എല്ലാ വർഷവും നവംബർ 14 തീയതി ലോകാരോഗ്യ സംഘടന ലോക പ്രമേഹ ദിനമായി ആചരിച്ചു വരികയാണ്.. ലോകത്തുള്ള എല്ലാ പൊതുജനങ്ങൾക്കും പ്രമേഹ രോഗത്തെക്കുറിച്ചുള്ള ഒരു ബോധവൽക്കരണം നടത്തുന്നതിനു വേണ്ടിയാണ് ഇങ്ങനെയൊരു ആചരണം സംഘടിപ്പിച്ചു വരുന്നത്.. ഒരുപാട് ബോധവൽക്കരണ പരിപാടിയൊക്കെ നടക്കുന്നുണ്ട് എങ്കിലും അതിനെല്ലാം അതിജീവിക്കുന്ന രീതിയിൽ ഒരുപാട് മിഥ്യാധാരണകളും അബദ്ധങ്ങളും പ്രമേഹ രോഗത്തെക്കുറിച്ച് നമ്മുടെ സമൂഹത്തിൽ വ്യാപിച്ചുകൊണ്ടിരിക്കുന്നു.. ഇന്ന് ഈ ലോക പ്രമേഹ ദിനത്തിൽ വളരെയധികം വ്യാപിച്ചുകൊണ്ടിരിക്കുന്ന അഞ്ചു പ്രധാനപ്പെട്ട കാര്യങ്ങളും അതിൻറെ യാഥാർത്ഥ്യങ്ങളും കുറിച്ചാണ് ഇന്ന് ഈ വീഡിയോയിൽ സംസാരിക്കാൻ പോകുന്നത്..
ഒന്നാമത്തെത് പ്രമേഹത്തിനായി ഇംഗ്ലീഷ് മരുന്നുകൾ കഴിച്ചാൽ നമ്മുടെ കിഡ്നികൾ എല്ലാം തകരാറിൽ ആകുമെന്ന് വളരെ ശക്തമായ ഒരു പ്രചരണം നമ്മുടെ സമൂഹത്തിൽ ഉണ്ട്.. വളരെ വിദ്യാസമ്പന്നരായ ആളുകൾ പോലും ഈ പ്രചാരണത്തിൽ പലപ്പോഴും വിശ്വസിച്ചു പോവാറുണ്ട്.. നമുക്കറിയാം പ്രമേഹത്തിന് എന്നല്ല മറ്റ് ഏതൊരു രോഗത്തിനും മോഡൽ മെഡിസിൻ അല്ലെങ്കിൽ അലോപ്പതി മരുന്നുകൾ വരുന്നത് ഒരുപാട് വർഷങ്ങളുടെ ഗവേഷണത്തിനും അതിന്റെ പരീക്ഷണത്തിന് എല്ലാം ശേഷമാണ്..
അങ്ങനെ മനുഷ്യൻ ഉപയോഗത്തിൽ ഇരിക്കുമ്പോൾ അതിൻറെ എന്തെങ്കിലും പാർശ്വഫലങ്ങളും സൈഡ് എഫക്ടുകളും കണ്ടുവരികയാണെങ്കിൽ ആ മരുന്നുകൾ അപ്പോൾ തന്നെ നിരോധിക്കുന്ന അനുഭവങ്ങളും കാഴ്ചകളും നമ്മൾ ഒരുപാട് കാണാറുണ്ട്.. അപ്പോൾ ഈ ഒരു വാദം തികച്ചും അടിസ്ഥാന രഹിതമാണ് എന്ന് ഈ ഒരൊറ്റ കാര്യം കൊണ്ട് തന്നെ നമുക്ക് മനസ്സിലാക്കാം.. അതുകൊണ്ടുതന്നെ വളരെ തെറ്റിദ്ധാരണകൾ പരത്തുന്ന ഈ ഒരു വാദത്തിൽ ആരും കുടുങ്ങി പോകരുത് എന്നുള്ള ഒരു അപേക്ഷയാണ് ഉള്ളത്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…