ഇന്നു നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ചാണ്.. അതായത് ഫിസ്റ്റുല എന്ന രോഗത്തെക്കുറിച്ചാണ്.. ഹോസ്പിറ്റലിലേക്ക് പരിശോധനയ്ക്ക് വരുന്ന ഒട്ടുമിക്ക രോഗികളും മലദ്വാര സംബന്ധമായ രോഗങ്ങളുമായി ബന്ധപ്പെട്ട് ആണ് വരുന്നത്.. ഈ രോഗികളിൽ ഫിസ്റ്റുല എന്ന രോഗം വളരെയധികം കണ്ടു വരാറുണ്ട്.. ഇനി നമുക്ക് ഫിസ്റ്റുല എന്ന രോഗം എന്താണെന്ന് മനസ്സിലാക്കാം.. ലളിതമായി പറയുകയാണെങ്കിൽ ഇതിനെ നമുക്ക് ഒരു തുരങ്കമായി താരതമ്യം ചെയ്യാം.. ഒരു തുരങ്കത്തിന് രണ്ടുവശങ്ങളുണ്ട്.. അതായത് ഒരു വശത്തുകൂടെ കയറുകയും മറുവശത്തുകൂടെ ഇറങ്ങുകയും ചെയ്യാം.. ഈ തുരങ്കം പോലെ തന്നെ ഇതിൻറെ ഒരു ഭാഗം മലദ്വാരത്തിലും.. മറ്റൊരു ദ്വാരം ബട്ടക്സിന്റെ തൊലിപ്പുറമയാണ് ഉണ്ടാവുക.. അപ്പോൾ എന്താണ് പറ്റുന്നത് എന്ന് ചോദിച്ചാൽ മലം വിസർജനം ചെയ്യുമ്പോൾ ചെറിയ മലത്തിൻറെ പീസുകൾ ഇതിൽ അകപ്പെടുകയും അതിൽ ഇൻഫെക്ഷൻ വരികയും അതിലൂടെ നമ്മുടെ തൊലിപ്പുറമേ കാണുന്ന ഓപ്പണിങ്ങിലൂടെ നീരും അതുപോലെ ചലവും വരുന്ന ഒരു അവസ്ഥയാണ് ഫിസ്റ്റുല എന്ന് പറയുന്നത്..
ഇത് എന്തുകൊണ്ടാണ് ഉണ്ടാവുന്നത്.. ഇതിൻറെ ഒക്കെ കാരണം നമ്മുടെ മലദ്വാരത്തിന്റെ ചുറ്റിലും ഉണ്ടാകുന്ന എനൽ ഗ്ലാൻഡ് എന്ന് പറയും.. ഈ എനൽ ഗ്ലാൻഡിന്റെ ഉപയോഗം എന്ന് പറഞ്ഞാൽ അതിലൂടെ ചെറിയ ദ്രാവകം പ്രൊഡ്യൂസ് ചെയ്യപ്പെടുന്നു.. അത് നമ്മുടെ മലദ്വാരം ഡ്രൈ ആകാതെ വെറ്റ് ആയി സൂക്ഷിക്കുകയും മലവിസർജനം കൂടുതൽ ബുദ്ധിമുട്ടുകൾ ഇല്ലാതെ സുതാര്യമായി നടക്കാൻ ഒരു ലൂബ്രിക്കേഷൻ കൊടുക്കുന്നതാണ് ഇതിൻറെ ഉപയോഗം.. ചില ഘട്ടങ്ങളിൽ ഈ ഏനൽ ഗ്ലാൻഡിൽ അതായത് ഈ രോമക്കുഴികളിൽ ഇൻഫെക്ഷൻ വരികയും അത് പഴുപ്പുകളായി മാറുകയും അത് നമ്മുടെ തൊലിപ്പുറത്ത് ഉരഞ്ഞു പൊട്ടുകയും ചെയ്യുന്നു.. ഇതാണ് യഥാർത്ഥത്തിൽ ഫിസ്റ്റുല ഉണ്ടാകുന്നതിനുള്ള കാരണം.. ഈ പഴുപ്പുകൾ പൊട്ടി ഉണങ്ങിക്കഴിഞ്ഞാൽ ഇത് ഫിസ്റ്റുല എന്ന രോഗാവസ്ഥയിലേക്ക് മാറുകയും ചെയ്യും.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…