ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് ഒരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. അതായത് സ്ത്രീകളിലും അതുപോലെ തന്നെ കുട്ടികളിലും വളരെ കോമൺ ആയി കണ്ടുവരുന്ന ഒരു പ്രയാസം അല്ലെങ്കിൽ ബുദ്ധിമുട്ടിനെ കുറിച്ചാണ് സംസാരിക്കാൻ പോകുന്നത്.. തൊണ്ടവേദന അഥവാ ടോൺസിലൈറ്റിസ്.. സ്ത്രീകളും കുട്ടികളെയും എടുത്തുപറയാൻ കാരണം പുരുഷന്മാർക്ക് ഇത് വളരെ അപൂർവമായി മാത്രമേ ഇത്തരം ബുദ്ധിമുട്ടുകൾ പറയാറുള്ളൂ.. അതുകൊണ്ടുതന്നെ ഇതിൻറെ പ്രധാനപ്പെട്ട കാരണങ്ങളെക്കുറിച്ച് നമുക്ക് നോക്കാം.. തൊണ്ടവേദനയുടെ പ്രധാനപ്പെട്ട കാരണങ്ങൾ എന്നു പറയുന്നത് സമയം തെറ്റിയുള്ള കുളികളാണ്.. സ്ത്രീകളെക്കുറിച്ച് പറയുകയാണെങ്കിൽ അവർ വീട്ടിലെ പണങ്ങളൊക്കെ കഴിഞ്ഞ് നേരത്തെ കുളിക്കേണ്ടവർ 12 മണിയൊക്കെ ആകുമ്പോൾ ആണ് കുളിക്കുന്നത്.. അതുപോലെ വൈകുന്നേരവും.. ഇത്തരത്തിൽ ശരീരം മൊത്തം വിയർത്ത് കുളിക്കുമ്പോൾ നമ്മുടെ തൊണ്ടയുടെ ഭാഗത്ത് നീർക്കെട്ട് വരുവാൻ സാധ്യത ഉണ്ട്.. തുടർച്ചയായി ഇങ്ങനെ തന്നെ ചെയ്യുമ്പോൾ തൊണ്ടയിൽ നീർക്കെട്ട് കൂടുകയും പിന്നീട് അത് സംസാരിക്കാൻ ഉള്ള ബുദ്ധിമുട്ടായി മാറുകയും ചെയ്യുന്നു.. ഇതെ പ്രയാസം തന്നെയാണ് കുട്ടികളിലും കണ്ടുവരുന്നത്..
സ്ത്രീകൾ അവർ കുളിക്കുന്ന സമയത്ത് തന്റെ കുട്ടികളെയും കുളിപ്പിക്കുകയും അല്ലെങ്കിൽ സ്കൂൾ വിട്ടുവന്ന സമയത്ത് കുളിപ്പിക്കുകയും ചെയ്യുമ്പോൾ ഇത്തരത്തിൽ ബുദ്ധിമുട്ടുകൾ വരുന്നു.. തുടർച്ചയായി ഇങ്ങനെ ചെയ്യുമ്പോൾ ഇൻഫ്ളമേഷനും അതുപോലെ കഫക്കെട്ടും കൂടുന്നു.. ഇത്തരത്തിൽ തുടർച്ചയായി ചെയ്യുമ്പോൾ തൊണ്ടയിൽ വീക്കം വരികയും അത് ടോൺസിൽ ഇൻഫ്ലമേഷൻ വരുത്തുകയും ചെയ്യുന്നു ഇതാണ് ഇതിന്റെ പ്രധാനപ്പെട്ട കാരണം.. ഇത്തരം ബുദ്ധിമുട്ടുകൾ ഉണ്ടാകുമ്പോൾ മാതാപിതാക്കൾ തണുത്ത ഭക്ഷണങ്ങളൊന്നും കൊടുക്കാതെ ഒഴിവാക്കും.. എന്നാൽ കുട്ടികൾ കല്യാണം മറ്റു ഫംഗ്ഷൻ വരുമ്പോൾ പുറത്തുപോയി തണുത്ത ഭക്ഷണങ്ങൾ കഴിച്ചിട്ട് വരും.. അപ്പോൾ രോഗം കൂടുകയും ചെയ്യും.. അത് കൂടുതൽ കോംപ്ലിക്കേഷനിലേക്ക് പോകും.. ഇതുമൂലം തൊണ്ട വന്ന് വീങ്ങുകയും അവിടെ നീർക്കെട്ട് ഉണ്ടാവുകയും തുടർന്ന് ഭക്ഷണം കഴിക്കാൻ പറ്റാത്ത ഒരു അവസ്ഥയിലേക്ക് വരികയും ചെയ്യുന്നു.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…