എല്ല് തേയ്മാനം വരാതിരിക്കാൻ എന്തെല്ലാം കാര്യങ്ങൾ നമുക്ക് ശ്രദ്ധിക്കാം.. എല്ലുകളുടെ ആരോഗ്യം എങ്ങനെ സംരക്ഷിക്കാം..

ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെ കുറിച്ചാണ്.. നമ്മുടെ ശരീരത്തിന് രൂപവും ഭാവവും ദൃഢതയും സ്വതന്ത്ര ചലനങ്ങൾ നൽകുന്നതിൽ നമ്മുടെ എല്ലുകൾക്കും സന്ധികൾക്കും ഉള്ള പങ്ക് വളരെയധികം പ്രാധാന്യം ഉള്ളതാണ്.. നമ്മുടെ ജീവിത ദൈർഘ്യം കൂടിവരുന്ന ഈ ഒരു സാഹചര്യത്തിൽ പ്രായമാകുന്നതോറും ഉണ്ടാകുന്ന രോഗങ്ങളിൽ നമ്മുടെ ജീവിതത്തെ വളരെ ഗൗരവമായി ബാധിക്കുന്ന പ്രശ്നങ്ങളാണ് സന്ധി തേയ്മാനവും അസ്ഥി ബലക്ഷയം.. പിന്നെ 60 വയസ്സ് കഴിഞ്ഞവരിൽ ഏകദേശം 15 ശതമാനം പേരും സന്ധി തേയ്മാനത്തിന്റെ വിഷമങ്ങൾ അനുഭവിക്കുന്നവരാണ്..

നമ്മുടെ ശരീരഭാരം മുഴുവൻ താങ്ങുന്നത് നമ്മുടെ കാലുകളിലാണ് അതുകൊണ്ടുതന്നെ ഓസ്റ്റിയോ ആർത്രൈറ്റിസ് അഥവാ സന്ധി തേയ്മാനം കൂടുതൽ കാണപ്പെടുന്നത് നമ്മുടെ ഇടുപ്പ് സന്ധിയിലും അതുപോലെ മുട്ട് സന്ധിയിലുമാണ്.. എന്തൊക്കെയാണ് ഈ സന്ധി തേയ്മാനത്തിന്റെ ലക്ഷണങ്ങൾ.. രാവിലെ എഴുന്നേൽക്കുമ്പോൾ മുട്ടുകളിൽ അനുഭവപ്പെടുന്ന ഇറുക്കം.. നടക്കുമ്പോൾ ഉള്ള വേദന.. സ്റ്റെപ്പുകൾ കയറിയിറങ്ങാനുള്ള വിഷമം.. ടോയ്‌ലറ്റിൽ പോയി കഴിഞ്ഞാൽ എഴുന്നേൽക്കാൻ ഉള്ള ബുദ്ധിമുട്ട്.. നീർക്കെട്ട് അതുപോലെ രൂപ വ്യത്യാസം ഇവയൊക്കെയാണ് സാധാരണ ലക്ഷണങ്ങൾ..

പ്രായമാകും തോറും സന്ധിയിൽ ഉണ്ടാകുന്ന ഒരു ഡി ജനറേറ്റീവ് പ്രക്രിയ ആണ് ഓസ്റ്റിയോ ആർത്രൈറ്റിസ് എങ്കിലും രോഗലക്ഷണങ്ങൾ എല്ലാ ആളുകളിലും പ്രകടമാകാറില്ല.. ശരീരഘടനയിലും ജീവിതം നിലവാരത്തിലുമുള്ള പല ഘടകങ്ങളും ഈ ഓസ്റ്റിയോ ആർത്രൈറ്റിസ് ന് കാരണമാകാറുണ്ട്..ആരിൽ ഒക്കെയാണ് ഇത് പ്രധാനമായും കണ്ടുവരാറുള്ളത് എന്ന് കണ്ടുപിടിച്ചാൽ നമുക്ക് ഈ ഓസ്റ്റിയോ ആർത്രൈറ്റിസിനെ തടയാൻ സാധിക്കും.. അമിതവണ്ണമുള്ള ആളുകളിൽ ഭാരം കാരണം സന്ധികളിൽ ബുദ്ധിമുട്ട് വരാം.. അതുകൊണ്ടുതന്നെ അനുയോജ്യമായ ശരീരഭാരങ്ങൾ നിലനിർത്താൻ നമ്മൾ ശ്രമിക്കണം.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…

Leave a Reply

Your email address will not be published. Required fields are marked *