഓപ്പറേഷൻ വേണം എന്ന് പറയുമ്പോൾ അതിനേ പേടിച്ചിട്ട് ചികിത്സകൾ ചെയ്യാതെ മറ്റ് പല അശാസ്ത്രീയമായ ചികിത്സകളിലേക്കും പോയി സ്വന്തം ജീവനും അതുപോലെതന്നെ ആരോഗ്യവും നഷ്ടപ്പെടുത്തി തിരികെ വരുന്ന ആളുകളെ നമ്മൾ കണ്ടിട്ടുണ്ടാവും..
ഇത്തരം ആളുകൾക്ക് വേണ്ടി ബൈപ്പാസ് ഓപ്പറേഷൻ കൂടാതെ ആൻജിയോപ്ലാസ്റ്റിയിൽ കൂടെ തന്നെ ബ്ലോക്കുകൾ മാറ്റുന്നത് എങ്ങനെയാണ് എന്നുള്ള കാര്യങ്ങളെ കുറിച്ചാണ് ഇന്ന് ഈ വീഡിയോയിലൂടെ നിങ്ങളുമായി ചർച്ച ചെയ്യാൻ പോകുന്നത്.. ഇത്തരം ബ്ലോക്കുകൾ ഉള്ള ആളുകളിൽ അതായത് ബ്ലോക്കുകളുടെ എണ്ണം ഒരുപാട് ഉണ്ടാകുമ്പോൾ അതുപോലെതന്നെ ഫുള്ളായി അടഞ്ഞിട്ടുള്ള ബ്ലോക്കുകൾ ഉണ്ടാകും.. അതുപോലെതന്നെ ഈ ബ്ലോക്കുകൾക്ക് ഉള്ളിൽ കാൽസ്യം അടഞ്ഞിട്ടു ഉണ്ടാകുമ്പോൾ.. അതുപോലെ ബ്ലോക്കുകൾ ജംഗ്ഷനിൽ വരുമ്പോൾ ഇത്തരം കണ്ടീഷൻസ് വരുമ്പോഴാണ് പലപ്പോഴും രോഗികളോട് ഡോക്ടർമാർ ബൈപ്പാസ് ഓപ്പറേഷൻ വേണം എന്ന് പറയാറുള്ളത്.. അതിനർത്ഥം ബൈപ്പാസ് ഓപ്പറേഷൻ ചെയ്താൽ മാത്രമേ അവർക്ക് പൂർണ ആരോഗ്യം തിരിച്ചുകിട്ടുള്ളൂ എന്നാണ്.. എന്നുവച്ച് ആൻജിയോപ്ലാസ്റ്റി ചെയ്താൽ ഇത് ലഭിക്കില്ല എന്നുള്ളതല്ല..
അതായത് അത്രയും കോമ്പ്ലിക്കേറ്റഡ് ആയിട്ടുള്ള കേസുകളിൽ ആൻജിയോപ്ലാസ്റ്റി ചെയ്യുമ്പോൾ അതുപോലെയുള്ള ഒരു പൂർണ്ണമായ റിസൾട്ട് നമുക്ക് ലഭിച്ചു കൊള്ളണം എന്ന് ഇല്ല.. രോഗിക്ക് ബൈപ്പാസ് ഓപ്പറേഷൻ ചെയ്യാനാണ് താല്പര്യം എങ്കിൽ നമ്മളും അതുപോലെതന്നെ ആയിരിക്കും അവരുടെ കൂടെ നിൽക്കുക.. പക്ഷേ ഇന്ന് പല രോഗികളിലും ബൈപ്പാസ് സർജറിക്ക് താല്പര്യമില്ലാത്ത ഒരു അവസ്ഥയാണ് കണ്ടുവരുന്നത്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…