ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് ഒരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ചാണ്.. മലയാളികൾ പൊതുവേ എപ്പോഴും പറയാറുള്ള ഒരു പ്രശ്നമാണ് നീർക്കെട്ട് അഥവാ നീരിറക്കം എന്നൊക്കെ പറയുന്നത്.. ഒരുപാട് ആളുകളെ സാധാരണയായി അലട്ടുന്ന ഒരു പ്രധാന പ്രശ്നമാണിത്.. ഒരുപാട് ആളുകൾ ക്ലിനിക്കിൽ വന്നു പറയാറുണ്ട് ഡോക്ടറെ എനിക്ക് നീർക്കെട്ട് പ്രശ്നമാണ്.. തലയിലും അതുപോലെ കഴുത്തിന്റെ ഭാഗങ്ങളിലും കൈകളിലും ഒക്കെ നീർക്കെട്ട് പ്രശ്നങ്ങളാണ്.. ഇത്തരത്തിൽ ശരീരത്തിൻറെ മൊത്തം ഭാഗങ്ങളിലും നീർക്കെട്ട് പ്രശ്നങ്ങൾ വന്ന ആളുകൾ പറയാറുണ്ട്.. ഇത്തരം ആളുകളോട് നമ്മൾ എപ്പോഴൊക്കെയാണ് നിങ്ങൾക്ക് ഇത്തരം നീർക്കെട്ട് പ്രശ്നങ്ങൾ ഉണ്ടാകാറുള്ളത് എന്ന് ചോദിക്കുമ്പോൾ അവർ പറയാറുണ്ട് സാധാരണ കൂടുതലായി വെയിൽ കൊള്ളുമ്പോൾ.. അതുപോലെ നല്ലപോലെ വിയർത്തിരിക്കുന്ന സമയത്ത് കുളിക്കുമ്പോൾ.. അതുപോലെ നമ്മൾ സ്ഥിരമായി ഉപയോഗിക്കുന്ന തലയണ മാറി മറ്റ് ഉയരം കൂടിയ തലയണ ഉപയോഗിക്കുമ്പോൾ..
ഇങ്ങനെ നമ്മുടെ നിത്യജീവിതത്തിൽ സാധാരണ സംഭവിക്കുന്ന കാര്യങ്ങൾ ചില എന്തെങ്കിലും മാറ്റങ്ങൾ സംഭവിക്കുമ്പോൾ ആണ് ആളുകളിൽ നീരിറക്കം പ്രശ്നങ്ങൾ ഉണ്ടാകുന്നത്.. അപ്പോൾ എന്താണ് ഈ നീര് ഇറക്കം എന്ന് പറയുന്നത്.. ഇതെങ്ങനെയാണ് ഉണ്ടാവുന്നത്… ഇതുണ്ടാകുന്നതിനുള്ള പ്രധാന കാരണങ്ങൾ എന്തൊക്കെയാണ്.. അതുപോലെതന്നെ ഇത്തരത്തിൽ പ്രശ്നങ്ങൾ വരാതിരിക്കാനായി നമ്മൾ ശ്രദ്ധിക്കേണ്ട പ്രധാനപ്പെട്ട കാര്യങ്ങൾ എന്തെല്ലാമാണ്.. അതുപോലെ നമ്മുടെ വീട്ടിൽ ഇരുന്നുകൊണ്ട് തന്നെ ഈ പ്രശ്നം എങ്ങനെ മാറ്റിയെടുക്കാൻ സാധിക്കും തുടങ്ങിയ കാര്യങ്ങളെ കുറിച്ചാണ് ഇന്ന് ഈ വീഡിയോയിലൂടെ നിങ്ങളുമായി ചർച്ച ചെയ്യാൻ പോകുന്നത്.. നീർക്കെട്ട് അഥവാ നീരിറക്കത്തിനെ നമ്മൾ പൊതുവേ ഇൻഫ്ലമേഷൻ എന്നാണ് പറയാറുള്ളത്.. നമ്മുടെ ശരീരത്തിൽ ഒരുപാട് മസിലുകൾ ഉണ്ട്.. ഈ മസിലുകളിലും അതുപോലെ മസിലുകൾക്ക് ചുറ്റുമുള്ള ഭാഗങ്ങളിലും വരുന്ന നീരിനെയാണ് നമ്മൾ നീർക്കട്ട് അഥവാ ഇൻഫ്ളമേഷൻ എന്ന് പറയുന്നത്.. ഇനി നമുക്ക് ഈ നീര് ഇറക്കം എങ്ങനെയാണ് സംഭവിക്കുന്നത് എന്ന് നോക്കാം.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…