ഭർത്താക്കന്മാർ ഭാര്യമാരിൽ നിന്ന് ആഗ്രഹിക്കുന്ന ചില കാര്യങ്ങൾ.. ഇത്തരം കാര്യങ്ങൾ അറിഞ്ഞു ചെയ്തു നോക്കൂ ജീവിതം മനോഹരമാകും..

ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് ഒരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ചാണ്.. ഇത് തികച്ചും ഒരു രണ്ടാം ഭാഗമാണ്.. ഭർത്താവിനെ കയ്യിൽ എടുക്കാൻ ഭാര്യക്ക് എന്തെല്ലാ ഒറ്റമൂലികൾ ഉണ്ട്.. നേരത്തെയുള്ള വീഡിയോയിൽ ഭാര്യയെ കയ്യിലെടുക്കാൻ ഭർത്താവിന് ചില ഒറ്റമൂലികൾ കൊടുത്തിരുന്നു.. ഭാര്യമാരെ സംബന്ധിച്ചിടത്തോളം ഏറ്റവും പ്രധാനപ്പെട്ട ഒരു പ്രശ്നം ഭർത്താക്കന്മാരെ നമുക്ക് തന്നെ കൂടുതൽ സമയം കിട്ടുന്നില്ല.. ഭർത്താവ് വേറെ ആരോടെങ്കിലും കൂടുതൽ ഇഷ്ടം കാണിക്കുന്നുണ്ടോ.. മറ്റാരെങ്കിലും സ്നേഹിക്കുന്നുണ്ടോ എന്നുള്ള തോന്നലുകളാണ്..

ഭാര്യയുടെയും ഭർത്താവിന്റെയും ഇഷ്ടപ്പെട്ട ഹോബി മറ്റൊരാളുടെ അവിഹിതങ്ങൾ കണ്ടുപിടിക്കുക എന്നുള്ളതായിരുന്നു എന്നൊക്കെ സരസമായി പറയാറുണ്ട്.. ഈയൊരു ചിന്ത ഭാര്യ എത്ര കണ്ട് പ്രകടിപ്പിക്കുന്നുവോ അത്രകണ്ട് അവിടെ പ്രശ്നങ്ങൾ ഉണ്ടാവും.. ഭർത്താവ് ജോലിയൊക്കെ കഴിഞ്ഞ് ക്ഷീണിച്ച് കയറി വരുമ്പോൾ കുറ്റപ്പെടുത്തലുകൾ അടങ്ങിയിട്ടുള്ള ഒരു ചോദ്യം മതി അവരുടെ അന്നത്തെ ദിവസം മുഴുവൻ പോകാൻ ആയിട്ട്.. പലപ്പോഴും വീട്ടിൽ കയറി വരുമ്പോൾ ഉള്ള ഈ കുത്ത് വാക്കുകൾ അല്ലെങ്കിൽ സമാധാനപരമായ അന്തരീക്ഷങ്ങൾ തകർക്കുന്ന ഒരു രീതിയൊക്കെ ഭർത്താവിനെ പലപ്പോഴും മദ്യത്തിലേക്ക് മറ്റു ലഹരി വസ്തുക്കളിലേക്കും അടിമപ്പെടാൻ ആയിട്ട് കാണാറുണ്ട്..

അപ്പോൾ ഭാര്യക്ക് ചെയ്യാവുന്നത് ഭർത്താവ് ജോലി കഴിഞ്ഞ് വരുമ്പോൾ മുതൽ നിങ്ങളുടെ സമയമാണ് ആ സമയം നിങ്ങൾ കൃത്യമായി വിനിയോഗിക്കണം അത് കൈകാര്യം ചെയ്യണം.. ഭർത്താവ് ക്ഷീണിച്ചു കയറി വരുമ്പോൾ നല്ല ഒരു ഏലക്ക ഇട്ട ചായ കൊടുക്കുക അല്ലെങ്കിൽ നല്ല പലഹാരങ്ങൾ ഉണ്ടാക്കിക്കൊടുക്കുക.. അവരെ കൂടുതൽ പരിഗണിക്കുകയും കെയർ ചെയ്യുകയും ചെയ്യുന്നുണ്ട് എന്നുള്ള തോന്നൽ ഭർത്താവിന് തോന്നിത്തുടങ്ങിയാൽ തന്നെ അവിടം സ്വർഗ്ഗമാവും.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…

Leave a Reply

Your email address will not be published. Required fields are marked *