ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് ഒരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. നമ്മുടെ കാലിൽ വീർത്തു നിൽക്കുന്ന എല്ലാ രക്ത ധമനികളും വെരിക്കോസ് വെയിൻ ആണോ.. വെരിക്കോസ് വെയിൻ ചികിത്സിച്ചാലും വീണ്ടും വീണ്ടും വരുന്ന അസുഖം ആയതുകൊണ്ട് വെരിക്കോസ് വെയിൻ ചികിത്സിക്കേണ്ട.. ആയുർവേദം ഹോമിയോ അതുപോലെ അക്യുപഞ്ചർ.. ബ്ലഡ് കുത്തി എടുക്കുന്ന ചികിത്സകൾ.. ഇത്തരം ചികിത്സകളും നമ്മുടെ മോഡേൺ മെഡിസിനിലെ ചികിത്സകളും തമ്മിൽ എന്താണ് വ്യത്യാസങ്ങൾ.. അതുപോലെ വെരിക്കോസ് വെയിനിന് നമ്മുടെ കേരളത്തിൽ ഉള്ള ഏറ്റവും ലേറ്റസ്റ്റ് ചികിത്സകൾ എന്തൊക്കെയാണ് തുടങ്ങിയ കാര്യങ്ങളെ കുറിച്ചാണ് ഇന്ന് ഈ വീഡിയോയിലൂടെ ചർച്ച ചെയ്യാൻ ഉദ്ദേശിക്കുന്നത്.. കാലിലെ തടിച്ച വീർത്ത അതുപോലെ വളഞ്ഞു പുളഞ്ഞ് കാണുന്ന സിരകളെയാണ് വെരിക്കോസ് വെയിൻ എന്ന് പറയുന്നത്..
പക്ഷേ സിരകൾ ഒന്ന് വീർത്ത് ഇരുന്നാൽ ആ വീർത്തിരിക്കുന്ന എല്ലാ സിരകൾക്കും ചികിത്സ ആവശ്യമില്ല.. വെരിക്കോസ് വെയിൻ എന്ന് പറയുമ്പോൾ വീർത്തിരിക്കുന്ന ഞരമ്പുകൾ മാത്രമല്ല പ്രശ്നം അതായത് നമ്മുടെ കാലില് പ്രഷർ കൂടുന്ന അവസ്ഥ ആണ്.. സാധാരണ മനുഷ്യന്മാരും നടക്കുമ്പോൾ കാലിലെ പ്രഷർ കുറയണം അതുകൊണ്ടാണ് വെരിക്കോസ് വെയിൻ പ്രശ്നത്തിന് നടക്കുന്നത് വളരെ നല്ലതാണ് എന്ന് പറയുന്നത്.. എല്ലാ മനുഷ്യരിലും നടക്കുമ്പോൾ ഒരു മസിൽ ഉണ്ട് അതിൻറെ പേരാണ് കാഫ് മസിൽ പമ്പ്.. കാഫ് മസില് കൺട്രാക്ട് ചെയ്യുമ്പോൾ അത് കാരണം എന്തുണ്ടാവും കാലിലെ ബ്ലഡ് മുഴുവൻ ഹാർട്ടിലേക്ക് കയറി പോകും.. പക്ഷേ ഈ വെരിക്കോസ് വെയിൻ ഉള്ള രോഗികളിൽ ഈ കാഫ് മസിൽ കൺട്രാക്ഷൻ നടന്നാലും ഈ ബ്ലഡ് മുകളിലേക്ക് കയറി പോകാതെ കാലിൽ തന്നെ കെട്ടിക്കിടക്കും.. അത് കാരണം കാലിൽ പ്രഷർ കൂടും..
അതുകാരണം നമ്മുടെ കാലിൽ പ്രഷർ കൂടി അവിടുത്തെ സിരകൾ വീർത്തു വരും.. ഇതാണ് വെരിക്കോസ് വെയിൻ എന്നുപറയുന്നത്.. സിമ്പിൾ ആയി പറയുകയാണെങ്കിൽ നമ്മുടെ കാലിൽ പ്രഷർ കൂടുന്ന അവസ്ഥയെയാണ് വെരിക്കോസ് വെയിൻ എന്ന് പറയുന്നത്.. അതുകൊണ്ടുതന്നെ കാലിൽ പ്രഷർ കൂടിക്കഴിഞ്ഞാൽ രോഗികൾക്ക് ഈ രക്തധമനികളിലെ സിരകൾ വീർത്തിരിക്കുക മാത്രമല്ല ഉണ്ടാവുക.. കാലുകളിലെ നിറംമാറ്റം അതുപോലെ കാല് പതുക്കെ കറുത്ത തുടങ്ങും.. കുറെ കഴിയുമ്പോൾ അതിൽ വ്രണങ്ങൾ വരാൻ തുടങ്ങും.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…