ആർത്തവത്തിൽ ഉണ്ടാകുന്ന തകരാറുകൾ പല രോഗങ്ങളുടെയും തുടക്ക ലക്ഷണമാണോ.. വിശദമായി അറിയുക..

ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ചാണ്.. അതായത് സ്ത്രീകള് പരിശോധന വരുമ്പോൾ പലപ്പോഴും പറയാറുള്ള ഒരു പ്രശ്നങ്ങളാണ് ആർത്തവ തകരാറുകൾ.. അല്ലെങ്കിൽ ആർത്തവത്തിൽ എന്തെങ്കിലും വ്യത്യാസം വരുക.. ബ്ലീഡിങ് കുറയുക അതുപോലെ ബ്ലീഡിങ് കൂടുക എന്നുള്ളത്.. പലപ്പോഴും യൂട്രസിന്റെ ഏതൊരു അവസ്ഥയിലും കോമൺ ആയിട്ട് അതെ എല്ലാവർക്കും ഉള്ള ഒരു രോഗമാണ് അല്ലെങ്കിൽ അത് ഗർഭപാത്രത്തിന് ബാധിക്കുന്ന എന്തോ ഒന്ന് ആണ് എന്നു മാത്രമേയുള്ളൂ.. പക്ഷേ ഈ ചെറിയൊരു അവയവം നമുക്ക് ഒരുപാട് ഉപകാരങ്ങൾ തരുന്ന ഈ ഒരു ഗർഭപാത്രത്തിൽ തന്നെ ഒരുപാട് തരം വ്യത്യസ്തമായ രോഗങ്ങൾ വരുന്നുണ്ട്.. അപ്പോൾ ഇതെല്ലാം ഏതൊക്കെ രോഗങ്ങളാണ് എന്ന് തിരിച്ചറിയാൻ പലർക്കും കഴിയില്ല.. പക്ഷേ എല്ലാവർക്കും കോമൺ ആയി ഉണ്ടാകുന്ന ഒരു പ്രശ്നം എന്നു പറയുന്നത് ആർത്തവ തകരാർ തന്നെയായിരിക്കും.. അതുകൊണ്ടുതന്നെ പല ആളുകൾക്കും അറിയില്ല ഇത് സിസ്റ്റ് ആണോ അല്ലെങ്കിൽ എൻഡോമെട്രിയോസിസ് ആണോ.. അതല്ലെങ്കിൽ സാധാരണ ഒരു ഇൻഫെക്ഷൻ ആണോ.. ഇത്തരത്തിൽ ഇവ ഒന്നും വേർതിരിച്ച ആർക്കും അറിയില്ല..

ഇത്തരത്തിൽ നിങ്ങൾ ലക്ഷണങ്ങളുമായി ഒരു ഡോക്ടറെ പോയി കാണുമ്പോൾ ഡോക്ടർ അതിനുള്ള ടെസ്റ്റുകൾ ചെയ്തിട്ടാണ് ശരിയായ രോഗം ഏത് എന്ന് നിർണയിക്കുന്നത്.. സ്ത്രീകളിൽ പൊതുവേ അവർ വന്നു പറയുന്നത് ആർത്തവത്തിൽ ഇത്തരത്തിൽ ഒരു പ്രശ്നം ഉണ്ടായി.. ആർത്തവ സമയത്ത് നല്ല പെയിൻ ഉണ്ട് എന്നൊക്കെയാണ്.. അപ്പോൾ ഇന്ന് ഈ വീഡിയോയിൽ നിങ്ങളുമായി ചർച്ച ചെയ്യാൻ പോകുന്നത് ഓവറിയൻ സിസ്റ് അഥവാ അണ്ഡാശയം മുഴകളെ കുറിച്ചാണ്.. അപ്പോൾ ഇത് എന്താണ് എന്നും ഇതെങ്ങനെയാണ് വ്യത്യസ്തപ്പെടുന്നത് എന്നും.. ഏതൊക്കെ തരം മുഴകൾ ഉണ്ട്.. ഏതു മുഴകൾക്കാണ് ട്രീറ്റ്മെന്റുകൾ എടുക്കേണ്ടത്.. തുടങ്ങിയ കാര്യങ്ങളെക്കുറിച്ചാണ് ഇന്ന് സംസാരിക്കാൻ പോകുന്നത്.. ആദ്യം തന്നെ നമുക്ക് എന്താണ് ഒവേറിയൻ സിസ്റ്റുകൾ എന്ന് മനസ്സിലാക്കാം.. നമ്മുടെ അണ്ഡാശയങ്ങളിൽ വരുന്ന മുഴ ആണ് ഔവേറിയൻ സിസ്റ്റ് എന്നു പറയുന്നത്..

ഇതെങ്ങനെയാണ് വരുന്നത് എന്ന് നോക്കാം.. സാധാരണയായിട്ട് നമുക്ക് എല്ലാ മാസവും ആർത്തവം നടക്കാറുണ്ട്.. ആ ഒരു സമയത്ത് അവിടെ കുറച്ച് സിസ്റ്റുകൾ രൂപപ്പെടാറുണ്ട്.. ചില സമയത്ത് ആ സിസ്റ്റുകൾ ചുരുങ്ങാതെ വലുതായി അവിടെത്തന്നെ നിൽക്കും.. അതിനെയാണ് നമ്മൾ ഫോളിക്കുലാർ സിസ്റ്റ് എന്നുപറയുന്നത്.. ഇതിന് സാധാരണ നമ്മൾ ഒരു ട്രീറ്റ്മെന്റുകളും എടുക്കേണ്ട ആവശ്യമില്ല.. ഇത് ചിലപ്പോൾ ഒന്നു രണ്ടു മാസങ്ങൾ കഴിയുമ്പോൾ ഈ സിസ്റ്റുകൾ ഒരു ട്രീറ്റ്മെൻറ് കൂടാതെ തന്നെ ചുരുങ്ങിപ്പോകും.. ഇത് തികച്ചും ഒരു നോർമൽ ആയിട്ടുള്ള സിസ്റ് ആണ്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…

Leave a Reply

Your email address will not be published. Required fields are marked *