പ്രമേഹ രോഗികളിൽ കണ്ടുവരുന്ന ത്വക്ക് രോഗങ്ങൾ.. പ്രമേഹരോഗികൾ സോപ്പ് ഉപയോഗിക്കുന്നത് അലർജി പ്രശ്നങ്ങളുണ്ടാക്കുമോ..

ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ചാണ്.. ഇതിനു മുന്നേ വീഡിയോയിൽ നമ്മൾ ദഹനേന്ദ്രിയ രോഗങ്ങളെ കുറിച്ച് സംസാരിച്ചിരുന്നു.. അതിനോടൊപ്പം തന്നെ ഒരുപാട് പേരെ അലട്ടുന്ന എന്നാൽ അത്രയും ശ്രദ്ധ പതിപ്പിക്കപ്പെടാത്ത ഒരു വിഷയമാണ് ത്വക്ക് രോഗങ്ങളും പ്രമേഹവും എന്നുള്ളത്.. അപ്പോൾ ത്വക്ക് എന്നുപറഞ്ഞാൽ നമ്മുടെ ശരീരത്തിലെ ഏറ്റവും വലിയ അവയവം എന്ന് തന്നെ പറയാം.. വിസ്താരത്തിന്റെ കാര്യത്തിൽ നീളവും വീതിയും ഒക്കെ അളന്നെടുക്കുകയാണെങ്കിൽ ത്വക്ക് എന്ന് പറയുന്നതാണ് ഏറ്റവും വലിയ അവയവം.. നമ്മുടെ ശരീരത്തിന് ആവരണം ചെയ്യുന്ന പ്രൊട്ടക്ട് ചെയ്യുന്ന അത്തരത്തിലുള്ള ഒരു അവയവത്തിന് പ്രമേഹം ബാധിക്കാതെ ഇരിക്കില്ലല്ലോ..

പ്രമേഹം എന്നു പറയുന്നതിനു മുൻപ് നമ്മൾ പറഞ്ഞിട്ടുണ്ട് ശരീരത്തിലെ എവിടെയെല്ലാം അവയവങ്ങൾ ഉണ്ടോ ബാഹ്യമായിട്ടുള്ളതും ആന്തരികം ആയിട്ടുള്ളതും എല്ലാ അവയവങ്ങളെയും വിടാതെ ബാധിക്കുന്ന ഒരു അസുഖമാണ് പ്രമേഹം.. അപ്പോൾ ത്വക്ക് രോഗങ്ങൾ ഇത്തരത്തിലാണ് പ്രമേഹ രോഗികളിൽ വരുന്നത് എന്നതിനെക്കുറിച്ച് നോക്കാം.. നമുക്കറിയാം ശരീരം ആസകലം ഉണ്ടാകുന്ന ചൊറിച്ചിൽ എന്നുള്ളതാണ് മിക്ക പ്രമേഹ രോഗികളുടെയും ഒരു പ്രധാന പ്രശ്നം.. ഒരു പക്ഷേ പ്രമേഹരോഗം കണ്ടുപിടിക്കുന്നത് പോലും അതുകൊണ്ടാവാം.. നിരന്തരമായി ശരീരം മുഴുവനായി ഉണ്ടാകുന്ന ചൊറിച്ചിൽ.. അത് തടിച്ച അല്ലെങ്കിൽ രാശസ് രൂപത്തിൽ വരുന്നുണ്ടെങ്കിൽ അത് ഒരു അലർജി റിയാക്ഷൻ ആവും.. പക്ഷേ വെറും ചൊറിച്ചിൽ മാത്രമായിട്ടാണ് വരുന്നത് എങ്കിൽ അതൊരു പ്രമേഹ രോഗത്തിൻറെ അനിയന്ത്രിതമായ പ്രമേഹ രോഗത്തിൻറെ ലക്ഷണമാണ്..

അതൊരു പ്രധാന ത്വക്ക് രോഗമാണ് പ്രമേഹ രോഗികളിൽ.. മറ്റൊന്ന് സാധാരണയായി പ്രായമുള്ള ആളുകളിൽ നമ്മൾ കാണാറുണ്ട് ചൊറിച്ചിൽ അവർക്ക് വലിയൊരു പ്രശ്നമാണ്.. സാധാരണ തൊലി വരണ്ടത് കൊണ്ട് ശരീരത്തിലെ ജലാംശം കുറഞ്ഞതുകൊണ്ട് ഒക്കെയാണ് ഇത് ഉണ്ടാകുന്നത്.. ഈ ഒരു പ്രത്യേകത പ്രമേഹ രോഗികളിലും കാണാറുണ്ട്.. ത്വക്ക് കൂടുതൽ വരണ്ട ജലാംശം തീരെ നഷ്ടപ്പെട്ട് നിരന്തരമായി ചൊറിച്ചിൽ അനുഭവപ്പെടുക എന്നുള്ളത് പ്രമേഹ രോഗികൾക്കും ഉണ്ടാകുന്ന സാധാരണ ഒരു അവസ്ഥ ആണ്.. സാധാരണയായി നിർദ്ദേശിക്കുന്ന ഒരു പരിഹാരം ഒരുപാട് സോപ്പ് ഉപയോഗിക്കരുത്.. ഒരുപക്ഷേ ഇപ്പോഴത്തെ ഒരു ജീവിത ശൈലിക്ക് അതിൻറെ ആവശ്യമില്ല.. അത്തരത്തിൽ ഒരു ഫ്രിക്ഷൻ ഉണ്ടാക്കുന്ന തേക്കലും ഒരിക്കലും എല്ലാം ഒഴിവാക്കുക.. അതുതന്നെ ഒരു ചൊറിച്ചിലിന് കാരണമാകും.. അതുപോലെ സ്കിൻ എപ്പോഴും മൃദുവായി സൂക്ഷിക്കുക.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക..

Leave a Reply

Your email address will not be published. Required fields are marked *