മൈഗ്രേൻ വരുന്നതിനു മുമ്പ് ശരീരം കാണിച്ചു തരുന്ന ലക്ഷണങ്ങൾ.. മൈഗ്രൈൻ പ്രശ്നങ്ങൾ പൂർണമായും പരിഹരിക്കാൻ ഉള്ള ഒറ്റമൂലികൾ…

ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെ കുറിച്ചാണ്.. നമ്മുടെ ലോകത്തിൽ ഒരു തവണയെങ്കിലും തലവേദന വരാത്ത ആളുകൾ ആരും തന്നെ ഉണ്ടാവില്ല.. അപ്പോൾ ഇത്തരം തലവേദനകളിൽ ഏറ്റവും കഠിനമായ ഒരു തലവേദനയാണ് മൈഗ്രൈൻ എന്ന് പറയുന്നത്.. അപ്പോൾ എന്താണ് മൈഗ്രേൻ എന്ന് പറയുന്നത്.. സാധാരണഗതിയിൽ തലയുടെ ഒരു ഭാഗത്ത് മാത്രം വരുന്ന അതി കഠിനമായ ഒരു വേദന.. പലർക്കും പല രീതികളിലാണ് ഇത്തരം വേദനകൾ അനുഭവപ്പെടാറുള്ളത്.. പക്ഷേ പൊതുവായിട്ട് കാണുന്ന ഒരു കാര്യം മിക്കവാറും ഇത് വരുന്നതിനു മുമ്പ് ഈ രോഗം വരുന്നുണ്ട് എന്നതിന് മുമ്പ് ശരീരം ചില ലക്ഷണങ്ങൾ കാണിക്കാറുണ്ട്.. ചില ആളുകൾക്ക് കണ്ണിൽ വരുന്ന ഒരു മങ്ങലായിരിക്കാം.. മറ്റു ചില ആളുകൾക്ക് കണ്ണിൽ മറ്റു പല നിറങ്ങൾ മിന്നി മാറുന്നത് പോലെ തോന്നും.. മറ്റു ചില ആളുകളുടെ കേൾവി ശക്തി കുറയുന്നതുപോലെ തോന്നാറുണ്ട്.. ചിലർക്ക് വോമിറ്റിംഗ് ലക്ഷണം കാണാറുണ്ട്.. ഇങ്ങനെ പലതരത്തിലുള്ള ലക്ഷണങ്ങളാണ് മൈഗ്രേൻ സാധാരണ കാണിക്കാറുള്ളത്.. മൈഗ്രേൻ പലർക്കും പല കാലയളവിലാണ് ഉണ്ടാകാറുള്ളത്.. ഉദാഹരണമായി ചില ആളുകൾക്ക് മൈഗ്രൈൻ വരുന്നത് വർഷത്തിൽ രണ്ട് മൂന്ന് തവണ ആയിരിക്കാം..

മറ്റ് ചില ആളുകൾക്ക് മാസത്തിൽ തന്നെ മൂന്ന് നാല് പ്രാവശ്യം വരുന്നതായിരിക്കും.. ചിലർക്ക് മൈഗ്രേൻ വന്നു കഴിഞ്ഞാൽ അരമണിക്കൂർ അല്ലെങ്കിൽ ഒരു മണിക്കൂർ കഴിഞ്ഞാൽ കുറയാറുണ്ടെങ്കിലും മറ്റു ചിലർക്ക് ഇത് രണ്ടുമൂന്നു ദിവസത്തോളം നീണ്ടുനിൽക്കാറുണ്ട്.. പക്ഷേ പൊതുവായി പറയുകയാണെങ്കിൽ ഇത്ര മൈഗ്രൈൻ ഉള്ള ആളുകളിൽ ഭൂരിപക്ഷം ആളുകൾക്കും ദഹനസംബന്ധമായ പ്രശ്നങ്ങളുള്ളവർ ആയിരിക്കും.. ചില ആളുകളിൽ അത് ഏമ്പക്കം ആയിരിക്കാം അല്ലെങ്കിൽ വയറു വീർത്ത് വരിക ആയിരിക്കാം.. മറ്റു ചില ആളുകൾക്ക് മലബന്ധ സാധ്യത ആയിരിക്കാം.. ഇത്തരം ദഹനസംബന്ധമായ പ്രശ്നങ്ങളുള്ള ആളുകൾക്കാണ് ഭൂരിപക്ഷവും മൈഗ്രൈൻ എന്ന പ്രശ്നം ഉണ്ടാകാറുള്ളത്.. ശ്രദ്ധിക്കേണ്ട ഒരു കാര്യം പലർക്കും ഈ മൈഗ്രൈൻ വരുമ്പോൾ അത് കുറയാൻ പലതരം കാര്യങ്ങൾ ചെയ്യേണ്ടതുണ്ട് അതായത് ചില ആളുകൾക്ക് ഒന്ന് ഛർദ്ദിച്ചു കഴിഞ്ഞാൽ നല്ല ആശ്വാസം ലഭിക്കും.. മറ്റു ചിലർക്ക് ശബ്ദം ഒന്നുമില്ലാത്ത സ്ഥലത്ത് മാറി ഇരുന്നാൽ ആശ്വാസം ലഭിക്കും.. ഇരുട്ടുള്ള മുറിയിൽ ഒന്ന് കിടന്നുറങ്ങിയാൽ കുറയും.. പലർക്കും പലരീതിയിൽ ആണെങ്കിലും കൂടുതൽ ആളുകൾക്കും വോമിറ്റിംഗ് ചെയ്യുന്നതിലൂടെ ഈ പ്രശ്നം കുറയാറുണ്ട്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…

Leave a Reply

Your email address will not be published. Required fields are marked *