യൂറിക്കാസിഡ് കൂടുന്നത് നമുക്ക് വീട്ടിലിരുന്നു കൊണ്ട് തന്നെ പൂർണമായും പരിഹരിക്കാനുള്ള ചില ഒറ്റമൂലികൾ.. വിശദമായി അറിയുക..

ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ചാണ്.. ഇന്ന് പലപ്പോഴും കൊളസ്ട്രോൾ കഴിഞ്ഞാൽ ഏറ്റവും കൂടുതൽ പരിശോധിക്കുന്ന ഒന്നാണ് യൂറിക്കാസിഡ്.. അപ്പോൾ എന്താണ് യൂറിക്കാസിഡ് എന്നും.. അതുമൂലം എന്തൊക്കെ ബുദ്ധിമുട്ടുകളാണ് നമുക്ക് ഉണ്ടാകുന്നത് എന്നും.. ഇത് പരിഹരിക്കാനായി നമുക്ക് വീട്ടിൽ വച്ചുകൊണ്ട് തന്നെ എന്തെല്ലാം കാര്യങ്ങൾ ചെയ്യാൻ കഴിയും എന്നും.. അതിനുള്ള ഒറ്റമൂലികൾ എന്തൊക്കെയാണ് എന്നും നമുക്ക് വിശദമായി പരിശോധിക്കാം.. ആദ്യം തന്നെ നമുക്ക് എന്താണ് യൂറിക്കാസിഡ് എന്നുള്ള തന്നെ കുറിച്ച് പരിശോധിക്കാം.. സാധാരണയായിട്ട് നമ്മുടെ പ്യൂറിൻ അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുമ്പോൾ അതിന്റെ ഫലമായി അതിൻറെ ഡൈജഷൻ ആയി അവസാനം വരുന്ന ഒരു വേസ്റ്റ് പ്രോഡക്റ്റാണ്.. ഇത് അവസാനമായി നമ്മുടെ കിഡ്നി തന്നെ പുറന്തള്ളും.. എന്നാൽ ചില ആളുകളിൽ ഇത് വ്യക്തമായി പുറന്തള്ളപ്പെടാതെ നമ്മുടെ ചില ഭാഗങ്ങളിൽ അടിഞ്ഞു കൂടും..

അങ്ങനെ അടിഞ്ഞുകൂടുന്ന ഈയൊരു കണ്ടീഷനിൽ ആണ് നമ്മുടെ ശരീരത്തിൽ യൂറിക് ആസിഡ് കൂടുതലാണ് എന്ന് നമ്മൾ പറയുന്നത്.. സാധാരണയായി സ്ത്രീകളെ അപേക്ഷിച്ച് പുരുഷന്മാരിൽ ആണ് ഇത് കൂടുതലായും കണ്ടുവരുന്നത്.. ഇന്നത്തെ നമ്മുടെ ഒരു ജീവിതശൈലി അനുസരിച്ച് 3.5 മുതൽ 7.5 വരെ ആണ് നമ്മൾ നോർമൽ ആയിട്ട് പറയാറുള്ളത്.. പുരുഷന്മാരിൽ ഇത് കൂടുമ്പോൾ തന്നെ ലക്ഷണങ്ങളൊക്കെ കാണിക്കാറുണ്ട്.. പക്ഷേ സ്ത്രീകളിൽ അങ്ങനെയല്ല ഇത് അവരിൽ ഒരു 5.9 എത്തുമ്പോഴേക്കും ജോയിൻറ് പെയിൻ പോലുള്ള ബുദ്ധിമുട്ടുകൾ കാണിക്കാറുണ്ട്.. ഇനി നമുക്ക് യൂറിക്കാസിഡ് കൂടുന്നത് മൂലം എന്തൊക്കെ ബുദ്ധിമുട്ടുകളാണ് ആളുകളിൽ ഉണ്ടാകാറുള്ളത്.. അതുമൂലം ഉണ്ടാകാനുള്ള പ്രധാനപ്പെട്ട കാരണങ്ങൾ എന്തൊക്കെയാണ് എന്നും നമുക്ക് നോക്കാം.. പണ്ടത്തെ ആളുകളെ അപേക്ഷിച്ച് ഇന്നത്തെ കാലത്ത് ഒരുപാട് ആളുകളിൽ യൂറിക്കാസിഡ് കൂടുന്നത് കണ്ടുവരുന്നുണ്ട് ഇതിന്റെ ഒരു പ്രധാന കാരണം നമ്മുടെ ആഹാര രീതി തന്നെയാണ്.. ഇന്ന് നമ്മൾ ഫാസ്റ്റ് ഫുഡ് അതുപോലെ ബേക്കറി ഐറ്റംസ് റെഡ്മീറ്റുകൾ ഒക്കെയാണ് കൂടുതലും കഴിക്കുന്നത്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…

Leave a Reply

Your email address will not be published. Required fields are marked *