ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് ഒരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. ഇപ്പോൾ നമ്മൾ ലോക അർബുദ ദിനവും അതുപോലെ ലോക വനിതാ ദിനവും എല്ലാം ആചരിച്ച കഴിഞ്ഞിരിക്കുകയാണ്.. ഇന്ന് ഞാൻ സംസാരിക്കാൻ തിരഞ്ഞെടുത്തിരിക്കുന്ന വിഷയം സ്ത്രീകളിൽ ഉണ്ടാകുന്ന പ്രധാന ക്യാൻസറുകളിൽ ബ്രസ്റ്റ് കാൻസർ കഴിഞ്ഞാൽ ഏറ്റവും കൂടുതലായി കണ്ടുവരുന്നത് ഗർഭപാത്ര ക്യാൻസറുകളാണ്.. പൊതുവേ ഗർഭപാത്ര കാൻസറുകളെ പറ്റി നമ്മൾ സോഷ്യൽ മീഡിയയിൽ നോക്കുകയാണെങ്കിൽ അധികം വിവരങ്ങൾ കാണുന്നില്ല അതുകൊണ്ടാണ് ഇങ്ങനെ ഒരു വീഡിയോ ചെയ്യാൻ ഉദ്ദേശിക്കുന്നത്.. പ്രത്യേകിച്ചും കേരളത്തിൽ ഈയിടെയായി ഗർഭപാത്ര കാൻസറുകൾ അഥവാ എൻഡോമെട്രിയം ക്യാൻസറുകൾ എന്നു പറയുന്നത് വളരെയധികം കൂടുതലായി കണ്ടുവരുന്നത് കാണുന്നുണ്ട്.. ഇതിൻറെ പ്രധാനപ്പെട്ട കാരണങ്ങൾ എന്തൊക്കെയാണ് എന്ന് നോക്കുകയാണെങ്കിൽ ജനിതകപരമായ കാരണങ്ങൾ തന്നെയാണ് ഇതിൻറെ പ്രധാന കാരണമായി പറയുന്നത്.. അതുകഴിഞ്ഞ് നോക്കുകയാണെങ്കിൽ അമിതവണ്ണം മറ്റൊരു പ്രധാന കാരണമായി കാണുന്നു..
അതുപോലെ നമ്മുടെ ജീവിതശൈലിയിൽ ഉണ്ടാവുന്ന വ്യതിയാനങ്ങൾ ഒക്കെ നമ്മുടെ ഗർഭപാത്ര കാൻസറുകൾ ഉണ്ടാകുന്നതിന്റെ പ്രധാന കാരണങ്ങളായി കണ്ടുവരുന്നു.. ആർത്തവവിരാമം കഴിഞ്ഞിട്ടുള്ള സ്ത്രീകളിൽ ബ്ലീഡിങ് കാണുകയാണെങ്കിൽ അത് ഒരിക്കലും അവഗണിക്കാൻ പാടില്ല കാരണം അങ്ങനെ കാണുകയാണെങ്കിൽ ഉടൻതന്നെ ഒരു ഗൈനക്കോളജി ഡോക്ടറെ കാണുകയും അല്ലെങ്കിൽ ഒരു ഓങ്കോളജി ഡോക്ടറെ കാണുകയോ ചെയ്യണം.. അതിനുശേഷം ഒരു അൾട്രാസൗണ്ട് സ്കാനിങ് ചെയ്യുകയാണെങ്കിൽ യൂട്രസിനകത്ത് എന്ടോമെട്രിയം തിക്നസ് എന്ന് പറയും അവ എത്രയാണ് എന്ന് നമുക്ക് കണ്ടുപിടിക്കാൻ പറ്റും.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക…