ഫൈബർ അടങ്ങിയ ഭക്ഷണങ്ങൾ ദിവസവും കഴിക്കുന്നത് കൊണ്ടുള്ള പ്രധാന ഗുണങ്ങൾ എന്തൊക്കെയാണ്..

ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെ കുറിച്ചാണ്.. അതായത് നമ്മുടെ ഡയറ്റിൽ കൂടുതലായും ഫൈബർ അടങ്ങിയ അതായത് നാര് അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നതിൻ്റെ പ്രധാന ഗുണങ്ങളെ കുറിച്ചാണ്.. പൊതുവേ നമ്മുടെ ഇടയിലുള്ള ഒരു ധാരണ എന്ന് പറയുന്നത് ഫൈബർ അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നത് പ്രധാനമായും മലബന്ധം വരാതിരിക്കാനും അല്ലെങ്കിൽ മാറ്റുവാൻ വേണ്ടിയും ആണ് എന്നുള്ള ഒരു കൺസെപ്റ്റ് ആണ്.. പക്ഷേ ഫൈബറിന്റെ ഗുണങ്ങൾ അവിടെ മാത്രം ഒതുങ്ങുന്നത് അല്ല.. ഫൈബറിന് ഒരുപാട് മൾട്ടിപ്പിൾ ആയിട്ടുള്ള ഗുണങ്ങൾ നമ്മുടെ ശരീരത്തിലുണ്ട് അതുപോലെതന്നെ എല്ലാ ഫൈബറുകളും മലബന്ധത്തിന് അനുയോജ്യമാവില്ല.. ഉദാഹരണത്തിന് സിവിയർ ആയിട്ട് ആസിഡിറ്റിയുള്ള ഒരാൾക്ക്..

അതുപോലെ സേവിയർ ആയിട്ട് ഗ്യാസ് ഫോർമേഷൻ ഉള്ള ആൾക്കാർക്ക് തുടങ്ങിയ ആളുകൾക്ക് അതിൻറെ കൂടെ തന്നെ മലബന്ധവും ഉണ്ടെങ്കിൽ അവർ അത് ഓവർകം ചെയ്യാൻ വേണ്ടി ഫൈബർ കൂടുതലായിട്ടുള്ള വേവിക്കാതെയുള്ള പച്ചക്കറികൾ കൂടുതലായും കഴിക്കുകയാണെങ്കിൽ അവരുടെ അസിഡിറ്റിയും ഗ്യാസ് പ്രോബ്ലംസും കൂടുതൽ ആവുകയാണ് ചെയ്യുന്നത്.. അതിൻറെ കൂടെ അവർക്ക് മലബന്ധം എന്ന പ്രശ്നത്തിൽ ഒരു മാറ്റവും ഉണ്ടാവാനും പോകുന്നില്ല..

അതുകൊണ്ടുതന്നെ ഫൈബറുകൾ ഏതൊക്കെ കണ്ടീഷനുകളിലാണ്.. മൊത്തത്തിൽ എത്രതരം ഫൈബറുകൾ ആണ് നമ്മുടെ ഡയറ്റ് ചാർട്ടിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.. അതുപോലെ ഇവ ഏതൊക്കെ കണ്ടീഷനുകളിൽ കഴിക്കാൻ പാടില്ല തുടങ്ങിയ കാര്യങ്ങളെക്കുറിച്ച് നമുക്ക് വിശദമായി മനസ്സിലാക്കാം.. ആദ്യമായിട്ട് നമ്മുടെ എൽഡിഎൽ കൊളസ്ട്രോൾ കുറയ്ക്കാൻ വേണ്ടി നമുക്ക് ആവശ്യമുള്ള ഒരു ടൈപ്പ് ഓഫ് ഫൈബറാണ് നമ്മൾ സോളിബൽ ഫൈബർ എന്ന് വിളിക്കുന്നത്.. രണ്ട് തരത്തിലുള്ള ഫൈബറുകൾ ആണ് ഡയറ്റിൽ പ്രധാനമായും ഉള്ളത്.. അതായത് വെള്ളത്തിൽ അലിയുന്ന ടൈപ്പ് ഓഫ് ഫൈബറുകളും അതേപോലെതന്നെ വെള്ളത്തിൽ അലിയാത്ത ഫൈബറുകളും.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക…

Leave a Reply

Your email address will not be published. Required fields are marked *