ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് ഒരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. അതായത് ഡയബറ്റിക് ഉള്ള ഒരു വ്യക്തിക്ക് സാധാരണയായി ഉണ്ടാകുന്ന തെറ്റുകൾ.. അതിനെക്കുറിച്ച് എടുത്തു പറയുമ്പോൾ പലപ്പോഴും ഡയബറ്റിക് രോഗികൾ അവരുടെ ബ്ലഡ് ഷുഗർ പരിശോധിക്കാൻ വളരെയധികം മടി കാണിക്കും.. അത് ചെക്ക് ചെയ്താൽ അല്ലെങ്കിൽ ഡയബറ്റിക് ആണ് എന്ന് അറിഞ്ഞാൽ അവർ വേണ്ട ട്രീറ്റ്മെന്റുകൾ ഒന്നും എടുക്കില്ല കാരണം ഇത് ലൈഫ് ലോങ് എടുക്കേണ്ടതാണ് അതുകൊണ്ടുതന്നെ എനിക്ക് ഇപ്പോൾ വേണ്ട ഞാൻ പതിയെ ആലോചിച്ചിട്ട് ചെയ്യാം എന്നൊക്കെ പറയാറുണ്ട്.. മറ്റു ചില ആളുകളുണ്ട് ഡയബറ്റിക് ആണ് എന്ന് അറിഞ്ഞാൽ ഡോക്ടറെ പോയി ഉടനെ തന്നെ കണ്ടു മരുന്നുകൾ സ്റ്റാർട്ട് ചെയ്തു കഴിഞ്ഞാൽ പിന്നെ തിരിഞ്ഞുനോക്കില്ല ഒരുപക്ഷേ വർഷങ്ങളോളം ആ മരുന്നുകൾ കഴിച്ചുകൊണ്ടേയിരിക്കും.. ഇതെല്ലാം തന്നെ തികച്ചും തെറ്റായ സംഗതികളാണ്.. ഒന്നാമതായിട്ട് ഇത്രയും വലിയൊരു രോഗം നമുക്ക് ഉണ്ടോ ഇല്ലയോ എന്നുള്ള കാര്യം നമ്മൾ മനസ്സിലാക്കണം..
അതിനോടൊപ്പം തന്നെ അത് അറിഞ്ഞാൽ അതനുസരിച്ചുള്ള പ്രോപ്പർ ആയിട്ടുള്ള ട്രീറ്റ്മെന്റുകൾ എടുക്കുകയും വേണം.. ഡയബറ്റിക് ആളുകൾ റെഗുലറായി ട്രീറ്റ്മെന്റുകൾ എടുത്താൽ ബ്ലഡ് ഷുഗർ കണ്ട്രോൾ ചെയ്യാം എന്ന് മാത്രമല്ല മറ്റും പല പ്രധാന രോഗങ്ങളും വരാതെ രക്ഷപ്പെടുകയും ചെയ്യാം.. അതുകൊണ്ടുതന്നെ ബ്ലഡ് ഷുഗർ ഉണ്ടോ ഇല്ലയോ എന്നും അറിയുകയും അതനുസരിച്ചുള്ള ട്രീറ്റ്മെന്റുകൾ എടുക്കുകയും വേണം.. നിങ്ങൾക്ക് ഒരുപക്ഷേ അറിയാമായിരിക്കാം ഡയബറ്റിക് ഉള്ള ഏത് രോഗിക്കും കാലക്രമേണ ബ്ലഡ് പ്രഷർ ഉണ്ടാവും.. അതുപോലെതന്നെ ഡയബറ്റിക് ഉള്ള എല്ലാ പ്രമേഹ രോഗികൾക്കും കാലക്രമേണ കൊളസ്ട്രോൾ ഉണ്ടാവും.. അപ്പോൾ എല്ലാ മാസവും തന്നെ നമുക്ക് ബ്ലഡ് പ്രഷർ ഉണ്ടാകുന്നുണ്ടോ എന്ന് പ്രത്യേകം പരിശോധിക്കുകയും ശ്രദ്ധിക്കുകയും വേണം.. പലപ്പോഴും രോഗികൾ പറയാറുണ്ട് എനിക്ക് ബ്ലഡ് പ്രഷർ ഇല്ല ഡോക്ടർ പ്രമേഹം മാത്രമേ ഉള്ളൂ എന്ന്.. സാധാരണ മറ്റുള്ള ആളുകളെക്കാൾ ബിപി നമ്മൾ എപ്പോഴും കുറച്ചു വയ്ക്കണം കാരണം എങ്കിൽ മാത്രമേ നമുക്ക് എല്ലാ കോംപ്ലിക്കേഷനുകളിൽ നിന്നും രക്ഷപ്പെടാൻ കഴിയുകയുള്ളൂ.. ഡയബറ്റിക് രോഗികളെ ആദ്യം തന്നെ ബ്ലഡ് പ്രഷർ കുറച്ചു വെച്ചാൽ കിഡ്നിക്ക് ഉണ്ടാവുന്ന തകരാറുകളിൽ നിന്ന് രക്ഷനേടാൻ കഴിയും.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…