December 9, 2023

ശരീരത്തിൽ വരാൻ സാധ്യതയുള്ള പ്രധാന ക്യാൻസറുകളും അവയുടെ പ്രധാന ആദ്യ ലക്ഷണങ്ങളും.. എല്ലാവരും അറിഞ്ഞിരിക്കേണ്ട ഇൻഫർമേഷൻ..

ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് ഒരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ചാണ്.. അതായത് ഇന്ന് ക്യാൻസർ എന്ന അസുഖം വളരെ സർവസാധാരണമായി കണ്ടുവരുന്ന ഒന്നാണ്.. അതിനെ കോമൺ ക്യാൻസറുകളായ വൻകുടലിൽ ഉണ്ടാവുന്ന ക്യാൻസർ.. ഹെഡ് ആൻഡ് നെക്ക് കാൻസർ.. അതുപോലെ ബ്രസ്റ്റ് ക്യാൻസർ.. ഗർഭാശയ കാൻസറുകൾ.. ഈ നാല് ക്യാൻസറുകളുടെ പ്രധാനപ്പെട്ട ലക്ഷണങ്ങളും.. ഇവ എങ്ങനെ നമുക്ക് നേരത്തെ തന്നെ കണ്ടുപിടിക്കാം എന്നുള്ള കാര്യങ്ങളെക്കുറിച്ചാണ് ഇന്ന് ഈ വീഡിയോയിലൂടെ നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത്.. പല ആളുകളിലും വളരെ കോമൺ ആയി കണ്ടുവരുന്ന ഒരു ക്യാൻസറാണ് വൻകുടലിൽ ഉണ്ടാവുന്ന ക്യാൻസർ.. ഇതിൻറെ അളവ് ഇന്ന് സമൂഹത്തിൽ വളരെയധികം വർദ്ധിച്ചു വരികയാണ്..

   

ഇതിൻറെ പ്രധാന ലക്ഷണങ്ങൾ പറഞ്ഞാൽ വയറു കമ്പിക്കുക അതുപോലെ മലം പോകാനുള്ള ബുദ്ധിമുട്ടുകൾ.. അതുപോലെ ചില ദിവസങ്ങളിൽ ലൂസ് മോഷൻ ആയി കാണും.. മലം പോവുമ്പോൾ അതിൽ രക്തത്തിൻറെ അംശം കാണുക.. അതുപോലെ മലം കറുത്ത നിറത്തിൽ പോകുക.. ഇത്തരം ലക്ഷണങ്ങൾ കാണുകയാണെങ്കിൽ ഈ ഒരു രോഗമുള്ളതായി സംശയിക്കണം.. അതുപോലെയുള്ള മറ്റൊരു ലക്ഷണമാണ് അനീമിയ അല്ലെങ്കിൽ രക്തം കുറഞ്ഞുപോവുക.. ഇതൊക്കെ കാണുമ്പോഴാണ് നമ്മൾ വൻകുടലിലെ ക്യാൻസറിനെ കുറിച്ച് ആലോചിക്കേണ്ടത്.. ഇത്തരം ലക്ഷണങ്ങൾ കണ്ടു കഴിഞ്ഞാൽ ഒരിക്കലും നിങ്ങൾ അതിനെ നിസ്സാരമായി തള്ളിക്കളയരുത്.. അപ്പോൾ തന്നെ ഒരു അടുത്തുള്ള ഒരു ഡോക്ടറെ പോയി കണ്ട് ആവശ്യമായ ടെസ്റ്റുകൾ ചെയ്തു നോക്കി അത്യാവശ്യമാണെങ്കിൽ കൊറോണ സ്കോപ്പി എന്നുള്ള ഒരു ടെസ്റ്റ് വഴി ക്യാൻസർ ഉണ്ടോ ഇല്ലയോ എന്ന് അറിയാൻ കഴിയും..

ഇത് നമ്മൾ നേരത്തെ കണ്ടുപിടിക്കുകയാണെങ്കിൽ ഇത് പൂർണമായും നമുക്ക് മാറ്റിയെടുക്കാൻ കഴിയുന്നതാണ്.. അതുപോലെതന്നെ സ്ത്രീകളിൽ വളരെ കോമൺ ആയി കണ്ടുവരുന്ന ഒരു ക്യാൻസറാണ് ബ്രസ്റ്റ് ക്യാൻസർ.. ഇതിൻറെ എണ്ണം ദിനംപ്രതി കൂടിക്കൊണ്ടിരിക്കുകയാണ്.. ബ്രസ്റ്റ് കാൻസറുകൾ നമുക്ക് നേരത്തെ തന്നെ കണ്ടുപിടിക്കാൻ കഴിയും.. വളരെ സിമ്പിൾ ടെസ്റ്റുകൾ ആയ സ്വയം സ്തന പരിശോധന.. മാമോഗ്രാം.. ഇവ രണ്ടിലൂടെ നമുക്ക് ബ്രസ്റ്റ് കാൻസറുകൾ നേരത്തെ തന്നെ കണ്ടുപിടിക്കാം.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…

Leave a Reply

Your email address will not be published. Required fields are marked *