രക്തത്തിൽ ക്രിയാറ്റിൽ ലെവൽ കൂടുന്നത് എങ്ങനെ നിയന്ത്രിക്കാം.. കിഡ്നിയുടെ ആരോഗ്യ സംരക്ഷണത്തിനായി അറിഞ്ഞിരിക്കേണ്ട ഇൻഫർമേഷൻ..

ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ചാണ്.. നമ്മുടെ ശരീരത്തിലെ ഏറ്റവും പ്രധാനപ്പെട്ട അവയവങ്ങളിൽ ഒന്നാണ് കിഡ്നി അഥവാ വൃക്കകൾ എന്നുപറയുന്നത്.. നമ്മുടെ ശരീരത്തിലെ അരിപ്പകൾ എന്നാണ് ഇവ പൊതുവെ അറിയപ്പെടുന്നത്.. നമ്മുടെ ശരീരത്തിലെ ആവശ്യമില്ലാത്ത സാധനങ്ങൾ ഒക്കെ നീക്കം ചെയ്ത് നമ്മുടെ ശരീരം ക്ലീൻ ആക്കുന്നതാണ് വൃക്കകളുടെ പ്രധാന ധർമ്മം എന്ന് പറയുന്നത്.. എന്നാൽ നമ്മുടെ വൃക്കകളെ ബാധിക്കുന്ന ഒരു പ്രധാന ഘടകമാണ് രക്തത്തിലെ ക്രിയാറ്റിൽ ലെവൽ കൂടുക എന്നുള്ളത്.. പണ്ടുള്ള കാലഘട്ടങ്ങളിൽ വയസ്സായ ആളുകളിൽ അതുപോലെ മുതിർന്ന ആളുകളിൽ..

പ്രമേഹരോഗം ഉള്ള ആളുകളിൽ അതുപോലെ കിഡ്നി രോഗ സാധ്യത ഉള്ള ആളുകളിൽ ഒക്കെയാണ് ഈ ക്രിയാറ്റിൻ ലെവൽ കൂടുതലായി കണ്ടുവരാറുള്ളത്.. എന്നാൽ ഇന്ന് അങ്ങനെയല്ല നമ്മുടെ ചെറുപ്പക്കാരിൽ പോലും രക്തത്തിൽ ക്രിയേറ്റിൽ കൂടുന്നത് കണ്ടുവരുന്നുണ്ട്.. അപ്പോൾ ക്രിയേറ്റിൽ ലെവൽ കുറച്ച് നമ്മുടെ വൃക്കയുടെ ആരോഗ്യം നിലനിർത്തുന്നതിന് വേണ്ടി നമ്മൾ ചെയ്യേണ്ട കുറച്ചു കാര്യങ്ങളാണ് ഇന്ന് ഈ വീഡിയോയിലൂടെ നിങ്ങളുമായി പങ്കുവെക്കുന്നത്.. നമ്മുടെ കിഡ്നി ആരോഗ്യത്തോടെ ആണോ ഇരിക്കുന്നത് എന്ന് അറിയാൻ വേണ്ടി നമ്മൾ രക്തത്തിൽ ക്രിയാറ്റിൻ അളവ് അതുപോലെ യൂറിയ അളവ് ഒക്കെ നോക്കാറുണ്ട്.. നമ്മുടെ രക്തത്തിൽ നോർമൽ ക്രിയാറ്റിൽ ലെവൽ എന്ന് പറയുന്നത് .6 മുതൽ 1.1 വരെ ആണ്..

നമ്മുടെ ശരീരത്തിന് ആവശ്യമായ ഈ ക്രിയാറ്റിൻ ഉത്പാദിപ്പിക്കുന്നത് നമ്മുടെ കരളിലാണ്.. നമ്മുടെ മസിലുകൾ പ്രവർത്തിക്കുന്നതിനു വേണ്ടി കൂടുതൽ ആയിട്ട് ഊർജ്ജം ആവശ്യമാണ്.. ഈ ഊർജ്ജം കൊടുക്കുന്നത് ക്രിയാറ്റിൻ ആണ്.. അപ്പോൾ നമ്മുടെ ഈ മസിലുകൾ അവർക്ക് ആവശ്യമായ ക്രിയാറ്റിൻ എടുത്തശേഷം ബാക്കിയുള്ള ക്രിയാറ്റിൻ കിഡ്നിയിലൂടെ പുറന്തള്ളപ്പെടാറാണ് സാധാരണ ചെയ്യുന്നത്.. ഇനി ക്രിയാറ്റിൻ അളവ് നമ്മുടെ ശരീരത്തിൽ കൂടുമ്പോൾ ശരീരം കാണിച്ചുതരുന്ന പ്രധാന ലക്ഷണങ്ങൾ എന്തൊക്കെയാണ് എന്ന് നമുക്ക് നോക്കാം.. ഒന്നാമതായി പറയുന്നത് അമിതമായി ഉണ്ടാകുന്ന ക്ഷീണമാണ്.. അതുപോലെ ഇടയ്ക്കിടയ്ക്ക് മൂത്രം ഒഴിക്കണം എന്നുള്ള തോന്നൽ.. മൂത്രത്തിൽ പത അതുപോലെ രക്തം കലർന്ന മൂത്രം.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…

Leave a Reply

Your email address will not be published. Required fields are marked *