ഹൃദയസ്തംഭനവും ഹൃദയഘാതവും രണ്ടും ഒന്നാണോ.. ഇവ തമ്മിലുള്ള പ്രധാന വ്യത്യാസങ്ങൾ എന്തെല്ലാം.. എല്ലാവരും അറിഞ്ഞിരിക്കേണ്ട ഇൻഫർമേഷൻ..

ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് ഒരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ചാണ്.. അതായത് ഹൃദയസ്തംഭനം അതുപോലെ ഹൃദയാഘാതം ഇവ രണ്ടും തമ്മിലുള്ള വ്യത്യാസങ്ങളും പൊതുജനങ്ങൾക്ക് ഇത്തരം കാര്യങ്ങളിൽ എന്തെല്ലാം കാര്യങ്ങൾ ചെയ്യാൻ സാധിക്കും തുടങ്ങിയവയെ കുറിച്ചുള്ള ഒരു അവബോധവും കുറിച്ചു സംസാരിക്കുക എന്നതാണ് ഇന്നത്തെ വീഡിയോയിലൂടെ ഉദ്ദേശിക്കുന്നത്. നമ്മൾ സ്ഥിരമായി കേൾക്കുന്ന വാക്കുകളാണ് ഹൃദയഘാതം അതുപോലെ ഹൃദയസ്തംഭനം എന്നിവ.. ഹൃദയാഘാതവും ഹൃദയസ്തംഭനവും രണ്ടും ഒന്നല്ല.. സ്തംഭനം എന്നു പറയുന്നത് ഹൃദയം നിലച്ചുപോകുന്ന അവസ്ഥ ആണ്..

അതായത് ഹൃദയം പമ്പ് ചെയ്യാതെ മറ്റ് ശരീരഭാഗങ്ങളിലേക്ക് രക്തത്തെ പമ്പ് ചെയ്യാതെ ഹൃദയം നിലച്ചു പോകുന്ന ഒരു അവസ്ഥയാണ് ഹൃദയസ്തംഭനം എന്നു പറയുന്നത്.. ഹൃദയാഘാതം എന്നു പറയുന്നത് ഹൃദയത്തിലേക്കുള്ള രക്തയോട്ടം അതായത് ഹൃദയം മറ്റ് ശരീര അവയവങ്ങൾക്ക് ബ്ലഡ് സപ്ലൈ ചെയ്യുന്നതുപോലെ ഹൃദയത്തിന് ആവശ്യമായ ഓക്സിജൻ കൊടുക്കാൻ ആയിട്ടുള്ള ബ്ലഡ് സപ്ലൈ അതിൽ എവിടെയെങ്കിലും തടസ്സങ്ങൾ നേരിടുമ്പോൾ അത് ഒരു ക്ലോട്ട് അല്ലെങ്കിൽ ബ്ലോക്ക് പോലെയോ എന്തെങ്കിലും കാരണത്താൽ ഹൃദയത്തിനും രക്തം കിട്ടാതെ ഇരിക്കുന്ന അവസ്ഥ ആണ് ഹൃദയാഘാതം എന്നു പറയുന്നത്.. അപ്പോൾ ഇവർ രണ്ടും രണ്ട് രീതിയിലാണ് ഉണ്ടാകുന്നത്.. നമ്മൾ പൊതുവേ വാർത്തകളിൽ ഒക്കെ ഹൃദയാഘാതം മൂലം അല്ലെങ്കിൽ ഹൃദയസ്തംഭനം മൂലം മരിച്ചു എന്നൊക്കെ കേൾക്കാറുണ്ട്.. രണ്ടും ഒരേ കാര്യം അല്ല.. ഇവ രണ്ടിനും പൊതുജനങ്ങൾ എന്ന രീതിയിൽ നമുക്ക് ചെയ്യാൻ പറ്റുന്ന കുറച്ചു കാര്യങ്ങൾ ഉണ്ട്..

ഹൃദയത്തെ സംബന്ധിച്ചിടത്തോളം ഹൃദയരോഗങ്ങൾ എല്ലാം സമയവുമായി വളരെയധികം ബന്ധപ്പെട്ടിരിക്കുന്നുണ്ട്.. എല്ലാ ഹൃദയരോഗങ്ങളിലും സമയം വളരെ പ്രധാനപ്പെട്ട ഒന്ന് തന്നെയാണ്.. സമയമാണ് നമ്മുടെ ജീവൻ എന്ന് വേണമെങ്കിൽ പറയാം.. ഹാർട്ട് അറ്റാക്ക് എന്ന് പറയുന്നത് ഓരോ മിനിറ്റ് കഴിയുമ്പോഴും ഹൃദയത്തിൻറെ രക്ത ഓട്ടം നിലച്ചുകൊണ്ട് ഹൃദയത്തിന് ബ്ലഡ് അതുപോലെ ഓക്സിജൻ ലഭിക്കാതെ ഹൃദയത്തിൻറെ കോശം നശിക്കാൻ തുടങ്ങിക്കൊണ്ടിരിക്കും.. ഓരോ മിനിറ്റുകൾ അല്ലെങ്കിൽ ഓരോ മണിക്കൂർ കഴിയുമ്പോഴേക്കും ഹൃദയത്തിലെ ഓരോ കോശങ്ങൾ നശിക്കുകയും അതുകാരണം വീണ്ടും അത് നമുക്ക് പഴയപോലെ തിരിച്ചുകൊണ്ടുവരാൻ പറ്റാത്ത രീതിയിലുള്ള ഒരു പമ്പിങ് ഫെയിലിയറിലേക്ക് അത് പോവുകയും ചെയ്യും.. അതുകൊണ്ടുതന്നെ ഈയൊരു വിഷയത്തിൽ സമയം വളരെ പ്രധാനപ്പെട്ട ഒന്ന് തന്നെയാണ്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…

Leave a Reply

Your email address will not be published. Required fields are marked *