ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെ കുറിച്ചാണ്.. നമ്മൾ ഇതിനു മുൻപുള്ള പല വീഡിയോകളിലും പ്രമേഹ രോഗത്തിൻറെ മറ്റ് പ്രധാന ബുദ്ധിമുട്ടുകളെ കുറിച്ച് ചർച്ച ചെയ്തിട്ടുണ്ട്.. നമുക്കറിയാം ഈ അടുത്ത കാലങ്ങളിലായിട്ട് ഹൃദ്രോഗം മൂലം മരണപ്പെടുന്ന ആളുകളുടെ എണ്ണം വളരെയധികം കൂടിക്കൂടി വരികയാണ്.. അത് പ്രായവ്യത്യാസം ഇല്ലാതെയാണ് സംഭവിച്ചുകൊണ്ടിരിക്കുന്നതും.. പെട്ടെന്ന് രാവിലെ എഴുന്നേറ്റ് പത്രം നോക്കുമ്പോൾ ചെറിയ കുട്ടികൾ അല്ലെങ്കിൽ മുതിർന്ന ആളുകൾ എല്ലാം ഉറങ്ങി എഴുന്നേൽക്കുമ്പോൾ തന്നെ മരിച്ചുപോയി എന്നുള്ള വാർത്ത വരെ കേൾക്കാറുണ്ട്.. അതുപോലെതന്നെ എക്സസൈസ് ഒക്കെ ചെയ്തു വളരെ ഫിറ്റ് ആയിരിക്കുന്ന ആളുകളിൽ പോലും ഇത്തരം ബുദ്ധിമുട്ട് കണ്ടു വരാറുണ്ട്.. നിങ്ങളുടെ പരിചയക്കാരിൽ പോലും ചിലപ്പോൾ ഇത്തരം സാഹചര്യങ്ങൾ കണ്ടിട്ടുണ്ടാവും..
അതുകൊണ്ടുതന്നെ ഇന്ന് നമ്മൾ ഈ വീഡിയോയിലൂടെ പ്രമേഹ രോഗത്തെക്കുറിച്ചും അതിൽനിന്നും ഉണ്ടാകുന്ന ഹൃദയസംബന്ധമായ പ്രശ്നങ്ങളും അതായത് ഹാർട്ടറ്റാക്ക് അതുപോലെ സ്ട്രോക്ക് തുടങ്ങിയ പ്രശ്നങ്ങളെല്ലാം എന്തുകൊണ്ടാണ് നമുക്ക് ഉണ്ടാവുന്നത് എന്നും.. ഇത്തരം സാഹചര്യങ്ങൾ എങ്ങനെ നമുക്ക് കുറയ്ക്കാം അല്ലെങ്കിൽ ഇതിൽ നിന്നും രക്ഷ നേടാമെന്നും നമുക്ക് കൂടുതൽ വ്യക്തമായി മനസ്സിലാക്കാം.. ഇതിനുമുമ്പ് ഇതുമായി ബന്ധപ്പെട്ട നിങ്ങൾ പല വീഡിയോകളും കണ്ടിട്ടുണ്ടാവും എങ്കിലും ഇന്ന് ഇതിലൂടെ പറയുന്നത് ഒരു സയൻറിഫിക് ആയ രീതിയിലുള്ള കുറച്ചു കാര്യങ്ങളാണ്..
അപ്പോൾ നമുക്കറിയാം പ്രമേഹരോഗം വരുന്നത് തന്നെ ഒരു ഹൃദ്രോഗം അല്ലെങ്കിൽ ഒരു ഹൃദയാഘാതം വന്നതിനോട് തുല്യമായിട്ടാണ് കാണുന്നത് എന്നുള്ള കാര്യം നമ്മൾ ആദ്യം മനസ്സിലാക്കുക.. കാരണം പ്രമേഹ രോഗിയായി ഇരിക്കുന്ന ഒരു വ്യക്തിക്ക് ഒരു ഹാർട്ട് സംബന്ധമായ പ്രശ്നങ്ങൾ അല്ലെങ്കിൽ അതിന്റെ സങ്കീർണതകൾ വരാനുള്ള ഒരു സാഹചര്യം പ്രമേഹം ഇല്ലാത്ത ഒരു വ്യക്തിക്ക് ഹാർട്ടറ്റാക്ക് വന്നിട്ട് അത് പിന്നെയും വരുന്നത് ഇതുരണ്ടും ഏകദേശം സമം ആണ്.. അതായത് പ്രമേഹരോഗം വരുന്നത് ഒരു ഹൃദ്രോഗം വരുന്നതിന് തുല്യമായിട്ടുള്ളതാണ് എന്നും അതിൻറെ എല്ലാ രീതിയിലുള്ള പ്രശ്നങ്ങളും നല്ല രീതിയിൽ ചികിത്സിച്ച മുന്നോട്ട് കൊണ്ടുപോയാൽ മാത്രമേ ഇത്തരം പ്രശ്നങ്ങൾ ഇനി വരാതിരിക്കുകയുള്ളൂ എന്നുള്ള കാതലായ കാര്യങ്ങൾ നമ്മൾ ആദ്യം മനസ്സിലാക്കണം.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…