നമ്മുടെ ശബ്ദത്തിന്റെ ആരോഗ്യ സംരക്ഷണത്തിനായി എന്തെല്ലാം കാര്യങ്ങൾ ശ്രദ്ധിക്കാം.. ശബ്ദ നാളിയിൽ വരാൻ സാധ്യതയുള്ള രോഗങ്ങൾ എന്തെല്ലാമാണ്..

ഇന്നു നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെ കുറിച്ചാണ്.. അതായത് ലെരിങ്കൊളജി എന്ന് പറയുന്നത് END യുടെ ഒരു സൂപ്പർ സ്പെഷാലിറ്റി ആണ്.. ത്രോട്ട് മാത്രം സ്പെഷ്യലൈസ് ചെയ്യുന്ന ഏരിയ.. പ്രത്യേകിച്ചും സ്വന പേടകം അഥവാ വോയ്സ് ബോക്സ് അതിൻറെ മെഡിക്കൽ ടേം ലാറിങ്സ് എന്നാണ്.. ഈസ് സ്വന പേടകത്തിന്റെ അസുഖങ്ങളെ ചികിത്സിച്ച് ഭേദമാക്കാൻ കഴിയുന്ന ഡിപ്പാർട്ട്മെന്റിനെയാണ് ലാരിങ്കൊളജി എന്നു പറയുന്നത്.. അപ്പോൾ എന്തൊക്കെയാണ് ഇതിൽ വരാനുള്ള പ്രധാന പ്രശ്നങ്ങൾ.. രോഗികൾ തീർച്ചയായും ഇതിനെക്കുറിച്ച് അവബോധം ഉള്ളവരായി ഇരിക്കേണ്ടത് ആവശ്യമാണ്.. വോയ്സ് ബോക്സ് എന്നാണ് പേര് എങ്കിലും ഇതിൻറെ ശബ്ദം എന്നതിലുപരി ശ്വാസോച്ഛ്വാസത്തിലും അതുപോലെ ആഹാരം കഴിക്കുന്നതിലും പ്രധാന പങ്കുവഹിക്കുന്നുണ്ട്.. അതുകൊണ്ടുതന്നെ സ്വന പേടകത്തിന് പ്രശ്നങ്ങൾ വന്നാൽ ശബ്ദം അടപ്പ് മാത്രമല്ല ഉണ്ടാകാൻ സാധ്യത ഉള്ളത്..

ചിലപ്പോൾ അതികഠിനമായ ശ്വാസംമുട്ടൽ ഉണ്ടാകും.. അതുകൂടാതെ ആഹാരം കഴിക്കാൻ തടസ്സങ്ങൾ അനുഭവപ്പെടാം ഇത്തരത്തിലുള്ള പല പ്രശ്നങ്ങളും ഉണ്ടാവാം.. അപ്പോൾ ഇത്തരം പ്രശ്നങ്ങൾക്കുള്ള പരിഹാരമാണ് ലാരിങ്കൊളജി ഡിപ്പാർട്ട്മെൻറ് ഉള്ളത്.. ഇനി നമുക്ക് ഇതിനെക്കുറിച്ച് വിശദമായി പരിശോധിക്കാം.. ഇന്നത്തെ കാലത്ത് ശബ്ദസംബന്ധമായ പ്രശ്നങ്ങൾ വളരെയധികം കൂടുതലായി വരികയാണ്.. കാരണം ഒരുപാട് ആളുകൾ ശബ്ദം ജീവിതത്തിന്റെ ഒരു ഭാഗമായിത്തന്നെ ഉണ്ട് അതായത് അവരുടെ ജോലിയുടെ ഭാഗമായി സംസാരിക്കേണ്ടി വരിക.. ആർട്ടിസ്റ്റ് ഉദാഹരണമായി പറയുകയാണെങ്കിൽ ഗായകർ അതുപോലെ ഡബ്ബിങ് ആർട്ടിസ്റ്റ്.. മിമിക്രി ആർട്ടിസ്റ്റുകൾ അതുപോലെ അഭിനയിതാക്കൾ.. ഇത്രമാളുകളെല്ലാം ശബ്ദം ഒരുപാട് ഉപയോഗിക്കുന്ന ആളുകളാണ്.. പണ്ടത്തെപ്പോലെ എല്ലാ ഇന്ന് എല്ലാവർക്കും ദിവസവും പ്രോഗ്രാം ഉള്ള ആളുകൾ ആയിരിക്കാം.. അതുകൊണ്ടുതന്നെ ശബ്ദ നാളികൾക്കും അതുപോലെ സ്വന പേടകത്തിനും പരിക്കുകൾ പറ്റാൻ സാധ്യത ഉണ്ട്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക..

Leave a Reply

Your email address will not be published. Required fields are marked *