മുട്ടുവേദന ഉണ്ടാകുന്നതിനുള്ള പ്രധാന കാരണങ്ങളും ഇവ വീട്ടിൽ വച്ച് തന്നെ പരിഹരിക്കാനുള്ള മാർഗങ്ങളും.. എല്ലാവർക്കും ഉപകാരപ്പെടുന്ന ഇൻഫർമേഷൻ..

ഇന്ന് നിങ്ങളുമായി സംസാരിക്കാൻ പോകുന്ന വിഷയം മുട്ടുവേദന അല്ലെങ്കിൽ ക്‌നീ പെയിൻ എന്ന വിഷയത്തെ കുറിച്ചാണ്.. മുട്ടുവേദന പല ആളുകളിലും വളരെ കോമൺ ആയി കണ്ടുവരുന്ന ഒരു പ്രധാന പ്രശ്നമാണ്.. ഇത് സാധാരണ രണ്ട് പ്രധാന കാരണങ്ങൾ കൊണ്ടാണ് വരുന്നത്.. ഒന്നാമത്തേത് ക്ഷതം അഥവാ ട്രോമ എന്ന കാരണം കൊണ്ടാണ് വരുന്നത്.. അല്ലെങ്കിൽ തേയ്മാനം അതുപോലെ ഗൗട്ട്.. വാദം പോലുള്ള രോഗ ലക്ഷണങ്ങൾ ആയിട്ട് വരാറുണ്ട്.. ചില ആളുകളിൽ ജന്മനാൾ ഉണ്ടാകുന്ന വൈകല്യങ്ങൾ മൂലവും മുട്ടുവേദന വരാറുണ്ട്.. പ്രായത്തിനനുസരിച്ച് മുട്ടുവേദനയുടെ കാരണങ്ങളും വ്യത്യസ്തമാണ്.. കുട്ടികളിൽ അതായത് നാലു മുതൽ എട്ട് വയസ്സ് വരെയുള്ള കുട്ടികളിൽ മുട്ടുവേദന സാധാരണ റഫെർഡ് പെയിൻ ആയിട്ടാണ് വരുന്നത്.. അതായത് ഇടുപ്പിൽ വരുന്ന നീർക്കെട്ട് ഈ പ്രായത്തിലുള്ള കുട്ടികളിൽ അത് മുട്ടുവേദന ആയിട്ട് ആയിരിക്കും പുറത്തേക്ക് വരുന്നത്.. കുറച്ചും കൂടി വലിയ കുട്ടികളിൽ അതായത് കൗമാരപ്രായക്കാരായ കുട്ടികളിൽ കോൺട്രമലേഷ പെറ്റല് പോലത്തെ ഒരു രോഗത്തിലാണ് മുട്ടുവേദന സാധാരണയായി കണ്ടു വരാറുള്ളത്.. ചെറുപ്പക്കാരിൽ മുട്ടുവേദന ഏറ്റവും കൂടുതൽ ക്ഷതം അഥവാ ഇഞ്ചുറി ആയിട്ടാണ് സംഭവിക്കാറുള്ളത്..

സ്പോർട്സ് ഇഞ്ചുറി ആവാം അല്ലെങ്കിൽ വീഴ്ച ആവാം അല്ലെങ്കിൽ ഫ്രാക്ചർ ആവാം ഇതെല്ലാം മുട്ടുവേദന ആയിട്ട് വരാറുണ്ട്.. പ്രായം കൂടുമ്പോൾ മുട്ടുകൾക്ക് സംഭവിക്കുന്ന തേയ്മാനം മൂലവും ആണ് മുട്ടുവേദന കൂടുതലായി കണ്ടുവരുന്നത്.. അമിതമായിട്ട് ഉണ്ടാകുന്ന വണ്ണം അതുപോലെ വ്യായാമത്തിന്റെ കുറവ് അതുപോലെ ഇപ്പോഴത്തെ ജീവിതശൈലികളും മറ്റ് ആഹാര ശൈലി രീതികളും എല്ലാം തന്നെ മുട്ടുവേദന വർധിപ്പിക്കാനുള്ള കാരണങ്ങളാകുന്നു.. മുട്ടുവേദന വരുമ്പോൾ അത് തുടക്കത്തിൽ തന്നെ ശ്രദ്ധിക്കുകയാണെങ്കിൽ അത് കൂടുതൽ കോംപ്ലിക്കേഷനുകളിലേക്ക് പോകാതെ മാറ്റിയെടുക്കാൻ നമുക്ക് കഴിയും.. പൊതുവേ ആളുകൾ മുട്ടുവേദന വരുമ്പോൾ കടകളിൽ പോയി ഒരു വേദനസംഹാരികളോ അല്ലെങ്കിൽ മുട്ടുവേദനകൾക്കുള്ള പരസ്യങ്ങൾ കണ്ട് ആ മരുന്നുകൾ വാങ്ങി കഴിച്ചാണ് മുട്ട് വേദന തൽക്കാലം മാനേജ് ചെയ്യുന്നത്.. പിന്നീട് കാലക്രമേണ ഈ രോഗം കൂടുതൽ വഷളായി എന്തു മരുന്നുകൾ കഴിച്ചാലും രോഗം മാറാത്ത ഒരു അവസ്ഥയിലേക്ക് വരുമ്പോഴാണ് ഡോക്ടറെ പോയി എല്ലാവരും കാണുന്നത്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…

Leave a Reply

Your email address will not be published. Required fields are marked *