ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ചാണ്.. അതായത് പ്രോസ്റ്റേറ്റ് ഗ്രന്ഥി വലുതായിട്ട് മൂത്ര ദിവസം അനുഭവപ്പെടുന്നതിനുള്ള ഏറ്റവും പുതിയ ചികിത്സാ രീതികളെ ഇന്ന് സംസാരിക്കാൻ പോകുന്നത്.. പുരുഷന്മാരിൽ യൂറിനറി ബ്ലാഡറിന് തൊട്ടു താഴെയുള്ള ഒരു ഗ്രന്ഥിയാണ് പ്രോസ്റ്റേറ്റ് ഗ്രന്ഥി എന്നു പറയുന്നത്.. അപ്പോൾ ബ്ലാഡറിൽ നിന്ന് യൂറിൻ താഴേക്ക് വരുമ്പോൾ ഈ ഗ്രന്ഥിയുടെ നടുവിലുള്ള ട്യൂബ് വഴിയാണ് മൂത്രം താഴേക്ക് വരേണ്ടത്.. അപ്പോൾ ഗ്രന്ഥി വലുതാകുമ്പോൾ ഈ ട്യൂബിന് കംപ്രഷൻ വന്നിട്ട് മൂത്ര തടസം അനുഭവപ്പെടാം..
പുരുഷന്മാർക്ക് ഒരു 40 വയസ്സിനുശേഷം ഈ ഗ്രന്ഥി വലുതായി തുടങ്ങും.. അത് ഹോർമോൺ എഫക്ട് കൊണ്ടാണ്.. വലുതായിക്കൊണ്ടിരിക്കും. അപ്പോൾ ഈ ഹോർമോൺ മരണം വരെ ഉണ്ടാവും അതുപോലെ തന്നെയാണ് ഈ ഗ്രന്ഥി വലുതാവുന്നതും മരണം വരെ ഉണ്ടാകും.. അപ്പോൾ ഈ ഗ്രന്ഥി വലുതായി കൊണ്ടിരിക്കുന്ന പ്രശ്നമുള്ള രോഗികൾക്ക് അതായത് ഒരു 40 അല്ലെങ്കിൽ 50 വയസ്സിനുശേഷം ഇത്തരം ആളുകളിൽ മൂത്ര തടസ്സമുണ്ടാകും.. അത് എങ്ങനെയാണ് ഉണ്ടാകുന്നത് എന്ന് ചോദിച്ചാൽ മൂത്രം ഒഴിച്ചു കഴിഞ്ഞാൽ ഫുള്ളായി പോയിട്ടില്ല എന്നുള്ള ഒരു തോന്നൽ അവർക്ക് അനുഭവപ്പെടാം.. അതായത് മൂത്രമൊഴിച്ച് പുറത്തേക്ക് വന്നാലും ഫുള്ളായി ഒഴിച്ചിട്ടില്ല ഇനിയും ബാക്കിയുണ്ട് എന്ന ഒരു തോന്നൽ അവർക്ക് അനുഭവപ്പെടും..
രണ്ടാമത്തേത് മൂത്രമൊഴിച്ച് പുറത്തേക്ക് വന്നാലും രണ്ടുമണിക്കൂറിനുള്ളിൽ വീണ്ടും മൂത്രമൊഴിക്കാനുള്ള ഒരു പ്രയാസം വരും.. അതുകൊണ്ട് തന്നെ ഇത്ര ചെയ്യാൻ പ്രയാസമാവും.. യാത്രകൾ ദൂരം കൂടുതലാണെങ്കിൽ രണ്ടുമൂന്നു പ്രാവശ്യം എങ്കിലും നിർത്തി യാത്ര ചെയ്യേണ്ടിവരും.. അതുപോലെ ശ്രദ്ധിക്കേണ്ട ഒരു കാര്യം ഇത് രാത്രിയിൽ ആണെങ്കിൽ മൂത്രമൊഴിച്ച് ഉറങ്ങാൻ കിടന്നാലും പിന്നീട് രണ്ടുമൂന്നു പ്രാവശ്യം മൂത്രം ഒഴിക്കാനായി എഴുന്നേറ്റ് വരണം.. അതുകൊണ്ടുതന്നെ ഇത്തരക്കാർക്ക് ഉറക്കം ഒരു ബുദ്ധിമുട്ടാവും.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…