ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ചാണ്.. അതായത് പല രോഗികളും പരിശോധനയ്ക്ക് വരുമ്പോൾ പറയാറുള്ള ഒരു കാര്യമാണ് ഡോക്ടറെ എൻറെ നെഞ്ചിന് വല്ലാത്ത വേദനയാണ്.. ഇത് വലതുഭാഗത്താണ് വേദനകൾ കൂടുതലായി വരുന്നത്.. അതുപോലെ ഇത്തരം വേദന കുറച്ചു കഴിയുമ്പോൾ പെട്ടെന്ന് തോളിലേക്ക് വ്യാപിക്കുന്നു.. അതല്ലെങ്കിൽ പുറകുവശത്തേക്ക് പോകുന്നു.. ഞാൻ ഇ സി ജി പരിശോധിച്ചു നോക്കിയാൽ അതിൽ ഹാർട്ടിന് പ്രോബ്ലംസ് ഒന്നും കാണിക്കുന്നില്ല.. അതുകൊണ്ടുതന്നെ ഇത് എന്താണ് ഡോക്ടർ.. അതുപോലെ ഇടയ്ക്കിടയ്ക്ക് ഛർദ്ദിക്കാനുള്ള ഒരു തോന്നലും വരുന്നു ഇതൊക്കെ എന്താണ് ഡോക്ടർ എന്നൊക്കെ പലരും ചോദിക്കാറുണ്ട്.. ഇത് യഥാർത്ഥത്തിൽ പറഞ്ഞാൽ നമ്മുടെ പിത്തസഞ്ചിയിൽ കല്ലുകൾ കാണപ്പെടുമ്പോഴാണ് ഇത്തരത്തിൽ ഉള്ള പ്രധാന ലക്ഷണങ്ങൾ കാണിക്കാറുള്ളത്..
അപ്പോൾ നമുക്ക് എന്താണ് ഈ പിത്തസഞ്ചിയിൽ ഉണ്ടാകുന്ന കല്ലുകൾ എന്നതിനെ കുറിച്ച് വ്യക്തമായി മനസ്സിലാക്കാം.. പലപ്പോഴും ഇത് കണ്ടുപിടിക്കുന്നത് ലക്ഷണങ്ങൾ കൊണ്ട് തന്നെയാണ് അത് അല്ലാതെ മറ്റെന്തെങ്കിലും ആവശ്യത്തിനായി സ്കാൻ ചെയ്യുന്ന സമയത്ത് ഇത്തരത്തിൽ പിത്തസഞ്ചിയിൽ കല്ലുകൾ കാണാറുണ്ട്.. അതും പിത്തസഞ്ചിയിലെ കല്ലുകളുടെ അളവ് വളരെ ചെറുതാണെങ്കിൽ ഒരു ലക്ഷണവും കാണിക്കാറില്ല.. അത് സ്കാനിങ് ചെയ്യുന്നതിലൂടെ മാത്രമേ കണ്ടുപിടിക്കാൻ കഴിയുകയുള്ളൂ.. അതുപോലെ ഇത് രണ്ട് പ്രധാന മാർഗങ്ങളിലൂടെയാണ് കണ്ടുപിടിക്കാറുള്ളത്..
ഇത്തരത്തിൽ പിത്തസഞ്ചിയിൽ കല്ലുകൾ കൂടുതൽ കാണപ്പെടാറുള്ളത് 30 വയസ്സിനും 40 വയസ്സിനും ഇടയിലുള്ള ആളുകൾക്കാണ്.. അതുപോലെ പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകൾക്കാണ് ഇത് ഏറ്റവും കൂടുതൽ കണ്ടുവരുന്നത്.. ഈ കല്ലുകൾ എവിടെയാണ് കാണപ്പെടുന്നത് എന്ന് വെച്ചാൽ നമ്മുടെ ലിവറിന്റെ താഴ്ഭാഗത്തായിട്ട് ഒരു സഞ്ചി പോലെ ആണ് ഈ കല്ലുകൾ കാണപ്പെടുന്നത്.. നമ്മുടെ ലിവറിൽ നിന്നും ദഹിപ്പിക്കാനുള്ള ദഹനരസം ഈ ഒരു സെഞ്ചിയിലാണ് സ്റ്റോർ ചെയ്ത് വയ്ക്കുന്നത്.. നമ്മുടെ പിത്തസഞ്ചി ഒരു ഗോഡൗൺ എന്ന നിലയിലാണ് പ്രവർത്തിക്കുന്നത്.. നമ്മുടെ ലിവറിൽ വല്ല പ്രശ്നങ്ങളും വരുമ്പോഴാണ് ഇത്തരത്തിൽ ക്രിസ്റ്റൽസ് അല്ലെങ്കിൽ കല്ലുകൾ ആയിട്ട് ഈ പിത്തസഞ്ചിയിൽ രൂപം കൊള്ളുന്നത്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…