കുട്ടികൾ മുതൽ മുതിർന്ന ആളുകൾക്ക് വരെ തൈറോയ്ഡ് രോഗം വരാനുള്ള പ്രധാന കാരണങ്ങൾ.. ഇതിനായി ശ്രദ്ധിക്കേണ്ട ഭക്ഷണ രീതികൾ എന്തെല്ലാം..

ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെ കുറിച്ചാണ്.. പ്രമേഹം പ്രഷർ അതുപോലെ കൊളസ്ട്രോൾ എന്നീ രോഗങ്ങൾ നമുക്ക് എല്ലാവർക്കും അറിയാവുന്ന പോലെ ജീവിതശൈലി രോഗങ്ങളാണ്.. നമ്മുടെ ജീവിത ശൈലിയിൽ എന്തെങ്കിലും മാറ്റം വരുമ്പോഴാണ് ഇത്തരം രോഗങ്ങൾ നമ്മുടെ ശരീരത്തിൽ എത്തുന്നത്.. അതുപോലെതന്നെ ഇന്നത്തെ കാലത്ത് തൈറോയ്ഡ് രോഗം ഒരു ജീവിതശൈലി രോഗമായി മാറിയിരിക്കുകയാണ്.. കുട്ടികൾ മുതൽ പ്രായമായ ആളുകൾക്ക് വരെ കാണുന്ന ഒരു രോഗമായിട്ടാണ് തൈറോയ്ഡ് രോഗത്തിന് കാണുന്നത്.. പ്രത്യേകിച്ചും സ്ത്രീകളിലാണ് തൈറോയ്ഡ് എന്ന രോഗം കൂടുതലായി കണ്ടുവരുന്നത്.. നമ്മുടെ കഴുത്തിന്റെ തൊണ്ടയുടെ ഭാഗത്തെ ചിത്രശലഭത്തിന്റെ ആകൃതിയിലുള്ള ഒരു ഗ്രന്ഥിയാണ് തൈറോയ്ഡ് ഗ്രന്ഥി.. ഈ തൈറോയ്ഡ് ഗ്രന്ഥിയുടെ പ്രവർത്തനങ്ങൾ ഏതെങ്കിലും തരത്തിൽ അവതാളത്തിൽ ആകുമ്പോഴാണ് നമുക്ക് തൈറോയ്ഡ് രോഗം വരുന്നത്.. അപ്പോൾ നമുക്ക് ആദ്യം എന്താണ് തൈറോയ്ഡ് രോഗം എന്ന് നോക്കാം..

ഈ രോഗത്തിൻറെ പ്രധാന ലക്ഷണങ്ങൾ എന്തെല്ലാമാണ്.. ഈ തൈറോയ്ഡ് രോഗം നമുക്ക് ഉണ്ടാകാനുള്ള പ്രധാന കാരണങ്ങൾ എന്തൊക്കെയാണ്.. അതുപോലെതന്നെ തൈറോയ്ഡ് രോഗം ഉള്ള ആളുകൾ ശ്രദ്ധിക്കേണ്ട പ്രധാനപ്പെട്ട കാര്യങ്ങൾ എന്തൊക്കെയാണ് എന്നുള്ള കാര്യങ്ങൾ നമുക്ക് ഇന്ന് ഈ വീഡിയോയിലൂടെ ചർച്ചചെയ്യാം.. നമുക്ക് എല്ലാവർക്കും അറിയാം തൈറോയ്ഡ് ഗ്രന്ഥി ഉത്പാദിപ്പിക്കുന്ന ഹോർമോൺ ആണ് തൈറോക്സിൻ എന്ന് പറയുന്നത്.. ഈ തൈറോക്സിൻ നമ്മുടെ ശരീരത്തിലെ ഒരുപാട് കാര്യങ്ങൾ ചെയ്യുന്നുണ്ട്.. നമ്മുടെ തലച്ചോറിൽ അതുപോലെതന്നെ നമ്മുടെ ഹൃദയത്തിൽ അതുപോലെ കരളിൽ അതുപോലെ വൃക്കയിൽ തുടങ്ങിയ നമ്മുടെ ശരീരത്തിലെ ഒരുപാട് കോശങ്ങളിൽ ഈ തൈറോയ്ഡ് ഹോർമോൺ നിയന്ത്രിക്കുന്നുണ്ട്.. അതുകൊണ്ടുതന്നെ ഇത്തരം തൈറോഡ് ഹോർമോണുകളിൽ എന്തെങ്കിലും വ്യത്യാസം വരുമ്പോൾ നമ്മുടെ ശരീരത്തിൽ പലവിധ ആരോഗ്യ പ്രശ്നങ്ങളും കണ്ടുവരാറുണ്ട്.. പ്രധാനമായും തൈറോയ്ഡ് രോഗം രണ്ട് തരത്തിലാണ് ഉള്ളത്. ഹൈപ്പോ തൈറോഡിസം അതുപോലെതന്നെ ഹൈപ്പർ തൈറോയ്ഡിസം.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…

Leave a Reply

Your email address will not be published. Required fields are marked *