എന്താണ് ഡയബറ്റിക് ന്യൂറോപ്പതി.. ഇതിൻറെ പ്രധാന ലക്ഷണങ്ങൾ എന്തെല്ലാം.. ഇത് ഞരമ്പുകളെ ബാധിക്കുന്നത് എങ്ങനെ..

ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് ഒരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. അതായത് ഡയബറ്റിക് ന്യൂറോപ്പതിയെ കുറിച്ചു ആണ് സംസാരിക്കാൻ പോകുന്നത്.. ഡയബറ്റിക് ന്യൂറോപ്പതി എന്നാൽ എന്താണ് എന്ന് പലർക്കും അറിയുന്നുണ്ടാവില്ല.. പ്രമേഹ രോഗം മൂലം ഞരമ്പുകൾക്ക് ഉണ്ടാകുന്ന കേടുപാടിനെ ആണ് നമ്മൾ ഡയബറ്റിക് ന്യൂറോപതി എന്ന് പറയുന്നത്.. സാധാരണയായി ടൈപ്പ് ടു പ്രമേഹ രോഗികളിലും ടൈപ്പ് വൺ പ്രമേഹ രോഗികളിലും ഒരു കോംപ്ലിക്കേഷൻ ആയി കണ്ടുവരുന്ന രോഗാവസ്ഥയാണ് ഡയബറ്റിക് ന്യൂറോപതി..

നമ്മൾ പണ്ടൊക്കെ വിചാരിച്ചിരുന്നത് കുറെ കാലത്തെ ഷുഗർ അതായത് 10 അല്ലെങ്കിൽ 20 വർഷം ഷുഗർ ഉണ്ടായ ശേഷമാണ് അതിന്റെ കോംപ്ലിക്കേഷൻ ഉണ്ടാവുക.. അല്ലെങ്കിൽ ഡയബറ്റിക് ന്യൂറോപ്പതി കണ്ടുവരിക എന്നൊക്കെ ആയിരുന്നു.. പക്ഷേ പുതിയ പഠനങ്ങൾ കാണിക്കുന്നത് ഏർലി സ്റ്റേജിൽ തന്നെ ചില ആളുകൾക്ക് ഡയബറ്റിക് ന്യൂറോപതി കാണുന്നുണ്ട് എന്നാണ്.. ചില വ്യക്തികൾക്ക് എങ്കിലും ഡയബറ്റിക് ന്യൂറോപ്പതി എന്ന രോഗാവസ്ഥയിൽ എത്തുന്നതിനു മുൻപേ പ്രീ ഡയബറ്റിക് എന്ന സ്റ്റേജിൽ അതായത് പ്രമേഹം ഉണ്ടാകുന്നതിനെ തൊട്ടുമുമ്പുള്ള സ്റ്റേജിൽ തന്നെ ചില വ്യക്തികളിൽ ഡയബറ്റിക് ന്യൂറോപ്പതി ലക്ഷണങ്ങൾ കാണാറുണ്ട്..

ഞരമ്പുകളിൽ ഉണ്ടാകുന്ന കേടുപാടുകൾ പല രീതികളിൽ ഉണ്ടാവാം.. അതിൽ ഏറ്റവും കോമൺ ആയി കണ്ടുവരുന്ന ഒരുതരം ന്യൂറോപ്പതിയാണ് പെരിഫ്രൽ ന്യൂറോപ്പതി അല്ലെങ്കിൽ പോളി ന്യൂറോപ്പതി എന്നു പറയുന്ന സാധാരണയായി നമ്മൾ ഡയബറ്റിക് ന്യൂറോപ്പതി എന്ന് വിളിക്കുന്ന ഞരമ്പുകൾക്ക് ഉണ്ടാകുന്ന പ്രശ്നം.. ഇത് നമ്മുടെ ശരീരത്തിലെ ഏറ്റവും നീളമുള്ള ഞരമ്പുകളെയാണ് തുടക്കത്തിൽ ബാധിക്കുക.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…

Leave a Reply

Your email address will not be published. Required fields are marked *