ഇന്ന് നമ്മൾ സംസാരിക്കാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ചാണ്.. അതായത് വൻകുടലിലും അതുപോലെതന്നെ മലാശയത്തിലും ഉണ്ടാകുന്ന ക്യാൻസറുകളെ കുറിച്ചാണ് ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത്.. നമുക്ക് അറിയാവുന്ന പോലെ തന്നെ ലോകത്തിൽ പുരുഷന്മാരിൽ ഏറ്റവും കൂടുതൽ കണ്ടുവരുന്ന ക്യാൻസറുകളിൽ മൂന്നാം സ്ഥാനവും അതുപോലെതന്നെ സ്ത്രീകളിൽ രണ്ടാം സ്ഥാനത്തുമുള്ള ക്യാൻസറാണ് മലാശയ ക്യാൻസർ എന്ന് പറയുന്നത്.. അപ്പോൾ ഇതിൻറെ പ്രധാനപ്പെട്ട കാരണങ്ങളെയും ലക്ഷണങ്ങളെയും പരിഹാരമാർഗങ്ങളെയും കുറിച്ച് നമുക്ക് ആദ്യം മനസ്സിലാക്കാം.. ആദ്യത്തെ കാരണമെന്നു പറയുന്നത് ഒരു 10% ജനിതകപരമാണ്.. ബാക്കിയുള്ള ഒരു 90% വും നമ്മുടെ ജീവിതശൈലികൾ കൊണ്ട് ഉണ്ടാവുന്നതാണ്..
ഇന്ന് ആളുകൾ പലരും കൂടുതലും ഫാസ്റ്റ് ഫുഡുകളും മറ്റ് ബേക്കറി ഭക്ഷണങ്ങളും റെഡ് മീറ്റ് തുടങ്ങിയവയാണ് കൂടുതലായും കഴിക്കുന്നതും ഉപയോഗിക്കുന്നതും ചെയ്യുന്നത്.. ഇതാണ് ഈ രോഗം വരാനുള്ള ഒരു പ്രധാന കാരണമായി പറയുന്നത്.. അതുപോലെതന്നെ നമ്മുടെ ഭക്ഷണത്തിൽ ഉള്ള ഫൈബറുകളുടെ കുറവ് ഒരു പ്രധാന കാരണമാണ്.. നമ്മൾ ഇന്ന് ദിവസവും കഴിക്കുന്ന ഭക്ഷണങ്ങളിൽ നാരുകൾ അതായത് ഫൈബർ അടങ്ങിയ ഭക്ഷണം തീരെ കുറവാണ്.. ഇതും ഒരു പ്രധാനപ്പെട്ട കാരണം തന്നെയാണ്.. 10% ജനിതകപരമായ കാരണങ്ങൾ കൊണ്ട് ആണ് ഈ രോഗം ഉണ്ടാകുന്നത് എന്ന് പറഞ്ഞു അതുകൂടാതെ തന്നെ നമ്മുടെ ശീലം ആയിട്ടുള്ള പുകവലി അതുപോലെ മദ്യപാനം തുടങ്ങിയ ശീലങ്ങൾ കൊണ്ടും ഇത്തരം രോഗങ്ങൾ വരാറുണ്ട്..
മറ്റൊരു പ്രധാനപ്പെട്ട കാരണമായി പറയുന്നത് എക്സസൈസിന്റെ കുറവ് കൊണ്ടാണ്.. ഇന്ന് കൂടുതൽ ആളുകൾക്കും ഇരുന്നു ജോലി ചെയ്യുന്നവരാണ്.. ആർക്കും തന്നെ ശരീരം അനങ്ങി അധ്വാനം എന്ന ഒന്നില്ല.. അതുകൊണ്ടുതന്നെ ഇന്നത്തെ കാലത്ത് ഇരുത്തമുള്ള ജോലികൾ തന്നെയാണ് ഒരുവിധം രോഗങ്ങളും ഉണ്ടാക്കുന്നത്.. അത്രയ്ക്കും ഈ ഒരു ജോലി കാരണം ആണ് നമുക്ക് സംഭവിക്കുന്നത്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…