കരൾ രോഗങ്ങളിൽ നിന്നും കരളിനെ എങ്ങനെ നമുക്ക് സംരക്ഷിക്കാം.. എല്ലാവരും അറിഞ്ഞിരിക്കേണ്ട ഇൻഫർമേഷൻ..

ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് ഒരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. ലോകാരോഗ്യ സംഘടന ഏപ്രിൽ 19 തീയതി വേൾഡ് ലിവർ ഡേ അഥവാ കരളിനു വേണ്ടിയുള്ള പ്രത്യേക ദിനമായി ആചരിക്കുന്നു.. ലോകമെമ്പാടുമുള്ള ജനതയെ കരൾ രോഗത്തിനെ കുറിച്ചുള്ള അവബോധം കൂടുതൽ ഉണ്ടാക്കാനും അത് വഴി കരൾ രോഗം നേരത്തെ തന്നെ കണ്ടുപിടിക്കാനും അതിൻറെ ചികിത്സയെ കൃത്യമായ ദിശയിലേക്ക് എത്തിക്കാൻ വേണ്ടി ഉള്ള ഒരു ഉദ്ദേശത്തിലാണ് ഈ ദിനം എല്ലാവർഷവും ആചരിക്കുന്നത്.. ഇത്തരത്തിൽ സാധാരണ ജനങ്ങൾ കരൾ രോഗത്തെക്കുറിച്ച് അറിഞ്ഞിരിക്കേണ്ട ചില വസ്തുതകൾ ഞാനിന്ന് നിങ്ങളുമായി പങ്കുവയ്ക്കുകയാണ്.. കരൾ എന്ന് പറഞ്ഞാൽ നമ്മുടെ ശരീരത്തിലെ ഏറ്റവും വലിയ അവയവങ്ങളിൽ രണ്ടാം സ്ഥാനത്താണ് ഉള്ളത്.. ഒന്നാമത്തെ വലിപ്പമുള്ള അവയവം എന്നു പറയുന്നത് തൊലി അഥവാ സ്കിന്നാണ്..

കരൾ നമ്മുടെ വയറിൻറെ വലതുഭാഗത്തായി മുകൾഭാഗത്തായി നെഞ്ചിൻ കൂടിൻ താഴെ ആയിട്ടാണ് സ്ഥിതി ചെയ്യുന്നത്.. ഇത് ഏകദേശം ഒരു പ്രായമുള്ള ആളെ സംബന്ധിച്ചിടത്തോളം 1.2 മുതൽ 1.3 കിലോഗ്രാം വരെ ഭാരമുള്ള ഒരു അവയവമാണ്.. വൈവിധ്യമാർന്ന 500 ഓളം ഫംഗ്ഷനുകൾ ദിവസവും കരളിന് ചെയ്യാനുണ്ട്.. അതുകൊണ്ടുതന്നെ കരളിനെ നമുക്ക് റീപ്ലേസ് ചെയ്യാൻ കരളിന് മാത്രമേ കഴിയൂ.. അതായത് കരളിന് പകരം കരൾ മാത്രമേ ഉള്ളൂ..

നമുക്ക് കരളിൻറെ പ്രധാനപ്പെട്ട പ്രവർത്തനങ്ങൾ എന്തൊക്കെയാണ് എന്ന് മനസ്സിലാക്കാം.. എങ്കിലെ കരൾ രോഗത്തെപ്പറ്റി ഏകദേശം ധാരണ നമുക്ക് ഉണ്ടാവും.. കരൾ എന്ന് വെച്ചാൽ ശരീരത്തിൻറെ ഒരു പ്രധാനപ്പെട്ട ഫാക്ടറിയാണ്.. അത് ഒരുപാട് കാര്യങ്ങൾ ഉത്പാദിപ്പിക്കുന്നുണ്ട്.. അതിൽ ഏറ്റവും പ്രധാനപ്പെട്ടതാണ് പിത്തം.. കരൾ പിത്തം ഉൽപ്പാദിപ്പിച്ചുകൊണ്ട് അത് പിത്തനാളിയിലേക്കും അതുപോലെ പിത്താശയത്തിലേക്കും സ്റ്റോർ ചെയ്ത് വയ്ക്കുന്നു.. ഇതിൻറെ പ്രധാനപ്പെട്ട ധർമ്മം എന്താണെന്ന് വെച്ചാൽ നമ്മൾ ഭക്ഷണത്തിലൂടെ കഴിക്കുന്ന കൊഴുപ്പുകൾ ആക്കി അത് വിഘടിപ്പിക്കുകയും അത് ആകിരണം ചെയ്യാനുള്ള വലുപ്പത്തിൽ ആക്കുകയും ചെയ്യുന്നു.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…

Leave a Reply

Your email address will not be published. Required fields are marked *