ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ചാണ്.. എന്താണ് സി ഒ പി ഡി.. സി.ഓ.പി.ഡി എന്ന് പറഞ്ഞാൽ ക്രോണിക് ഒബ്സ്ട്രിക്റ്റീവ് പൾമണറി ഡിസീസ്.. ക്രോണിക് എന്ന് പറഞ്ഞാൽ കാലക്രമേണ പതുക്കെ ഡെവലപ്പ് ചെയ്തുവരുന്ന ഒരു അസുഖമാണ് അതായത് കുറെ കാലങ്ങൾ എടുത്ത വരുന്ന ഒരു അസുഖം.. ഒബ്സ്ട്രേറ്റീവ് എന്ന് പറഞ്ഞാൽ തടസ്സം അതായത് നമ്മുടെ ശ്വാസകോശത്തിൽ ഉണ്ടാവുന്ന തടസ്സം.. പൾമണറി ഡിസീസ് എന്ന് പറഞ്ഞാൽ നമ്മുടെ ശ്വാസകോശ സംബന്ധമായ അസുഖങ്ങൾ.. അതായത് കാലക്രമേണ ഡെവലപ്പ് ചെയ്തുവരുന്ന ഒരു അസുഖത്തെയാണ് അതായത് നമ്മുടെ ശ്വാസകോശത്തിൽ തടസ്സങ്ങൾ ഉണ്ടാക്കുന്ന ഒരു അസുഖമാണ് ഈ സിഓ പിഡി എന്നു പറയുന്നത്..
ആസ്മ അതുപോലെ സി ഓ പിഡി രണ്ടും ഒന്നാണോ.. അവ രണ്ടും തമ്മിൽ വ്യത്യാസം ഉണ്ടോ.. തീർച്ചയായിട്ടും ആസ്മ എന്ന് പറയുന്നത് നമുക്ക് പൊതുവേ ചെറിയ പ്രായത്തിൽ തന്നെ ഉണ്ടാകുന്ന ഒരു രോഗമാണ്.. നിങ്ങൾക്ക് എല്ലാവർക്കും അറിയാവുന്ന അല്ലെങ്കിൽ കേട്ടിട്ടുള്ള ഒരു അസുഖമാണ് ആസ്മ എന്ന് പറയുന്നത്.. പക്ഷേ ചുരുക്കം ചില ആൾക്കാരിൽ ആസ്മ 20 വയസ്സിന് ശേഷം ഡെവലപ്പ് ചെയ്യാം.. അതേസമയത്ത് സി ഒ പി ഡി എന്നു പറയുന്ന രോഗം പൊതുവേ 40 വയസ്സിന് ശേഷമാണ് കണ്ടു തുടങ്ങുന്നത്.. അതും കൂടുതലും പുകവലിക്കുന്ന ആളുകളിലാണ് ഇത് കൂടുതലായി കണ്ടുവരുന്നത്..
പക്ഷേ ശ്രദ്ധിക്കേണ്ട ഒരു കാര്യം പുകവലിക്കുന്ന ആളുകളിൽ മാത്രമല്ല ജോലി സംബന്ധമായി നമുക്ക് ചിലപ്പോൾ പൊടി.. പുക തുടങ്ങിയത് ശ്വസിക്കേണ്ടതായി വരാറുണ്ട്.. അത്തരം ആളുകളിലും കുറെ കാലങ്ങൾക്ക് ശേഷം ഈ സി ഓ പി ഡീ കണ്ടുവരാറുണ്ട്.. സ്ത്രീകളിൽ ആണെങ്കിൽ വിറക് അടുപ്പ് ഉപയോഗിക്കുന്ന ആളുകളിലാണ് ഇത് കൂടുതലായി കണ്ടുവരുന്നത്.. പക്ഷേ ഇന്നത്തെ കാലഘട്ടത്തിൽ വിറകടുപ്പ് ഉപയോഗിക്കുന്നത് വളരെ കുറവാണ്.. ഗ്യാസ് സ്റ്റൗ ആണ് ഉപയോഗിക്കുന്നത്.. എന്നാലും ചില പ്രായം കൂടിയ ആളുകൾ കഞ്ഞി ഉണ്ടാക്കാനും അതുപോലെ തന്നെ വെള്ളം ചൂടാക്കാനും ഒക്കെ ഇത്തരം അടുത്ത് ഉപയോഗിക്കുന്നുണ്ട്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…