പുരുഷന്മാരിൽ കണ്ടുവരുന്ന ഉദ്ധാരണ പ്രശ്നങ്ങളും ഹാർട്ടറ്റാക്കും തമ്മിൽ എന്തെങ്കിലും ബന്ധമുണ്ടോ.. ഹാർട്ട് അറ്റാക്ക് വരുന്നതിന്റെ ആദ്യ ലക്ഷണം ആണോ ഇത്..

ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് ഒരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. ഇന്നു പുരുഷന്മാരിൽ വളരെയധികം കണ്ടുവരുന്ന ഒരു പ്രശ്നമാണ് ഉദ്ധാരണ കുറവ് എന്നുള്ളത്.. 40 വയസ്സ് കഴിഞ്ഞാ മിക്ക പുരുഷന്മാർക്കും ഇത്തരം ഉദ്ധാരണ പ്രശ്നങ്ങൾ കണ്ടുവരാറുണ്ട്.. ഈ ഉദ്ധാരണ പ്രശ്നങ്ങൾ ആയിട്ട് ധാരാളം ആളുകൾ ക്ലിനിക്കിലേക്ക് വരാറുണ്ട്.. അപ്പോൾ ഇത്തരം ഉദ്ധാരണ പ്രശ്നങ്ങളും അതുപോലെ ഹൃദയാഘാതവും തമ്മിൽ എന്തെങ്കിലും ബന്ധമുണ്ടോ എന്ന് നമ്മളെല്ലാവരും അറിഞ്ഞിരിക്കേണ്ട ഒരു കാര്യമാണ്.. അങ്ങനെ ബന്ധമുണ്ട് എന്ന് പറഞ്ഞാൽ അത് പലർക്കും വിശ്വസിക്കാൻ ബുദ്ധിമുട്ടായിരിക്കും.. യഥാർത്ഥത്തിൽ ഉദ്ധാരണ പ്രശ്നങ്ങളും ഹൃദയാഘാതവും തമ്മിൽ ബന്ധമുണ്ട് എന്നാണ് പല പഠനങ്ങളും തെളിയിക്കുന്നത്..

ഇറ്റലിയിലെ മിലൻ യൂണിവേഴ്സിറ്റിയിൽ നടന്ന ഒരു പഠനം അതുപോലെ അമേരിക്കയിലെ പ്രശസ്തമായ മേയോ ക്ലിനിക്കിൽ നടത്തിയ പഠനങ്ങൾ ഒക്കെ വ്യക്തമാക്കുന്നത് ഈ ഉദ്ധാരണ പ്രശ്നവും അതുപോലെ ഹാർട്ടറ്റാക്കും തമ്മിൽ തീർച്ചയായും ബന്ധമുണ്ട് എന്നുള്ളതാണ്.. അതായത് ഹൃദയാഘാതത്തിന്റെ ഒരു മുന്നോടിയാണ് ഈ ഉദ്ധാരണ പ്രശ്നം എന്നാണ് പഠനങ്ങൾ വ്യക്തമാക്കുന്നത്.. അമേരിക്കയിൽ തന്നെ മായോ ക്ലിനിക്കിൽ നടന്നത് ഏകദേശം പതിനാലായിരം ആളുകളിൽ നടത്തിയ പഠനമാണ്..

40 വയസ്സ് കഴിഞ്ഞ പുരുഷന്മാരിൽ ഏകദേശം പത്തുവർഷത്തിൽ കൂടുതൽ പഠനത്തിൻറെ ഭാഗമായാണ് അവർ ഈ കാര്യം കണ്ടെത്തിയത്.. അതായത് ഈ ഉദ്ധാരണ പ്രശ്നങ്ങൾ ഉള്ള മിക്ക ആളുകളിലും ഭാവിയിൽ ഹൃദയാഘാതം ഉണ്ടാകുന്നു എന്നുള്ളതാണ് അവരുടെ കണ്ടെത്തൽ.. അപ്പോൾ എന്തുകൊണ്ടാണ് ഈ ഉദ്ധാരണ പ്രശ്നം ഉള്ള ആളുകൾക്ക് ഹൃദയഘാതം ഉണ്ടാവുന്നത്.. അല്ലെങ്കിൽ ഉദ്ധാരണ പ്രശ്നങ്ങൾ ഉള്ള ആളുകളൊക്കെ ഒരു കാർഡിയോളജി ചെക്കപ്പ് ചെയ്യാണോ തുടങ്ങിയ കാര്യങ്ങളെക്കുറിച്ച് എല്ലാം നിങ്ങൾ കൂടുതൽ മനസ്സിലാക്കിയിരിക്കണം.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…

Leave a Reply

Your email address will not be published. Required fields are marked *