ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് ഒരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ചാണ്.. അതായത് ഇന്ന് പലരെയും ബാധിക്കുന്ന അല്ലെങ്കിൽ ബുദ്ധിമുട്ടിക്കുന്ന ഒരു അസുഖമാണ് തൈറോയ്ഡ് എന്ന് പറയുന്നത്.. തൈറോഡ് രോഗം മരുന്നുകൾ ഇല്ലാതെ പൂർണ്ണമായും ഭേദമാക്കാൻ വല്ല വഴികളും ഉണ്ടോ.. അതിനെ സർജറി എന്നുള്ള ഒരു ഓപ്ഷൻലേക്ക് പോകേണ്ട കാര്യമുണ്ടോ.. ഇത്തരം സർജറികൾ എങ്ങനെ നമുക്ക് ഒഴിവാക്കാൻ സാധിക്കും.. പൊതുവേ എല്ലാവർക്കും തൈറോയ്ഡിന്റെ പ്രധാന ലക്ഷണങ്ങളെ കുറിച്ച് അറിയാവുന്ന കാര്യമാണ്.. പലപ്പോഴും തൈറോഡ് രോഗികളിൽ കൂടുതലായി കണ്ടുവരുന്ന ഒരു ലക്ഷണം എന്ന് പറയുന്നത് അമിതമായി ഉണ്ടാകുന്ന ക്ഷീണമാണ്.. ഹൈപ്പോതൈറോയിഡിസത്തിന്റെ ഭാഗമായിട്ട്..
അതിന്റെ കൂടെ തന്നെ ശരീരഭാഗങ്ങളിൽ പല സ്ഥലത്തും വേദനകൾ അനുഭവപ്പെടുക.. അതുപോലെ ശരീരഭാരം കൂടുകയോ അല്ലെങ്കിൽ കുറയുകയോ ചെയ്യാം.. ഹൈപ്പർ തൈറോയ്ഡിസത്തിൽ ആണെങ്കിൽ ശരീര ഭാരം കുറയാനുള്ള സാഹചര്യമാണ് ഉള്ളത്.. അതുപോലെ പാൽപ്പിറ്റേഷൻ ഉണ്ടാവാം.. അതുപോലെ ഹൃദയത്തിൻറെ റേറ്റ് ക്രമാതീതമായി വർധിക്കാം.. നെഞ്ചിൽ പെടപെടപ്പ് ഉണ്ടാവും.. അതുപോലെ അമിതമായ മുടികൊഴിച്ചിൽ ഉണ്ടാവും.. ഇത്തരം പലവിധ പ്രശ്നങ്ങളും ഈ തൈറോയിഡ് എന്ന രോഗം കൊണ്ട് പലർക്കും ഉണ്ടാകാറുണ്ട്.. അപ്പോൾ ഈ തൈറോയിഡ് രോഗം നമുക്ക് ഉണ്ടോ എന്ന് അറിയാൻ വേണ്ടി എന്തെല്ലാം ടെസ്റ്റുകൾ നമുക്ക് ചെയ്യാം.. എല്ലാവർക്കും പൊതുവേ അറിയുന്ന ഒരു കാര്യം ബ്ലഡ് ടെസ്റ്റ് ചെയ്യുക എന്നുള്ളതാണ്.. അതുപോലെ ടി എസ് എച്ച് എന്നുള്ള ടെസ്റ്റും ചെയ്യാം.. ടീ എസ് എച്ച് കൂടുമ്പോൾ ഓർക്കുക തൈറോയ്ഡ് പ്രവർത്തനം കുറവായിരിക്കും..
കാരണം ടി എസ് എച്ച് എന്ന് പറയുന്നത് തൈറോയ്ഡ് സ്റ്റിമുലേറ്റിംഗ് ഹോർമോൺ ആണ്.. അപ്പോൾ തൈറോയ്ഡ് പ്രവർത്തനം കുറയുമ്പോൾ ആണ് ടീ എസ് എച്ച് അളവിനെ നമ്മുടെ പിറ്റ്യൂട്ടറി ഗ്ലാൻഡ് കൂട്ടുന്നത്.. അതുപോലെതന്നെ ശരീരത്തിൽ ടി എസ് എച്ച് അളവ് കുറഞ്ഞു പോയാൽ അത് പോയിൻറ് ഫൈവിൽ താഴെ ആയി പോയിട്ടുണ്ടെങ്കിൽ ചിലപ്പോൾ തൈറോയ്ഡ് പ്രവർത്തനങ്ങൾ കൂടുതലായിരിക്കാം എന്നുള്ള കാര്യവും നമ്മൾ മനസ്സിലാക്കേണ്ടതുണ്ട്.. പലപ്പോഴും ഡോക്ടർമാർ ബ്ലഡ് ടെസ്റ്റിന്റെ കൂടെ തന്നെ അൾട്രാസൗണ്ട് സ്കാനിങ് ചെയ്യാൻ പറയാറുണ്ട്.. നമുക്കെല്ലാവർക്കും അറിയാം തൈറോയ്ഡ് എന്ന് പറയുന്നത് തൊണ്ടയുടെ ഭാഗത്തുള്ള ഒരു പൂമ്പാറ്റയുടെ ആകൃതിയിലുള്ള ഗ്രന്ഥിയാണ്.. ഇത്തരം ഗ്രന്ഥികളിൽ ഉണ്ടാകുന്ന മുഴകൾ ചിലപ്പോൾ ബ്ലഡ് ടെസ്റ്റ് ചെയ്യുമ്പോൾ കുഴപ്പമില്ലാത്ത രീതിയിൽ ഉണ്ടാവാം.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…