ഇന്നു നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ചാണ്.. അതായത് വെരിക്കോസ് വെയിൻ എന്ന ഒരു രോഗത്തെക്കുറിച്ചും അതിൻറെ പ്രധാനപ്പെട്ട ചികിത്സ മാർഗങ്ങളെക്കുറിച്ചും ആണ്.. പ്രത്യേകിച്ചും അതി നൂതനമായ മാർഗ്ഗങ്ങളെക്കുറിച്ചും ആണ്.. നമുക്കറിയാം ഏറ്റവും കൂടുതൽ ആളുകൾ വളരെയധികം ബുദ്ധിമുട്ട് അനുഭവിക്കുന്ന ഒരു രോഗമാണ് വെരിക്കോസ് വെയിൻ അഥവാ കാലിൻറെ ഞരമ്പ് ചുളിയുക എന്നുള്ള രോഗം.. സ്ത്രീകളിലും പുരുഷന്മാരിലും ഒരുപോലെ കണ്ടുവരുന്ന രോഗം വെയിൻ അഥവാ രക്തം തിരിച്ചു പോകുന്ന കുഴലിൻറെ വാൽവിൽ ഉണ്ടാകുന്ന ഡാമേജ് കാരണം വരുന്ന ഒരു രോഗമാണ്.. ഒരുപാട് റിസ്ക് ഫാക്ടേഴ്സ് ഈ രോഗം വരാനുള്ള കാരണമായി ഉണ്ട്.. പൊണ്ണത്തടി അതുപോലെ തന്നെ ഒരുപാട് സമയം നിന്ന് ജോലി ചെയ്യുന്ന ആളുകൾ.. അമിതമായ വെയിറ്റ് ലിഫ്റ്റിംഗ് അതുപോലെ ഗർഭധാരണം അതുപോലെ ഇത് പാരമ്പര്യമായി വരാം അങ്ങനെ ഒരുപാട് കാരണങ്ങൾ കൊണ്ട് ഇതൊരു റിസ്ക് ഫാക്ടർ ആയിട്ട് ഈ രോഗം വരുന്നു..
വെരിക്കോസ് വെയിൻ എന്ന രോഗം വന്നു കഴിഞ്ഞാൽ രോഗിക്ക് ഉണ്ടാകുന്ന പ്രധാന പ്രശ്നങ്ങളും ബുദ്ധിമുട്ടുകളും എന്തൊക്കെയാണെന്ന് നമുക്ക് നോക്കാം.. ചിലർക്ക് കാലുകളിലെ ഞരമ്പുകൾ പുറത്തേക്ക് തള്ളി നിൽക്കുന്നതായിരിക്കും പ്രശ്നം.. മറ്റു ചിലർക്ക് ആകട്ടെ അസഹ്യമായ വേദന ആയിരിക്കും.. പ്രത്യേകിച്ച് വൈകുന്നേരം ആകുമ്പോഴേക്കും ആണ് കാലുകളിൽ കൂടുതൽ കഴപ്പ് വേദന തുടങ്ങിയവ അനുഭവപ്പെടുന്നു.. മറ്റു ചിലർക്ക് കാലുകളിലെ തൊലി കറുപ്പ് നിറമായി മാറിക്കൊണ്ടിരിക്കും.. അതുമായി ബന്ധപ്പെട്ട ചൊറിച്ചിൽ വരാം.. പിന്നീട് അത് ചൊറിഞ്ഞു പൊട്ടി വ്രണങ്ങളായി മാറാം.. പിന്നീട് അത് അൾസർ ആയി മാറും.. അൾസർ പിന്നീട് ഉണങ്ങാതെ വരും.. ചിലർക്ക് ഈ വ്രണങ്ങൾ പൊട്ടി രോഗി അറിയാതെ തന്നെ കാലുകളിൽ അമിതമായ രക്തസ്രാവം ഉണ്ടാവും.. ചിലർക്ക് ഇത്തരത്തിൽ അമിത രക്തസ്രാവം കൊണ്ട് ടെൻഷൻ ഉണ്ടായി അതുമൂലം ഉണ്ടാകുന്ന രോഗ ങ്ങളും വരാം.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…