ഇന്ന് നിങ്ങളുമായി ചർച്ച ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ചാണ്.. അതായത് ആളുകൾ സ്ഥിരമായി പരിശോധനയ്ക്ക് വരുമ്പോൾ ചോദിക്കുന്ന രണ്ട് പ്രധാന സംശയങ്ങൾക്ക് ഉത്തരം നൽകുവാനാണ് ഈ വീഡിയോ ചെയ്യുന്നത്.. ആദ്യത്തെ ഒരു പ്രധാനപ്പെട്ട ചോദ്യം എന്നു പറയുന്നത് മൊബൈൽ ഫോൺ ഉപയോഗിച്ചാൽ ക്യാൻസർ വരുമോ എന്നുള്ളതിനെ കുറിച്ചാണ്.. അല്ലെങ്കിൽ ഏതെങ്കിലും അസുഖങ്ങൾ ഉണ്ടാവാൻ ഈ മൊബൈൽ ഫോൺ ഉപയോഗം കാരണമാകുമോ.. അതല്ലെങ്കിൽ മൊബൈൽ ടവറുകളുടെ അടുത്താണ് വീട് അതുകൊണ്ട് തന്നെ വീട്ടിലുള്ളവർക്ക് അല്ലെങ്കിൽ കുഞ്ഞുങ്ങൾക്കോ വല്ല ബുദ്ധിമുട്ടുകളും സംഭവിക്കുമോ.. രണ്ടാമത് ചോദിക്കുന്ന ഒരു സംശയം ഈ മൈക്രോവേവ് വഴി പാചകം ചെയ്തു കഴിഞ്ഞാൽ ആ ഭക്ഷണം കഴിക്കുന്നത് നമുക്ക് സേഫ് ആണോ അല്ലെങ്കിൽ എന്തെങ്കിലും അപകടങ്ങൾ ഉണ്ടോ തുടങ്ങിയ ചോദ്യങ്ങൾക്ക് ഉത്തരങ്ങൾ കണ്ടെത്തുവാനാണ് ഈ വീഡിയോയിലൂടെ ശ്രമിക്കുന്നത്.. ആദ്യമായി പറയുന്നത് മൊബൈൽ ഫോൺ ഉപയോഗവും ക്യാൻസറും അല്ലെങ്കിൽ മൊബൈൽ ഫോൺ ഉപയോഗിക്കുന്നതുകൊണ്ട് നമുക്ക് എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടാകുമോ.. പ്രധാനമായും ആളുകൾ പറയുന്നത് ക്യാൻസർ വരും അതുപോലെ ഓർമ്മക്കുറവ് എന്ന പ്രശ്നമുണ്ടാകും..
അതുപോലെ കൂടുതൽ സമയവും ചെവിയിൽ വെച്ച് കേൾക്കുന്നത് കൊണ്ട് ചെവിയിൽ കേൾവി കുറവ് ഉണ്ടാവും തുടങ്ങിയ കാര്യങ്ങളൊക്കെയാണ്.. ഇതിൽ സത്യത്തിൽ എന്തെങ്കിലും വാസ്തവം ഉണ്ടോ..ആളുകളോട് ചോദിക്കാറുണ്ട് എന്തിനാണ് നിങ്ങൾ ഇത്രയും മൊബൈൽ ഫോണിന് ഭയപ്പെടുന്നത്.. അല്ലെങ്കിൽ മൊബൈൽ ടവറിനടുത്ത് താമസിക്കുന്നതുകൊണ്ട് ഭയപ്പെടുന്നത് അപ്പോൾ ആളുകൾ പറയും മൊബൈൽ ഫോണിൽ നിന്നും റേഡിയേഷൻ വരുന്നില്ലേ.. റേഡിയേഷൻ വരുന്നുണ്ട് ശരിയാണ്.. അപ്പോൾ ഇങ്ങനെ റേഡിയേഷൻ വരുമ്പോൾ അത് നമ്മുടെ ശരീരത്തെ ബാധിക്കില്ലേ.. ഇതിനുള്ള ഉത്തരമാണ് ഇന്ന് നിങ്ങളുമായി പറയാൻ പോകുന്നത്.. എന്താണ് ഈ മൊബൈൽ ഫോൺ റേഡിയേഷൻ എന്ന് പറയുന്നത്.. നമുക്കറിയാം നമ്മുടെ പ്രപഞ്ചം അതുപോലെ പ്രപഞ്ചത്തിലെ സർവ ജീവജാലങ്ങളും സഞ്ചരിക്കുന്നത് അല്ലെങ്കിൽ മുന്നോട്ടു കൊണ്ടുപോകുന്നത് നമ്മുടെ ഭൂമിയുടെ കാര്യം എടുക്കുകയാണെങ്കിൽ സൂര്യൻറെ ഊർജ്ജം കൊണ്ടാണ്.. ആ ഊർജ്ജം നിന്ന് പോയാൽ നമ്മുടെ ജീവിതവും അവസാനിച്ചു.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…