ഇന്നത്തെ വീഡിയോയിലൂടെ നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് കാലിലേക്കുള്ള രക്ത ഓട്ടത്തിന് പ്രോബ്ലം വരുന്ന പെരിഫ്രൽ ആർട്ടറി ഡിസീസ് എന്നു പറയും ഈയൊരു അവസ്ഥയെ പറ്റിയാണ് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത്.. ഏറ്റവും കൂടുതൽ ഈ ഒരു അസുഖം കണ്ടുവരുന്നത് ഷുഗർ ഉള്ള ആളുകൾക്കും അതുപോലെ പുകവലി ഉള്ള ആളുകൾക്കുമാണ്.. ഇത്തരം ആളുകൾക്ക് ആണ് കാലുകളിലെ ബ്ലോക്കുകൾ കൂടുതൽ കണ്ടുവരുന്നത്.. അതുപോലെ ബ്ലഡ് പ്രഷർ അതുപോലെ അമിതമായി കൊളസ്ട്രോൾ കൂടുതലുള്ള ആളുകൾക്കും കണ്ടു വരാറുണ്ട് പക്ഷേ ഏറ്റവും കൂടുതൽ ഇത്തരം പ്രശ്നമുണ്ടാവുന്നത് പ്രമേഹ രോഗികളിലും അതുപോലെ പുകവലിക്കുന്ന ആളുകളിലും ആണ്..
പൊതുവേ പ്രമേഹ രോഗികളുടെ കാലുകളെ അവരുടെ കണ്ണിലെ കൃഷ്ണമണിപോലെ നോക്കണം എന്ന് പറയാറുണ്ട്.. കാരണം എന്താണെന്ന് വെച്ചാൽ കാലിൽ വല്ല മുറിവുകളും പറ്റിക്കഴിഞ്ഞാൽ അത് ഉണങ്ങാനുള്ള താമസം വന്ന് അവസാനം കാലിൻറെ വിരലുകൾ അല്ലെങ്കിൽ കാലു തന്നെ മുറിച്ചു മാറ്റേണ്ട ഒരു അവസ്ഥ വരാറുണ്ട്.. പ്രധാനമായും രോഗികൾക്കുള്ള ഒരു പ്രശ്നം വേദന അറിയുന്നില്ല എന്നുള്ളതാണ്.. ഈ പ്രമേഹ രോഗികളിൽ അവരുടെ കാലുകളിൽ ചെറിയ മുറിവുകൾ ആയിട്ടായിരിക്കും പലപ്പോഴും ഇത് തുടങ്ങുക പക്ഷേ അവരത് അറിയുന്നു പോലും ഉണ്ടാവില്ല.. അത് പിന്നീട് ദിവസങ്ങൾ കഴിയുംതോറും കൂടിക്കൂടി വന്ന് അത് പഴുപ്പ് ആവുകയും അത് കാലിലെ മറ്റു ഭാഗങ്ങളിലേക്ക് കൂടി വ്യാപിക്കുമ്പോൾ ആണ് അത് പലരും ശ്രദ്ധിക്കാൻ തുടങ്ങുന്നത്..
അപ്പോൾ പ്രമേഹ രോഗികൾ അവരുടെ കാലുകൾ എല്ലാ ദിവസവും പരിശോധിക്കണം.. ഒരു ചെറിയ മുറിവുകൾ ആണെങ്കിൽ പോലും അതവർ നല്ലപോലെ ശ്രദ്ധിക്കുകയും ക്ലീൻ ചെയ്ത് ആൻറിബയോട്ടിക്കുകൾ ഉപയോഗിക്കുകയും ചെയ്യണം അതും ദിവസവും പരിശോധിച്ചു കൊണ്ടിരിക്കണം.. അത് വളരെ മോശമാകുന്ന ഒരു അവസ്ഥ കാണുകയാണെങ്കിൽ ഉടനെ തന്നെ ഡോക്ടറുടെ അടുത്തേക്ക് പോകണം.. കൂടുതൽ ആളുകളിലും കാലിലെ രക്ത ഓട്ടം കുറയുമ്പോൾ ഉണ്ടാകുന്ന ഒരു ലക്ഷണം എന്ന് പറയുന്നത് നമ്മൾ നടന്നു പോകുമ്പോൾ കാലുകൾക്ക് ഉണ്ടാകുന്ന കഴപ്പ്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…