ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെ കുറിച്ചാണ്.. അതായത് നമ്മൾ കഴിക്കുന്ന ഭക്ഷണം തന്നെ അമൃത് ആകുന്ന അല്ലെങ്കിൽ ഭക്ഷണം തന്നെ മരുന്ന് ആകുന്ന അത്ഭുത പ്രതിഭാസത്തെക്കുറിച്ച് നമുക്ക് പരിശോധിക്കാം.. അത്തരത്തിൽ ഉപകാരപ്പെടുന്ന ഒന്ന് രണ്ട് ഭക്ഷണ രീതികളും പരിചയപ്പെടുത്താൻ.. നമ്മൾ ഇന്ന് സംസാരിക്കാൻ പോകുന്നത് ന്യൂട്രീഷൻ കുറിച്ചാണ്.. ന്യൂട്രീഷൻ എന്ന് പറയുമ്പോൾ പോഷകാഹാരങ്ങൾ എന്നു മാത്രമല്ല ഉദ്ദേശിക്കുന്നത്.. ഭക്ഷണം തന്നെ മരുന്ന് ആകുന്ന ഈ മരുന്നുകൾ തന്നെ നമ്മുടെ ആരോഗ്യം സംരക്ഷിക്കാൻ ആകുന്ന അത്തരം ആരോഗ്യം നമ്മുടെ ആയുസ്സ് തന്നെ കൂട്ടിത്തരുന്ന ഒരു പ്രതിഭാസത്തെ പറ്റി..
എന്തിനാണ് ഒരു മോഡേൺ മെഡിസിൻ ഡോക്ടർ ഭക്ഷണത്തെപ്പറ്റി അല്ലെങ്കിൽ ന്യൂട്രീഷ്യൻസിനെ പറ്റി മരുന്നുകൾ ഇല്ലാതെ നമ്മുടെ ആരോഗ്യം സംരക്ഷിക്കുന്നതിനെപ്പറ്റി ഒക്കെ പറയുന്നത് എന്ന് നിങ്ങൾ അതിശയിക്കുന്നുണ്ടാവും.. നമ്മുടെ മോഡേൺ മെഡിസിൻ മരുന്നുകളിൽ 70 അല്ലെങ്കിൽ 80 ശതമാനവും നമ്മുടെ പ്രകൃതിയിൽ നിന്ന് തന്നെ ലഭിക്കുന്നത് ആണ്.. ഇൻസുലിൻ തന്നെ പലതരത്തിൽ നിങ്ങൾ ഉപയോഗിക്കുന്ന കുതിര പന്നി അതുപോലെ പശുക്കൾ തുടങ്ങിയവയിൽ നിന്നും ഉണ്ടാക്കുന്നവ ഉണ്ട്.. ഇത്തരം പലതരത്തിലുള്ള ഇൻസുലിൻ ഉണ്ട്.. അപ്പോൾ അത്തരത്തിൽ ധാരാളം പ്രകൃതിയിൽ നിന്ന് കൊണ്ടുതന്നെ ഉത്പാദിപ്പിക്കപ്പെടുന്നതാണ് മോഡേൺ മെഡിസിൻ മരുന്നുകൾ..
പച്ചവെള്ളം ആണെങ്കിൽ പോലും അതിനെ H2o എന്ന് പറയുന്നതും ഒരു ബയോ കെമിക്കൽ പ്രൊഡക്റ്റായി മാറിക്കഴിഞ്ഞു.. പലപ്പോഴും മരുന്നുകൾ എന്ന് പറയുമ്പോൾ രാസപദാർത്ഥങ്ങൾ മാത്രമാണ് എന്നുള്ള ഒരു ധാരണ നിങ്ങൾക്ക് വേണ്ട.. അപ്പോൾ നമുക്ക് ഇന്ന് ഭക്ഷണം തന്നെ അമൃത് ആകുന്ന ആരോഗ്യമാകുന്ന അത്ഭുത പ്രതിഭാസത്തെക്കുറിച്ച് നമുക്ക് പറയാം.. പലപ്പോഴും ഈ എണ്ണയിൽ ഇട്ട് വറുത്ത സാധനങ്ങൾ ഉപയോഗിക്കാൻ ആളുകൾക്ക് പേടിയാണ്.. അപ്പോൾ ഏത് എണ്ണയാണ് നമുക്ക് പാചകം ചെയ്യാൻ ഏറ്റവും അനുയോജ്യമായത് എന്ന പല ആളുകളും ചോദിക്കാറുണ്ട്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…