ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് ഒരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. അതായത് ലൂപ്പസ് എന്ന അസുഖത്തെക്കുറിച്ച് സംസാരിക്കാനാണ് പോകുന്നത്.. മെയ് പത്താം തീയതി ലൂപ്പസ് ദിനമായി ആചരിക്കുകയാണ്.. ഇപ്പോഴും ജനങ്ങൾക്കിടയിൽ ഈ അസുഖത്തെ കുറിച്ചുള്ള അവബോധം വളരെ കുറവാണ്.. അതുമാത്രമല്ല തെറ്റിദ്ധാരണകൾ വളരെ കൂടുതലാണ്.. ലൂപസ് രോഗികൾക്കും അവരെ പരിചരിക്കുന്നവർക്കും ഈ രോഗത്തെക്കുറിച്ചുള്ള ശരിയായ ധാരണ വളരെ അത്യാവശ്യമാണ്.. അപ്പോൾ നമുക്ക് എന്താണ് ലൂപ്പസ് എന്ന് നോക്കാം.. ചുരുക്കത്തിൽ പറയുകയാണെങ്കിൽ ലൂപ്പസ് ഒരു ഓട്ടോ ഇമ്മ്യൂൺ അസുഖമാണ്.. ആദ്യം തന്നെ ഓട്ടോ ഇമ്മ്യൂൺ അസുഖങ്ങൾ എന്നു പറഞ്ഞാൽ എന്താണ് എന്ന് പറയാം..
വളരെ സുസംഘടിതമായ രോഗപ്രതിരോധ സംവിധാനമാണ് നമ്മുടെ ശരീരത്തിൽ ഉള്ളത്.. നമ്മളെ പുറത്തുനിന്ന് അറ്റാക്ക് ചെയ്യുന്ന ബാക്ടീരിയ വൈറസ്.. ഫംഗസ് മുതലായവയെ ആക്രമിച്ച പുറന്തള്ളുക എന്നുള്ളതാണ് ഇവയുടെ പരമപ്രധാനമായ ധർമ്മം.. എന്നാൽ ഓട്ടോ ഇമ്മ്യൂൺ അസുഖങ്ങളിൽ ഈ രോഗപ്രതിരോധ സംവിധാനങ്ങൾക്ക് ചെറിയ തകരാറുകൾ സംഭവിക്കുകയും അത് നമ്മുടെ ആരോഗ്യമുള്ള മറ്റു കോശങ്ങളെ ആക്രമിക്കുകയും ആണ് ചെയ്യുന്നത്.. ചുരുക്കിപ്പറഞ്ഞാൽ വേലി തന്നെ വിളവ് തിന്നുന്ന ഒരു അവസ്ഥ.. ലൂപ്പസ് എന്ന് കേൾക്കുമ്പോൾ നമ്മളിൽ ചിലർ എങ്കിലും മുഖം ചുളിക്കുന്നുണ്ടാവും അല്ലെങ്കിൽ നെറ്റി ചുളിക്കുന്നുണ്ടാവാം.. എന്താണ് ഈ ലൂപ്പസ് എന്ന് പറയുന്നത്..
ഈ അസുഖം കേരളത്തിലുള്ള ആളുകളിൽ ഉണ്ട്.. പുതിയ പഠനങ്ങൾ പ്രകാരം 35,000 മുതൽ 45,000 വരെ ഈ അസുഖത്തിൽ ഒരുപാട് പേർ ബാധിതരാണ് എന്ന് കണക്കുകൾ സൂചിപ്പിക്കുന്നു.. ആർക്കാണ് ലൂപ്പസ് രോഗം ബാധിക്കാൻ സാധ്യതയുള്ളത്.. കുഞ്ഞു കുട്ടികൾ മുതൽ വാർദ്ധക്യത്തിൽ ഉള്ളവർ വരെ ഈ അസുഖം ബാധിക്കാം.. പ്രധാനമായും 15 മുതൽ 45 വയസ്സ് വരെ പ്രായമുള്ള സ്ത്രീകളിലാണ് ഈ രോഗം കൂടുതലായി കണ്ടുവരുന്നത്.. ഇവരുടെ ഒരു ജീവിതത്തിൻറെ നല്ലൊരു ഭാഗം തന്നെയാണ് അസുഖം കാർന്നു തിന്നുന്നത്.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക…