ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെ കുറിച്ചാണ്.. അതായത് പ്രമേഹത്തിനും ബിപി ക്കും മരുന്ന് ഉപയോഗിക്കുന്നവർ ആണോ നിങ്ങൾ.. കുറേ വർഷങ്ങളായി അല്ലെങ്കിൽ മാസങ്ങളായി എങ്കിലും ഡോക്ടറുടെ നിർദ്ദേശം ഇല്ലാതെ പഴയ മരുന്നുകൾ വീണ്ടും വീണ്ടും ഉപയോഗിച്ചുകൊണ്ടിരിക്കുന്ന വ്യക്തി ആണോ നിങ്ങൾ.. അടുത്തെങ്ങും പ്രമേഹവും ബിപിയും പരിശോധിക്കാതെ ഇരിക്കുന്നുണ്ടോ.. അത്തരത്തിലുള്ള ആളുകൾ ഈ വീഡിയോ മുഴുവനായി കാണണം.. കാരണം പ്രമേഹവും ബിപിയും 99% നിയന്ത്രണത്തിൽ വരുത്താൻ ഉള്ള ചെറിയൊരു മാർഗമാണ് ഇന്ന് പറയാൻ പോകുന്നത്.. നമുക്ക് എല്ലാവർക്കും അറിയാവുന്ന പോലെ ഇൻസുലിൻ പമ്പുകൾ ഇന്ന് വിപണിയിൽ ലഭ്യമാണ്.. ഇൻസുലിൻ സെൻസറുകൾ അല്ലെങ്കിൽ നമ്മുടെ ബ്ലഡ് ഷുഗർ മോണിറ്റർ ചെയ്തുകൊണ്ടിരിക്കുന്ന സെൻസറുകൾ നമുക്ക് ശരീരത്തിൽ ഘടിപ്പിക്കാവുന്ന രീതിയിൽ ഇന്ന് വിപണിയിൽ ലഭ്യമാണ്..
പലപ്പോഴും നിങ്ങളുടെ ഡോക്ടർ അതിനെക്കുറിച്ച് പറഞ്ഞു തന്നിട്ടുണ്ടാവും.. പക്ഷേ പലപ്പോഴും നമ്മൾ ഇത് സാധാരണക്കാരായ ആളുകളോട് പറയുമ്പോൾ അത് അവർക്കു പറ്റാറില്ല.. ഇൻസുലിൻ പമ്പുകൾക്ക് 25000 അല്ലെങ്കിൽ അതിനു മുകളിൽ മാസ ചെലവുകൾ വേണ്ടി വന്നേക്കാം.. അതുപോലെ ബ്ലഡ് ഷുഗർ മോണിറ്റർ ചെയ്യുന്ന സെൻസറുകൾ ഘടിപ്പിക്കാൻ ആണെങ്കിലും ആയിരങ്ങൾ ചെലവ് വന്നേക്കാം.. അപ്പോൾ അത്തരക്കാർക്ക് ഈ പറയുന്ന മാർഗം വളരെ എളുപ്പത്തിൽ ഉള്ള ഒരു പരിഹാരമാണ്.. നമ്മുടെ ബ്ലഡ് ഷുഗറും ബിപിയും നമ്മൾ തന്നെ മോണിറ്റർ ചെയ്ത ഒരു നോട്ട് ബുക്കിൽ എഴുതി വയ്ക്കാൻ ആയിട്ട് ശ്രമിക്കുക..
ഇത് പരിശോധിക്കാനായി ഗ്ലൂക്കോമീറ്റർ ഘടിപ്പിക്കുമ്പോൾ ആദ്യത്തെ മൂന്ന് ദിവസമെങ്കിലും അത് മൂന്നുപ്രാവശ്യം നോക്കണം.. അപ്പോൾ രാവിലത്തെ ഫാസ്റ്റിംഗ് ആയിട്ടുള്ള ബ്ലഡ് ഷുഗർ.. രാവിലെ ഒരു 7 മണി അല്ലെങ്കിൽ 8:00 സമയത്ത് നമുക്ക് ഫാസ്റ്റിംഗ് ബ്ലഡ് ഷുഗർ നോക്കാം.. അപ്പോൾ രാവിലത്തെ ബ്ലഡ് ഷുഗർ ലെവൽ നോക്കാം.. രണ്ടാമത്തേത് ഉച്ച കഴിഞ്ഞിട്ടുള്ള ഒരു മൂന്നു മണി സമയം ഭക്ഷണം കഴിച്ചിട്ടുള്ള രണ്ടുമണിക്കൂർ കഴിഞ്ഞിട്ടുള്ള ഒരു ബ്ലഡ് ഷുഗർ എടുക്കുക.. ഒരു മണിക്കാണ് നിങ്ങൾ ഭക്ഷണം കഴിക്കുന്നത് എങ്കിൽ ഒരു മൂന്നുമണി കഴിഞ്ഞ് നോക്കാം.. മൂന്നാമതായി രാത്രി കിടക്കുന്നതിനു മുൻപ് ഒരു പത്തുമണി ആകുമ്പോൾ ഒന്നുകൂടെ നോക്കുക.. ഇതേസമയം നമ്മുടെ ബിപിയും ഒന്ന് മോണിറ്റർ ചെയ്യുക.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…