ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെ കുറിച്ചാണ്.. അതായത് നമ്മുടെ ശരീരത്തിലോ അല്ലെങ്കിൽ മറ്റു പല അതായത് വീട്ടിലുള്ള മറ്റ് ആളുകൾക്കോ കഴുത്തിൽ ഒക്കെ ചിലപ്പോൾ പാലുണ്ണി പോലുള്ള സ്കിൻ ടാഗ് കണ്ടുവരാറുണ്ട്.. ചില ആളുകളെ ശ്രദ്ധിച്ചാൽ അവരുടെ കഴുത്തിൽ ഇതുപോലുള്ള ഒരുപാട് സ്കിൻ ടാഗ് കൊണ്ടുവരാറുണ്ട്.. പാലുണ്ണി എന്നു പറയുന്നത് നമ്മുടെ ശരീരത്തിന്റെ ഉൾഭാഗങ്ങളിൽ വരാൻ സാധ്യതയുണ്ട് അതുപോലെതന്നെ നമ്മുടെ കാലിൻറെ ഭാഗങ്ങളിൽ വരാൻ സാധ്യതയുണ്ട്.. സെക്ഷ്വൽ ഓർഗൻസിലെ വരാൻ സാധ്യതയുണ്ട്..
തലയിൽ അതുപോലെ കൈയിൽ അങ്ങനെ പല ഭാഗങ്ങളിൽ വരാറുണ്ട്.. പുറത്തുനിന്ന് നോക്കുമ്പോൾ കഴുത്തിന്റെ ഭാഗത്തായിരിക്കും വളരെ കോമൺ ആയി കാണുന്നുണ്ട് വരുന്നത്.. പക്ഷേ ശരീരത്തിന്റെ ഉൾഭാഗങ്ങളിലും ഇത്തരം സ്കിൻ ടാഗ് വരാറുണ്ട്.. ഈ പാലുണ്ണി അല്ലെങ്കിൽ സ്കിൻ ടാഗ് എന്നും പറയുന്ന കണ്ടീഷൻ എന്ന് പറഞ്ഞാൽ നമ്മുടെ സ്കിന്നിൽ വരുന്ന ഒരു ഗ്രോത്ത് ആണ്.. സ്കിൻ ടാബ് എന്നുപറയുന്നത് ഒരു ബിനൈൻ ട്യൂമറിൽ വരുന്ന ഒരു കാര്യമാണ്..
ഇതിൻറെ പ്രത്യേകത എന്താണെന്ന് വെച്ചാൽ നമ്മുടെ ശരീരത്തിൽ പലതരം മാറ്റങ്ങൾ നമുക്ക് നേരത്തെ തന്നെ പറയാൻ പറ്റുന്ന ഒരു കാര്യമാണ് ഈ സ്കിൻ ടാഗ് എന്നു പറയുന്നത്.. ഇത് കൂടുതലും സ്ത്രീകളിലാണ് കണ്ടുവരുന്നത് അതായത് ഒരു 60 ശതമാനം സ്ത്രീകളിലും 40% പുരുഷന്മാരിലുമാണ് കണ്ടുവരുന്നത്.. സ്ത്രീകളിൽ കണ്ടുവരുന്നതിന്റെ ഒരു പ്രധാന കാരണം ഈസ്ട്രജൻ എന്ന് പറയുന്ന ഹോർമോൺ ആണ്.. ഇത് ഒരു ഗ്രോത്ത് ഉണ്ടാക്കുന്ന ഒരു ഹോർമോൺ ആണ്.. ഈ ഹോർമോൺ സ്ത്രീകളുടെ ശരീരത്തിൽ കൂടുതൽ വരുന്ന സമയത്ത് ഇത്തരം സ്കിൻ ടാഗുകൾ ഉണ്ടാകുന്നു.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക..