ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് ഒരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. അതായത് നമ്മളിൽ പലർക്കും ഒരു തവണയെങ്കിലും തലവേദന വരാത്തവരായി ആരും തന്നെ ഉണ്ടാവില്ല.. സാധാരണ തലവേദന എല്ലാവർക്കും വന്നു പോകാറുണ്ട് പക്ഷേ ദിവസങ്ങളോളം അടുപ്പിച്ചു തലവേദന വരുമ്പോൾ പലർക്കും സംശയങ്ങൾ വരാം ഇതു വല്ല ബ്രെയിൻ ട്യൂമർ ആണോ എന്ന്.. സാധാരണ രീതിയിൽ ബ്രെയിൻ ട്യൂമർ ഉള്ള രോഗികൾക്ക് 30 മുതൽ 70% വരെ രോഗികളിൽ അത് തലവേദന ആയിട്ട് തന്നെയാണ് തുടങ്ങുന്നത്.. പക്ഷേ അതേസമയം തലവേദന ഉള്ള ആൾക്കാരിൽ ഒരു ശതമാനം പോലും ആൾക്കാരിൽ ബ്രെയിൻ ട്യൂമർ ഉണ്ടാകാറില്ല..
അതിൻറെ അർത്ഥം തലവേദന ബ്രെയിൻ ട്യൂമർ ലക്ഷണം ആണെങ്കിൽ തന്നെ അല്ലാതെ ഒരുപാട് അസുഖങ്ങളുണ്ട് തലവേദന ഉണ്ടാക്കുന്നത് അതുകൊണ്ട് തന്നെ നമുക്ക് ഒരിക്കലും തലവേദന ഉള്ള ആളുകളിൽ ബ്രെയിൻ ട്യൂമർ ഉണ്ടാകുമെന്ന് ഒരിക്കലും പറയാൻ കഴിയില്ല.. പക്ഷേ അതേസമയം ബ്രെയിൻ ട്യൂമർ കൊണ്ട് ഉണ്ടാകുന്ന തലവേദന എങ്ങനെയാണ് എന്ന് നമ്മൾ അറിഞ്ഞിരിക്കണം.. സാധാരണ തലയോട്ടിക്ക് അകത്താണ് തലച്ചോറിൽ ഇരിക്കുന്നത് എന്ന് എല്ലാവർക്കും അറിയാം.. അതിനകത്ത് ഒരു നിശ്ചിത അളവിലുള്ള ടിഷ്യു ഉണ്ട്.. അതുപോലെ രക്തം ഉണ്ട്.. ബ്രെയിൻ ഉണ്ട്..
അപ്പോൾ ഇതെല്ലാം ഒരു നിശ്ചിത അളവിൽ ഉണ്ട്.. തലയോട്ടിക്ക് അകത്ത് തലച്ചോറും നിശ്ചിത ടിഷ്യൂവും ഉണ്ട്.. അപ്പോൾ അതുതന്നെ സ്ഥലം കറക്റ്റ് ആയി പക്ഷേ അതിനിടയ്ക്ക് തന്നെ ഒരു ട്യൂമർ വളർന്നു വരുമ്പോൾ തലയോട്ടിക്ക് ഉള്ളിൽ ഉണ്ടാവുന്ന സമ്മർദ്ദം കൂടുകയും അത് തലവേദനയും അല്ലെങ്കിൽ മറ്റു പല ലക്ഷണങ്ങളായും കാണിക്കാറുണ്ട്.. അപ്പോൾ ഇത്തരം ഒരു അവസ്ഥയിലാണ് കൂടുതൽ തലവേദന അനുഭവപ്പെടാറുള്ളത്.. അപ്പോൾ ഈ തലവേദനയുടെ കൂടെ സാധാരണയായിട്ട് മറ്റു പല ലക്ഷണങ്ങൾ കൂടി ഉണ്ടാകാറുണ്ട്.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക…