സോറിയാസിസ് എന്ന രോഗം മറ്റൊരാൾക്ക് പകരുന്ന ഒന്നാണോ.. ഇതിൻറെ തുടക്ക ലക്ഷണങ്ങൾ എന്തെല്ലാമാണ്.. ഇതെങ്ങനെ പൂർണമായും മാറ്റിയെടുക്കാം..

ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് ഒരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ചാണ്.. അതായത് ഇന്ന് നമ്മുടെ നാട്ടിൽ വളരെയധികം ആളുകളിൽ കണ്ടുവരുന്ന ഒരു അസുഖത്തെക്കുറിച്ചാണ് സംസാരിക്കാൻ പോകുന്നത്.. കഴിഞ്ഞ വീഡിയോയിൽ ഇമ്മ്യൂൺ സിസ്റ്റത്തെ ബാധിക്കുന്ന ഓട്ടോ ഇമ്മ്യൂൺ രോഗങ്ങളെ കുറിച്ചായിരുന്നു സംസാരിച്ചിരുന്നത്.. അപ്പോൾ അതുപോലുള്ള ഒരു രോഗമാണ് ഈ സോറിയാസിസ് എന്ന് പറയുന്നത്.. നമ്മുടെ കേരളത്തിൽ നോക്കുകയാണെങ്കിൽ ഒരു മൂന്നു നാല് ലക്ഷം ആളുകൾക്ക് എങ്കിലും ഉള്ള ഒരു അസുഖമാണിത്.. കണക്കുകൾ പ്രകാരം ഒരു 5 ലക്ഷം വരെ ആളുകൾ ഉണ്ട് എന്നാണ് പറയുന്നത്.. അത് നമ്മുടെ സ്കിന്നിൽ ഉണ്ടാകുന്ന ഓട്ടോ ഇമ്മ്യൂൺ അസുഖമാണ് സോറിയാസിസ് എന്നു പറയുന്നത്.. അതിൻറെ ആദ്യത്തെ ലക്ഷണം ഡാൻഡ്രഫ് പോലെയോ അല്ലെങ്കിൽ ചിതമ്പൽ പോലെയോ നമ്മുടെ സ്കിന്നിൽ വന്ന് പൊറ്റം പോലെ വന്ന് ചുവന്ന നിറത്തിൽ തടിച്ച് വന്നിട്ടാണ് ഈ അസുഖം തുടങ്ങുന്നത്.. പണ്ടുകാലത്ത് സർവീസസ് വരുമ്പോൾ ഇത് വലിയ ഒരു അപകടം പിടിച്ചതാണ് എന്നുള്ള ചിന്താഗതി ഉണ്ടായിരുന്നു.. ഈ സോറിയാസിസിനെ കുറിച്ച് ഒരുപാട് മിഥ്യാധാരണമുണ്ട്.. ഈ സോറിയാസിസ് തുടങ്ങുന്നത് പലപ്പോഴും നമ്മുടെ തലയിലാണ്..

തലയിൽ പൊറ്റം പോലെ ഉണ്ടാകുന്നു.. ആ ഒരു സമയത്ത് തന്നെ നമ്മൾ ശ്രദ്ധിക്കാതെ വേണ്ട ട്രീറ്റ്മെന്റുകൾ എടുക്കാതെ ഇരുന്നാൽ അത് പിന്നീട് നമ്മുടെ ശരീരം മുഴുവൻ വ്യാപിക്കാൻ സാധ്യതയുണ്ട്.. ഈ സോറിയാസിസ് എന്ന രോഗം എന്തുകൊണ്ടാണ് ഉണ്ടാകുന്നത് എന്ന് ചോദിച്ചാൽ അതൊരു ഓട്ടോ ഇമ്മ്യൂൺ അസുഖമാണ്.. ഒരിക്കലും ഇത് വല്ല ഇൻഫെക്ഷൻ കാരണം അല്ലെങ്കിൽ നമ്മൾ എന്തെങ്കിലും ചെയ്യുന്നതുകൊണ്ടോ ഉണ്ടാവുന്ന ഒന്നല്ല . ഇത് ഉണ്ടാകുന്നതിനുള്ള പ്രധാന കാരണം നമ്മുടെ ഇമ്മ്യൂൺ സിസ്റ്റത്തിന്റെ പ്രവർത്തനത്തിൽ ഉണ്ടാവുന്ന വ്യതിയാനമാണ്.. അപ്പോൾ ഈ ഇമ്മ്യൂൺ സിസ്റ്റം നമ്മുടെ ശരീരത്തിലെ മറ്റ് ഓർഗൻസിന് അഫക്ട് ചെയ്യും.. സോറിയാസിസ് ആദ്യം ഉണ്ടാകുന്നത് സ്കിന്നിൽ ആയിരിക്കും.. സ്കിന്നിൽ ബാധിക്കുന്നത് കൊണ്ട് തന്നെ നമ്മുടെ ശരീരത്ത് ഒരുപാട് വ്യത്യാസങ്ങൾ വരാം.. ഒന്നാമത്തെ കാര്യം ഇത് നമ്മൾ മുൻപേ ചെയ്യുന്ന എന്തെങ്കിലും പ്രശ്നങ്ങൾ കൊണ്ടുവരുന്ന ഒന്നല്ല.. രണ്ടാമത്തെ ശ്രദ്ധിക്കേണ്ട ഒരു കാര്യം ഇത് ഒരാൾക്കും ഒരാളിൽ നിന്നും മറ്റൊരാളിലേക്ക് പകരില്ല.. നിങ്ങൾ അവരെ തൊട്ടാൽ പോലും അത് നിങ്ങളിലേക്ക് പകരില്ല സോറിയാസിസ് ആണെങ്കിൽ അതുകൊണ്ട് തന്നെ അത്തരക്കാരെ അകറ്റിനിർത്താതിരിക്കാൻ ശ്രദ്ധിക്കുക.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…

Leave a Reply

Your email address will not be published. Required fields are marked *