ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് ഒരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. അതായത് ഇന്ന് സ്ത്രീകൾ ഭർത്താവിനോട് അതുപോലെ കുട്ടികളാണെങ്കിൽ മാതാപിതാക്കളോട് പോലും പറയാൻ മടിക്കുന്ന ഒരു ആരോഗ്യ പ്രശ്നമാണ് വെള്ളപോക്ക് അഥവാ അസ്ഥി ഉരുക്കം അല്ലെങ്കിൽ അസ്ഥിസ്രാവം എന്നൊക്കെ പറയുന്നത്.. പല സ്ത്രീകളും ഈയൊരു അസ്ഥി ഉരുക്കം എന്നുള്ള പേര് കൊണ്ടുതന്നെ ശരീരത്തിലെ അസ്ഥികൾ എല്ലാം ഉരുകി വരുന്നതാണോ.. ഇത് വളരെ സീരിയസ് ആയിട്ടുള്ള ഒരു അസുഖമാണോ അതല്ലെങ്കിൽ ഇത് അസുഖമല്ലേ.. ഇനി ഇത് അസുഖം ആണെങ്കിൽ ഇതിന് എപ്പോഴാണ് ട്രീറ്റ്മെൻറ് എടുക്കേണ്ടത്.. ഏത് രീതിയിലുള്ള അല്ലെങ്കിൽ ഏതൊക്കെ രീതിയിലുള്ള ട്രീറ്റ്മെന്റുകളാണ് എടുക്കേണ്ടത്..
അതുപോലെ പുളി കൂടുതലായി കഴിക്കുന്ന ആളുകൾക്ക് ഇടയിലാണോ ഇത്തരം അസുഖം ഉണ്ടാകുന്നത്.. തുടങ്ങിയ ഒരുപാട് സംശയങ്ങൾ സ്ത്രീകൾക്ക് ഈ വെള്ളപോക്ക് എന്ന അസുഖവുമായി ബന്ധപ്പെട്ട് ഉണ്ട്.. അപ്പോൾ ഇത്തരത്തിൽ സ്ത്രീകൾക്ക് ഉണ്ടാകുന്ന എല്ലാത്തരം സംശയങ്ങളുടെയും ഒരു ഉത്തരമായിട്ടാണ് ഇന്ന് ഈ വീഡിയോ ചെയ്യുന്നത്.. യോനിയുടെ സംരക്ഷണകവചം ആയിട്ടുള്ള ഉള്ളിൽ ഒരു പ്രൊട്ടക്ഷന് വേണ്ടി ഒരു ലൈനിങ് ഉണ്ട്.. ഈ ലൈനിങ്ങിന് എന്തെങ്കിലും രീതിയിലുള്ള ഇൻഫെക്ഷൻ ഉണ്ടാവുക.. അല്ലെങ്കിൽ പരിക്കുകൾ ഉണ്ടാവുക.. അപ്പോൾ ആ ഒരു സമയത്ത് അമിതമായ ഡിസ്ചാർജ് വജൈനിയിൽ കൂടി പുറത്തേക്ക് വരും.. ഇതിനെയാണ് നമ്മൾ വെള്ളപോക്ക് അല്ലെങ്കിൽ അസ്ഥി ഉരുക്കം എന്ന് പറയുന്നത്.. അതായത് പറഞ്ഞുവരുന്ന കാര്യം ഇത്രയേ ഉള്ളൂ ഇതിന് ശരീരത്തിലെ അസ്ഥികളുമായി യാതൊരു ബന്ധവുമില്ല എന്നുള്ളതാണ്.. ഇത്തരം ഡിസ്ചാർജുകൾ നമ്മുടെ ശരീരത്തിൽ നോർമൽ ആയി വേണ്ടത് വൈറ്റ് കളറിലാണ്.. മുട്ടയുടെ വെള്ള പോലുള്ള ഡിസ്ചാർജ് ആണ് നോർമൽ ആയിട്ട് വേണ്ടത്.. ചെറിയ രീതിയിൽ നിങ്ങൾക്ക് ഇടയ്ക്ക് ഇത്തരം ഡിസ്ചാർജ് ഉണ്ടാകുന്നുണ്ടെങ്കിൽ അത് തീർത്തും നോർമൽ ആണ്..
അത് നിങ്ങൾ പേടിക്കേണ്ട ആവശ്യമില്ല.. അതൊരു രോഗവും അല്ല.. വെള്ളപോക്ക് പൊതുവേ രണ്ട് രീതിയിൽ ഉണ്ടാവാറുണ്ട്… ആദ്യത്തേത് ഫിസിയോളജിക്കൽ എന്ന് പറയും.. രണ്ടാമത്തേത് പെത്തോളജിക്കൽ.. നമ്മുടെ ശരീരത്തിൽ ഹോർമോൺ വ്യതിയാനങ്ങൾ നടക്കുന്ന ചില സമയങ്ങൾ ഉണ്ട്.. ഉദാഹരണമായി പറയുകയാണെങ്കിൽ പ്രഗ്നൻസി ടൈമിൽ ഇത്തരം ഹോർമോൺ വ്യതിയാനങ്ങൾ സംഭവിക്കാറുണ്ട്.. അതുപോലെ കുട്ടികളിൽ മെൻസസ് ആവുന്ന സമയത്ത് ഇത്തരം ഹോർമോൺ ചേഞ്ചസ് കണ്ടു വരാറുണ്ട്.. അതുപോലെതന്നെ ലൈംഗിക ഉണർവും ഉണ്ടാകുന്ന സമയത്ത് ഇത്തരം വ്യത്യാസങ്ങൾ വരാം.. ചില ആളുകൾക്ക് മെൻസസ് ആവുന്ന സമയത്തോട് അടുപ്പിച്ച് ഇത്തരം ഡിസ്ചാർജ് കൊണ്ടുവരാറുണ്ട്.. ഈ ഡിസ്ചാർജിനെ ആണ് നമ്മൾ ഫിസിയോളജിക്കൽ എന്ന് പറയുന്നത്.. ഇത് തികച്ചും നോർമലാണ്.. അതുപോലെ ശ്രദ്ധിക്കേണ്ട ഒരു കാര്യം ഇതിന് യാതൊരുവിധത്തിലുള്ള ട്രീറ്റ്മെന്റുകളുടെയും ആവശ്യമില്ല.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…