മുലയൂട്ടുന്ന അമ്മമാർക്ക് സ്ഥിരമായി ഉണ്ടാവുന്ന എല്ലാ സംശയങ്ങൾക്കുള്ള മറുപടി.. എല്ലാവർക്കും ഉപകാരപ്പെടുന്ന ഇൻഫർമേഷൻ..

ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. ഓഗസ്റ്റ് 1 തൊട്ട് 7 വരെ ആദ്യത്തെ ഒരാഴ്ച നമ്മൾ വേൾഡ് ബ്രസ്റ്റ് ഫീഡിങ് വീക്ക് ആയിട്ട് ആചരിക്കുകയാണ്.. അമ്മമാർക്ക് ഇതുമായി ബന്ധപ്പെട്ട ഒരുപാട് സംശയങ്ങൾ ഉണ്ടാവും.. അമ്മമാർ പ്രധാനമായും മൂന്നു കാര്യങ്ങളാണ് ശ്രദ്ധിക്കേണ്ടത്.. ഒന്നാമത്തേത് എത്രയും പെട്ടെന്ന് തന്നെ മുലപ്പാൽ കൊടുത്ത് തുടങ്ങുക.. ആദ്യത്തെ ഒരു മണിക്കൂറിൽ തന്നെ അതായത് കുഞ്ഞു ജനിച്ചു കഴിഞ്ഞു ആദ്യ ഒരു മണിക്കൂറിൽ തന്നെ കുഞ്ഞിന് മുലപ്പാൽ കൊടുക്കണം..

രണ്ടാമത്തേത് എത്ര കാലം വരെ കുഞ്ഞിന് മുലപ്പാൽ മാത്രം കൊടുക്കണം.. ആറുമാസം വരെ കുട്ടിക്ക് മുലപ്പാൽ അല്ലാതെ മറ്റ് യാതൊരു ഭക്ഷണവും കൊടുക്കേണ്ട ആവശ്യമില്ല.. പിന്നെ എത്ര കാലം വരെ മുലപ്പാൽ നൽകണം.. കുഞ്ഞിന് രണ്ടു വയസ്സ് വരെയെങ്കിലും മുലപ്പാൽ കൊടുക്കുന്നത് തുടർന്ന് നൽകണം.. ആറുമാസം വരെ മുലപ്പാൽ മാത്രം കൊടുക്കുകയും തുടർന്ന് രണ്ടു വയസ്സുവരെ മുലപ്പാലും അതിൻറെ കൂടെ ബാക്കിയുള്ള ഭക്ഷണങ്ങളും അല്ലെങ്കിൽ സമീകൃത ആഹാരങ്ങൾ കൂടെ കൊടുക്കേണ്ടതാണ്.. മുലപ്പാൽ ആദ്യത്തെ മണിക്കൂർ മുതൽ തന്നെ കൊടുക്കണം എന്ന് നമുക്കറിയാം..

പക്ഷേ സാധാരണയായി എല്ലാ അമ്മമാരും പറയുന്ന ഒരു പരാതി എന്ന് പറഞ്ഞാൽ ആദ്യത്തെ സമയത്ത് അല്ലെങ്കിൽ ആദ്യത്തെ ദിവസങ്ങളിൽ പാൽ കുറവായിരിക്കും എന്നുള്ളതാണ്.. ഇത് തികച്ചും നാച്ചുറൽ ആയിട്ടുള്ള ഒരു കാര്യമാണ് കാരണം അമ്മമാർക്ക് പാൽ വരാൻ ആയിട്ട് ചിലപ്പോൾ മൂന്നുദിവസം വരെ എടുക്കാവുന്നതാണ്.. ആദ്യത്തെ ദിവസങ്ങളിൽ കുട്ടിക്ക് പാൽ കിട്ടുന്നത് വളരെ കുറവായിരിക്കും.. പക്ഷേ എന്നിരുന്നാൽ പോലും കുട്ടിയുടെ ആവശ്യത്തിനുവേണ്ട പാൽ അമ്മയിൽ നിന്ന് കുട്ടിക്ക് കൊടുക്കും.. ആദ്യത്തെ രണ്ട് ദിവസങ്ങളിൽ കുട്ടിക്ക് വെയിറ്റ് കുറയുന്നുണ്ട്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…

Leave a Reply

Your email address will not be published. Required fields are marked *