ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ചാണ്.. ഇന്ന് നമ്മുടെ സമൂഹത്തിൽ കല്യാണം കഴിഞ്ഞു ഒട്ടനവധി ദമ്പതിമാർ വന്ധ്യത എന്നുള്ള ഒരു പ്രധാന പ്രശ്നവുമായി മുന്നോട്ടു പോകുന്നുണ്ട് അല്ലെങ്കിൽ അനുഭവിക്കുന്നുണ്ട്.. കല്യാണം കഴിഞ്ഞ് കുറച്ചു ദിവസം കഴിയുമ്പോൾ തന്നെ ബന്ധുക്കളും നാട്ടുകാരും ഒക്കെ ചോദിക്കാൻ തുടങ്ങും എന്താണ് വിശേഷം ആയില്ലേ എന്നൊക്കെ.. ഇത്തരത്തിലുള്ള ചോദ്യങ്ങൾ പലരും നേരിടുന്ന ഒരു പ്രധാന പ്രശ്നം തന്നെയാണ്.. ആദ്യം തന്നെ വന്ധ്യത എന്ന് കേൾക്കുമ്പോൾ എപ്പോഴാണ് ഇതിന് ചികിത്സ നേടേണ്ടത് എന്നുള്ളതിനെ കുറിച്ച് ഒക്കെ പല ആളുകളിലും സംശയങ്ങൾ ഉണ്ടാവാം.. ചില ആളുകളൊക്കെ കല്യാണം കഴിഞ്ഞ് രണ്ടുമാസം കഴിയുമ്പോൾ തന്നെ ഡോക്ടറെ കൺസീവ് ആയില്ല എന്നൊക്കെ പറഞ്ഞു ഡോക്ടറെ പോയി കാണാറുണ്ട്.. അതുപോലെ പല ആളുകൾക്കും ആദിയാണ് എന്താണ് കൺസീവ് ആവാത്ത അല്ലെങ്കിൽ ഗർഭധാരണം നടക്കാത്തത് എന്നൊക്കെ ചിന്തിച്ച്.. ഇതിൻറെ പേരിൽ പലതരം മാനസിക പ്രശ്നങ്ങൾ അതുപോലെ ടെൻഷൻ അനുഭവിക്കുന്ന ഒരുപാട് ദമ്പതിമാർ ഉണ്ട്..
അപ്പോൾ എപ്പോഴാണ് ഈ ഒരു വന്ധ്യത എന്ന പ്രശ്നത്തിന് നമ്മൾ ചികിത്സ തേടേണ്ടത് എന്നുള്ളതിനെ കുറിച്ച് നമ്മൾ കൃത്യമായി അറിഞ്ഞിരിക്കണം.. കല്യാണം കഴിഞ്ഞ് 30 വയസ്സിന് താഴെയുള്ള സ്ത്രീകളും പുരുഷന്മാരും ആണെങ്കിൽ കല്യാണം കഴിഞ്ഞ് ഒരു വർഷം വരെ കൂടെ താമസിച്ചിട്ട് മറ്റ് ഗർഭധാരണ നിരോധന മാർഗങ്ങൾ ഒന്നും ഉപയോഗിക്കാതെ തന്നെ ലൈംഗികബന്ധത്തിൽ ഏർപ്പെടുകയും അതുവഴി കുട്ടികൾ ഉണ്ടാകാത്ത ഒരു സാഹചര്യം വരുമ്പോഴാണ് അവർ സാധാരണ ഒരു ചികിത്സ തേടേണ്ടത്.. അതോടൊപ്പം തന്നെ അവർക്ക് 30 വയസ്സിന് മുകളിലാണ് പ്രായമെങ്കില് ഇതുപോലെ ഒക്കെ സംഭവിച്ചിട്ടും അവർക്ക് ഗർഭധാരണം സംഭവിക്കുന്നില്ലെങ്കിൽ 30 വയസ്സിന് മുകളിലാണെങ്കിൽ ഒരു ആറുമാസം കഴിഞ്ഞ് ഉടനെ തന്നെ അവർ ചികിത്സ തേടണം അതുപോലെ തന്നെ അവർ 40 വയസ്സിന് മുകളിലാണെങ്കിൽ രണ്ടുമാസത്തിനുള്ളിൽ തന്നെ അവർ ചികിത്സ തേടണം. ഇതൊക്കെയാണ് എപ്പോഴാണ് ചികിത്സ തേടേണ്ടത് എന്നുള്ളതിനെ കുറിച്ച് പറയാനുള്ളത്..
അതോടൊപ്പം തന്നെ പല പ്രവാസി സുഹൃത്തുക്കളും ഉണ്ടാവും.. കല്യാണം കഴിഞ്ഞ് ഒന്ന് രണ്ട് മാസങ്ങൾ കഴിഞ്ഞ ഉടനെ അവർ ഗൾഫിൽ പോയിട്ടുണ്ടാകും.. അതുപോലെ അവർ തിരിച്ചുവരുമ്പോഴും ഒന്ന് രണ്ടുമാസം മാത്രമേ കൂടെ താമസിക്കുകയുള്ളൂ.. അപ്പോൾ ഇത്തരം സാഹചര്യങ്ങളിൽ അതിനെ ഒരിക്കലും വന്ധ്യത എന്ന് പറയാൻ കഴിയില്ല.. കൂടെ താമസിച്ചിട്ടും ഒരു വർഷം കഴിഞ്ഞിട്ടും കൃത്യമായി ഗർഭധാരണം നടക്കുന്നില്ലെങ്കിൽ അതുമായി ബന്ധപ്പെട്ട ചികിത്സകൾ തേടണം എന്നുള്ളതാണ്.. പിന്നീട് ഇതുമായി ബന്ധപ്പെട്ട ചികിത്സ തേടുമ്പോൾ എന്തെല്ലാം കാര്യങ്ങളാണ് ശ്രദ്ധിക്കേണ്ടത് എന്നുള്ളത്.. ഒരു ചികിത്സ സ്വീകരിക്കുമ്പോൾ പുരുഷനും സ്ത്രീക്കും തുല്യമായ പ്രാധാന്യം ഈ ഒരു വിഷയത്തിലുണ്ട്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…