ഷുഗർ രോഗം എങ്ങനെയാണ് നമ്മുടെ ഷോൾഡറിന് ബാധിക്കുന്നത്.. എന്താണ് ഫ്രോസൺ ഷോൾഡർ രോഗം.. ഇതെങ്ങനെ പരിഹരിക്കാം..

ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് ഒരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. അതായത് നമുക്ക് എല്ലാവർക്കും അറിയാം നമ്മുടെ ഇടയിൽ ഒരുപാട് ആളുകൾക്ക് പലതരം ബുദ്ധിമുട്ടുകൾ ഉണ്ടാക്കുന്ന ഒരു ജീവിതശൈലി രോഗമാണ് ഷുഗർ എന്നുള്ളത്.. ഈ ഷുഗർ ബാധിക്കുന്ന അവയവങ്ങളെക്കുറിച്ചും അതിൻറെ പ്രധാനപ്പെട്ട കോംപ്ലിക്കേഷനുകളെ കുറിച്ചും ഏകദേശം എല്ലാ ആളുകൾക്കും അറിയാം.. അത് നമ്മുടെ രക്ത ധമനികളെയും അതുപോലെ കൈകാലുകളിലെ ഞരമ്പുകളെയും പുകച്ചിൽ അതുപോലെ എരിച്ചിൽ ഒക്കെയായിട്ട് അതുപോലെ നമ്മുടെ കിഡ്നി തലച്ചോറ് നമ്മുടെ കണ്ണുകളെ എല്ലാം തന്നെ ബാധിച്ചു കൊണ്ടിരിക്കും..

എന്നാൽ ഷുഗർ ബാധിക്കുന്ന ഒരു സന്ധികളെ കുറിച്ചാണ് ഇന്ന് പറയാൻ പോകുന്നത്.. അതായത് പെരിയാർത്രൈറ്റിസ് ഷോൾഡർ.. എന്താണ് ഈ രോഗം അതുപോലെ എന്തൊക്കെയാണ് ഇതിൻറെ പ്രധാന ലക്ഷണങ്ങൾ.. എന്തൊക്കെയാണ് അതിനുള്ള പ്രതിവിധികൾ.. ഇത് പരിഹരിക്കാനുള്ള മാർഗങ്ങൾ എന്തൊക്കെയാണ്.. ഷോൾഡർ എന്ന് പറയുന്നത് ഒരു മൊബൈൽ ജോയിൻറ് ആണ് അതായത് നമ്മുടെ ശരീരത്തിൽ നിന്നും ഒരുപാട് റേഞ്ച് ഓഫ് മോഷൻ കിട്ടുന്ന ഒന്നാണ്..

ഈ ഷോൾഡറിന് ഒരു ക്യാപ്സ്യൂൾ ഉണ്ട്.. അതുപോലെ അതിനുചുറ്റും ഒരുപാട് മസിലുകൾ ഉണ്ട്.. അതിനെയെല്ലാം ആകിരണം ചെയ്തുകൊണ്ട് മറ്റ് സ്കിന്നും ഉണ്ട്.. അപ്പോൾ ഇതിലെ ക്യാപ്സൂളിനെ ബാധിക്കുന്ന ഒന്നാണ് ഫ്രോസൺ ഷോൾഡർ.. അതായത് 20 മുതൽ 30 വരെ ഉള്ള ഷുഗർ രോഗികളിൽ വരുന്ന ഒരു കോംപ്ലിക്കേഷൻ ആണ് ഫ്രോസൺ ഷോൾഡർ എന്നു പറയുന്നത്.. ഇതിൽ ഫ്രോസൺ ഷോൾഡർ റിസ്ക് ഫാക്ടർ നോക്കുകയാണെങ്കിൽ ഷുഗർ തന്നെയാണ് ഏറ്റവും വലിയ വില്ലൻ.. എന്നാൽ തൈറോയ്ഡ് അതുപോലെ ഹാർട്ട് സംബന്ധമായ പ്രോബ്ലംസ് ഉള്ള ആളുകൾ അതുപോലെ നമ്മുടെ ഷോൾഡറിന് ചുറ്റും എന്തെങ്കിലും പരുക്കുകൾ അല്ലെങ്കിൽ ചതവുകൾ പറ്റിയ ആളുകൾ ഇത്തരത്തിലുള്ള ആളുകളിലും ഫ്രോസൺ ഷോൾഡർ കണ്ടുവരാറുണ്ട്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…

Leave a Reply

Your email address will not be published. Required fields are marked *