എന്താണ് പ്രീ ഡയബറ്റിക് കണ്ടീഷൻ എന്ന് പറയുന്നത്.. ഇത് നമുക്ക് എങ്ങനെ പരിഹരിക്കാം.. ഇതിനായി എന്തെല്ലാം കാര്യങ്ങൾ ശ്രദ്ധിക്കണം..

ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. അതായത് പ്രീ ഡയബറ്റിക് എന്ന വിഷയത്തെ കുറിച്ചാണ്.. പ്രമേഹം എന്ന രോഗത്തെക്കുറിച്ച് നിങ്ങൾക്ക് എല്ലാവർക്കും അറിയാം.. രക്തത്തിൽ പഞ്ചസാരയുടെ അളവ് 126 കൂടുതൽ വെറും വയറ്റിൽ കൂടുതലാണെങ്കിൽ.. ഭക്ഷണത്തിനു ശേഷമുള്ള പഞ്ചസാരയുടെ അളവ് 200ൽ കൂടുതൽ ഒരു വ്യക്തി ഡയബറ്റിക് ആണ് എന്ന് പറയുന്നത്.. എന്നാൽ പ്രീ ഡയബറ്റിക് എന്ന അവസ്ഥ ഇതിന് തൊട്ടു മുന്നേയുള്ള അവസ്ഥ ആണ് അതായത് ഒരു വ്യക്തിക്ക് ഷുഗർ നൂറിനും 125 നും ഇടയിൽ വരുമ്പോഴാണ് ആ വ്യക്തി പ്രീ ഡയബറ്റിക് എന്ന അവസ്ഥയിൽ എത്തുന്നത്..

അതുപോലെ ഒരു വ്യക്തിയുടെ പഞ്ചസാരയുടെ അളവ് 140 നും 199 നും ഇടയിൽ നിൽക്കുമ്പോഴാണ് അതായത് ഭക്ഷണത്തിനു ശേഷമുള്ള പഞ്ചസാരയുടെ അളവ് 199ന് ഇടയിലുള്ള അവസ്ഥ ആകുമ്പോഴാണ് ആ വ്യക്തി പ്രീ ഡയബറ്റിക് എന്ന് പറയുന്നത്.. ഈ രണ്ട് അവസ്ഥകളും ഉൾപ്പെടുത്തിയാണ് ഒരു വ്യക്തി പ്രീ ഡയബറ്റിക് ആണ് എന്ന് പറയുന്നത്.. പ്രീ ഡയബറ്റിക് എന്നു പറയുന്നത് ഡയബറ്റിക് പോലെ തന്നെ എല്ലാവിധ പാർശ്വഫലങ്ങളും ഉണ്ടാക്കാവുന്ന അവസ്ഥയാണ്.. അത്രതന്നെ കാഠിന്യത്തിൽ ഇല്ലെങ്കിലും അതും എല്ലാ കോംപ്ലിക്കേഷൻ കളിലേക്കും നമ്മളെക്കൊണ്ട് എത്തിക്കാവുന്നതാണ്..

നമ്മുടെ നാട്ടിൽ ആരും പ്രീ ഡയബറ്റിക് കാര്യമായി എടുക്കാറില്ല.. പ്രീ ഡയബറ്റിക് രോഗികളെ അഞ്ചു വർഷം കൊണ്ട് പ്രമേഹത്തിന്റെ എല്ലാവിധ കോംപ്ലിക്കേഷനുകളും ആ വ്യക്തിക്ക് വരാവുന്നതാണ്.. അതുകൊണ്ട് പ്രീ ഡയബറ്റിക് രോഗികൾ ശക്തമായ ആഹാരക്രമങ്ങളിലൂടെയും വ്യായാമങ്ങളിലൂടെയും നിങ്ങൽ ക്രമീകരിച്ച് എടുക്കണം.. നൂറിന് താഴെ ഫാസ്റ്റിംഗ് ഗ്ലൂക്കോസ് അളവ് എത്തണം.. അതുപോലെ തന്നെ hba1c 5.7 ന് താഴെ നിങ്ങൾ ക്രമീകരിക്കണം.. എന്നാൽ മാത്രമേ നിങ്ങൾ പ്രീ ഡയബറ്റിക് എന്ന അവസ്ഥ തരണം ചെയ്തു എന്ന് പറയാൻ കഴിയുകയുള്ളൂ.. മൂന്നുമാസം കൊണ്ട് തന്നെ നിങ്ങൾക്ക് പ്രീ ഡയബറ്റിക് എന്ന കണ്ടീഷൻ വ്യായാമം കൊണ്ടും ഭക്ഷണരീതികൾ കൊണ്ടും പരിഹരിക്കാൻ കഴിഞ്ഞില്ലെങ്കിൽ നിങ്ങൾ മെഡിസിൻ കഴിച്ചു തുടങ്ങേണ്ടതാണ്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…

Leave a Reply

Your email address will not be published. Required fields are marked *