പ്രമേഹ രോഗികൾ മരുന്നുകൾ കഴിക്കുമ്പോൾ എന്തെല്ലാം കാര്യങ്ങൾ ശ്രദ്ധിക്കണം.. ഈ മരുന്നുകൾക്ക് സൈഡ് എഫക്ടുകൾ ഉണ്ടോ..

ഇന്ന് നമ്മൾ ചർച്ച ചെയ്യുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ചു ആണ്.. ഇന്ന് പ്രമേഹം എന്ന രോഗത്തെക്കുറിച്ചുള്ള ഒരുപാട് വീഡിയോസ് സോഷ്യൽ മീഡിയകളിൽ ഒരുപാട് കാണാറുണ്ട്.. ഡയബറ്റിസിനെക്കുറിച്ച് അതുപോലെ ഡയബറ്റീസ് ഡയറ്റിനെ കുറിച്ച്.. ഡയബറ്റീസ് എക്സസൈസ് നെ കുറിച്ചും അതിന്റെ കോംപ്ലിക്കേഷൻസ് നേ കുറച്ചൊക്കെ ഒരുപാട് വീഡിയോസ് ദിവസവും കാണാറുണ്ട്.. പക്ഷേ നമ്മൾ ഡയബറ്റിസ് ഉള്ള ഒരു രോഗിക്ക് മരുന്ന് ഡോക്ടർ പ്രിസ്ക്രൈബ് ചെയ്യുകയാണെങ്കിൽ മിക്കവാറും രോഗികൾ ആദ്യം ചെയ്യുന്നത് എന്തായിരിക്കും ആ മരുന്നുകളെ കുറിച്ച് ഗൂഗിളിൽ പോയി സെർച്ച് ചെയ്യും.. ഏറ്റവും കൂടുതൽ രോഗികൾക്ക് വിശ്വാസമുള്ളത് ഗൂഗിൾ ഡോക്ടറിനെയാണ്.. ചികിത്സിക്കുന്ന ഡോക്ടറെക്കാളും പലരും വിശ്വാസം അർപ്പിക്കുന്നത് ഗൂഗിളിനെയാണ്.. അതുകൊണ്ടുതന്നെ ഈ ഒരു വീഡിയോയിൽ പറയാൻ ഉദ്ദേശിക്കുന്ന കാര്യം പ്രമേഹത്തിന് ഉപയോഗിക്കുന്ന മരുന്നുകളെ കുറിച്ചാണ്.. ഓരോ മരുന്നുകളെ കുറിച്ചും നമുക്ക് ഡീറ്റെയിൽഡ് ആയിട്ടുള്ള കാര്യങ്ങൾ അറിയാൻ അത് ഒരു രോഗിക്ക് മരുന്നുകളെ കുറിച്ച് അറിയേണ്ട കാര്യങ്ങൾ അതിൻറെ അതായത് രോഗിക്ക് മരുന്ന് കഴിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയാണ്..

ഏതൊക്കെ സാഹചര്യങ്ങളിൽ ആ മരുന്നുകൾ ഒഴിവാക്കണം എന്നുള്ള വിഷയങ്ങളെക്കുറിച്ച് ആയിരിക്കും സംസാരിക്കാൻ പോകുന്നത്.. പ്രമേഹം ഏതൊക്കെ രീതിയിൽ ഉണ്ട് എന്ന് ചോദിച്ചു കഴിഞ്ഞാൽ മൂന്ന് രീതിയിലാണ് പ്രധാനമായും ഉള്ളത്.. ടൈപ്പ് വൺ പ്രമേഹം ഉണ്ട്.. അതിൽ പാൻക്രിയാസ് പ്രവർത്തനക്ഷമത പൂർണമായും നഷ്ടപ്പെട്ട് ആ ടൈപ്പു വൺ പ്രമേഹം കുട്ടികളിലും അല്ലെങ്കിൽ മുതിർന്ന ആളുകളിലും കാണുന്ന പ്രമേഹത്തിന് ഇൻസുലിൻ മാത്രമേയുള്ളൂ ഇതുവരെ മറ്റൊരു രീതിയിലുള്ള ചികിത്സകളും വന്നിട്ടില്ല.. ടൈപ്പ് വൺ പ്രമേഹത്തെ സംബന്ധിച്ചിടത്തോളം ഇൻസുലിൻ മാത്രമാണ് അതിൻറെ ഇപ്പോഴത്തെ ചികിത്സ.. ടൈപ്പ് ടു പ്രമേഹമാണ് ഒട്ടുമിക്ക ആളുകളിലും കാണുന്നത്.. ഇപ്പോൾ ഏറ്റവും കൂടുതൽ ചികിത്സയിൽ ഇരിക്കുന്നത് ടൈപ്പ് ടു പ്രമേഹരോഗികളാണ് അതുപോലെ തന്നെ ഏറ്റവും കൂടുതൽ മരുന്നുകൾ കഴിക്കുന്നതും ഇൻസുലിൻ എടുക്കുന്നതും ടൈപ്പ് ടു പ്രമേഹരോഗികൾ ആണ്.. മൂന്നാമത് ആയിട്ട് ഗർഭകാല പ്രമേഹമാണ്.. ഗർഭിണികളിലും ഏറ്റവും കൂടുതൽ ഉപയോഗിക്കുന്നത് ഇൻസുലിൻ മാത്രമാണ്.. ടൈപ്പ് ടു പ്രമേഹത്തിന്റെ മരുന്നുകളെ കുറിച്ച് നമുക്ക് കൂടുതൽ പരിശോധിക്കാം.. എന്തൊക്കെ രീതിയിലുള്ള മരുന്നുകളാണ് ഉള്ളത്.. പണ്ടുകാലത്ത് രണ്ട് രീതിയിലുള്ള ചികിത്സകൾ ആയിരുന്നു ഒന്നു മരുന്നുകൾ രണ്ടാമത്തേത് ഇൻസുലിൻ.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…

Leave a Reply

Your email address will not be published. Required fields are marked *